കുട്ടികളിലെ കൂർക്കം വലിയും ആരോഗ്യ പ്രശ്നങ്ങളും -ചോദ്യങ്ങളും ഉത്തരങ്ങളും
text_fieldsകുട്ടികൾ കൂർക്കം വലിച്ചുറങ്ങുന്നത് ഏന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കാരണമാണോ?
തീർച്ചയായും. കുട്ടികൾ കൂർക്കം വലിച്ചുറങ്ങുന്നത് സ്വാഭാവികമായ പ്രതിഭാസമല്ല. അത് ചില ആരോഗ്യ പ്രശ്നങ്ങൾ കാരണമാകാം. മൂക്കിനു പിന്നിലുള്ള ദശ വളർച്ച (അഡിനോയ്ഡ്) കാരണമാകാം കൂട്ടികൾക്ക് കൂർക്കം വലി ഉണ്ടാകുന്നത്. അത് മാതാപിതാക്കൾ തിരിച്ചറിയുകയും ഒരു ഇ.എൻ.ടി സ്പെഷലിസ്റ്റിനെ കൺസൾട്ട് ചെയ്യുകയും വേണം. ടെസ്റ്റുകൾ നടത്തി അഡിനോയ്ഡ് പ്രശ്നം ഉണ്ടോ എന്ന് കണ്ടെത്താം. അഡിനോയ്ഡ് ഗ്രന്ഥിയുടെ വലുപ്പം കൂടുതലാണോ എന്നതും അത് എയർവേ തടസ്സപ്പെടുത്തുന്നുണ്ടോ എന്നതും പരിശോധനയിൽ കണ്ടെത്താം.
കുട്ടികൾ വാ തുറന്ന് ഉറങ്ങുന്നത് കണ്ടാൽ ഡോക്ടറെ സമീപിക്കണോ?
കുട്ടികൾ വാതുറന്ന് ഉറങ്ങുന്നത് പല രോഗങ്ങളുടേയും ലക്ഷണമാകാം. മൂക്കിലൂടെയുള്ള ശ്വാസോച്ഛാസം തടസ്സപ്പെടുന്നതുകൊണ്ടാണ് സാധാരണഗതിയിൽ കുട്ടികൾ വാ തുറന്ന് ഉറങ്ങുന്നത്. 10-12 വയസ്സു വരെയുള്ള കുട്ടികളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ചിലപ്പോൾ മുതിർന്ന കുട്ടികളിലും ഇത് കാണപ്പെടാം. തീർച്ചയായും ഡോക്ടറെ സമീപിക്കുകയും പരിശോധനയിലൂടെ കാരണം കണ്ടെത്തുകയും ചെയ്യണം.
കുട്ടികളിൽ സാധാരണയായി കാണുന്ന മൂക്കടപ്പ്, ചെവി വേദന ഇവ തമ്മിൽ ബന്ധമുണ്ടോ?
തീർച്ചയായും. മുമ്പ് പറഞ്ഞ അഡിനോയ്ഡ് ഗ്രന്ഥി മൂക്കിനു പിന്നിലുള്ള ഒരു ഗ്രന്ഥിയാണ്. തൊണ്ടയിലെ ടോൺസിലുമായി ബന്ധപ്പെട്ട ന്ഥിയാണിത്. ഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കം മൂലം കുട്ടികളിൽ ചെവിവേദന, ചെവിയിൽ അണുബാധ, കേൾവിക്കുറവ് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
അഡിനോയ്ഡ് എന്നാൽ എന്താണ്? അഡിനോയ്ഡിന്‍റെ എല്ലാ പ്രശ്നങ്ങൾക്കും സർജറി ആവശ്യമാണോ? സർജറിക്കുശേഷം വിശ്രമം വേണോ?
അഡിനോയ്ഡ് എന്നാൽ ടോൺസിൽ പോലെ തന്നെ ഒരു ഗ്രന്ഥിയാണ്. മൂക്കിന് പിന്നിലാണ് സ്ഥിതി ചെയ്യുന്നത്. കുട്ടികളിലെ എയർവേ ബ്ലോക്കിനുള്ള സാധാരണ കാരണം ഇതാണ്. എല്ലാ അഡിനോയ്ഡിനും സർജറി ആവശ്യമില്ല. എന്നാൽ അഡിനോയ്ഡ് ഗ്രേറ്റ് 3, ഗ്രേറ്റ് 4 എന്നീ അവസ്ഥകൾക്ക് സർജറി ആവശ്യമാണ്. വലുപ്പമുനുസരിച്ച് നാല് ഗ്രേറ്റ്സാണുള്ളത്. കുട്ടികളിൽ കൂർക്കംവലി, ഉറക്കത്തിന്റെ പ്രശ്നം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതാവുക, ഇടയ്ക്കിടെ പനി വരുക എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ സർജറി വേണ്ടിവരും. സർജറിക്കുശേഷം വിശ്രമം ആവശ്യമുണ്ടോ എന്ന് എല്ലാ രക്ഷിതാക്കളൂം ചോദിക്കാറുണ്ട്. സർജറി രാവിലെ കഴിഞ്ഞാൽ വൈകുന്നേരം കുട്ടിക്ക് വീട്ടിൽ പോകാവുന്നതാണ്. രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ കുട്ടിക്ക് സ്കൂളിൽ പോകാം. ബെഡ് റെസ്റ്റിന്റെ ആവശ്യമില്ല. സർജറി കഴിഞ്ഞ് അടുത്ത ദിവസം മുതൽ സാധാരണ ചെയ്യുന്ന പ്രവൃത്തികൾ കുട്ടിക്ക് ചെയ്യാം. സാധാരണ ഭക്ഷണം കഴിക്കുകയും ചെയ്യാം.
കുട്ടികളിൽ പല്ല് നിരതെറ്റുന്നതും പല്ല് പൊങ്ങുന്നതും അഡിനോയ്ഡ് പ്രശ്നം കാരണമാണോ? ഇത് എങ്ങനെ തിരിച്ചറിയും?
ഓർത്തോഡോന്റിസ്റ്റ് ആണ് കുട്ടികളെ സാധാരണയായി എന്റെ അടുത്തേക്ക് റഫർ ചെയ്യുന്നത്. ഓർത്തോഡോന്റിസ്റ്റിന്റെ അടുത്ത് പല്ല് നിരതെറ്റുന്നു എന്ന പ്രശ്നം പറഞ്ഞ് ചെല്ലുമ്പോഴാണ് കുട്ടിക്ക് അഡിനോയ്ഡ് പ്രശ്നമുണ്ടാകാം എന്ന് സംശയിക്കുന്നത്. എക്സ്റേ, എൻഡോസ്കോപ്പി ടെസ്റ്റുകൾ ചെയ്ത് നോക്കുമ്പോൾ കുട്ടികളിലെ അഡിനോയ്ഡ് ഗ്രന്ഥി വലുതായിരിക്കുന്നത് കാണാം. അതിന്റെ ചികിൽസക്ക് ശേഷം മാത്രമേ ഡെന്റിസ്റ്റിനും ഓർത്തോഡോന്റിസ്റ്റിനും പല്ല് നിരതെറ്റുന്നതിന്റെയും പല്ല് പൊങ്ങുന്നതിന്റെയും ചികിൽസ ചെയ്യാൻ സാധിക്കൂ.
ബഹ്റൈനിൽ അഡിനോയ്ഡ് സർജറി ലഭ്യമാണോ?
ലഭ്യമാണ്. ഉമ്മുൽഹസം കിംസ് ഹോസ്പിറ്റലിൽ അഡിനോയ്ഡ് സർജറിയുണ്ട്. എല്ലാ ആഴ്ചയും സർജറി ചെയ്യുന്നു.
രാവിലെ അഡ്മിറ്റ് ചെയ്ത് സർജറിക്കുശേഷം വൈകുന്നേരം ഡിസ്ചാർജ് ചെയ്യുകയാണ്. എൻഡോസ്കോപ്പിക് ആയ നൂതനമായ പ്രൊസീജ്യർ വഴിയാണ് ചെയ്യുന്നത്. അത്യാധുനികമായ എൻഡോസ്കോപ്പിക് സാങ്കേതികതയാണ് ഇവിടെ അനുവർത്തിക്കുന്നത്.
(കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഇ.എൻ.ടി സ്പെഷലിസ്റ്റ് ആണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.