വയറിളക്കം ബാധിച്ചാൽ കാപ്പി കുടിക്കാമോ?
text_fieldsവയറിളക്കം ബാധിക്കുേമ്പാൾ ശരീരത്തിൽ നിന്ന് വെള്ളം നഷ്ടപ്പെടുന്നതിനാൽ ധാരാളം െവള്ളം കുടിക്കണം. വയറിളക്കം ബാധിച്ചത് മുതിർന്നവർക്കാണെങ്കിൽ ധാരാളം ജലാംശം അടങ്ങിയ ഫ്രൂട്ട് ജ്യൂസ്, സോഡാവെള്ളം, എനർജി ഡ്രിങ്കുകൾ, പച്ചക്കറി സൂപ്പ് എന്നിവ കഴിക്കണം. എന്നാൽ, പാലും പാലുൽപന്നങ്ങളും കാപ്പിയും വയറിളക്ക സമയത്ത് ഒഴിവാക്കേണ്ടതാണ്. വയറിളക്കം ഭേദപ്പെടുന്നതുവരെ ഇത്തരം പാനീയങ്ങൾ കഴിക്കരുത്. പാൽ വയറിളക്കത്തെ കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കും. കുട്ടികൾക്കും നവജാതശിശുക്കൾക്കും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനാവശ്യമായ പാനീയങ്ങൾ ഇടക്കിടെ നൽകണം. ശരീരത്തിൽനിന്ന് പുറന്തള്ളപ്പെടുന്നതിലേറെ ജലാംശം കുടിക്കുന്ന പാനീയങ്ങളിലൂടെ ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്താനാകണം. വയറിളക്ക സമയത്ത് കഠിനമായ വ്യായാമങ്ങളിലേർപ്പെടരുത്.
വയറിളക്കം ബാധിച്ച കുട്ടികളെ വീട്ടിൽനിന്നു പുറത്തുവിടാതിരിക്കാൻ ശ്രദ്ധിക്കണം. വാഴപ്പഴം, ചോറ്, ആപ്പിൾ, റൊട്ടി എന്നിവ ഭക്ഷണമായി നൽകാം. മുതിർന്നവർ അധികം കട്ടിയില്ലാത്തതും ഫൈബർ കുറഞ്ഞതുമായ ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതോടെ പടിപടിയായി വയറിളക്കത്തിന് ശമനമുണ്ടാകും. മസാല കൂടിയതും കൊഴുപ്പു നിറഞ്ഞതുമായ ഭക്ഷണം കഴിക്കാതിരിക്കുക.
ഉളുക്ക്: അസ്ഥിബന്ധത്തെ അതിെൻറ കഴിവിെൻറ പരിധിക്കപ്പുറം വലിച്ചുനീട്ടപ്പെടുമ്പോൾ സംഭവിക്കുന്ന പരിക്കാണ് ഉളുക്ക്. ശരീരത്തിന് ചതവോ വീക്കമോ ഉണ്ടായാൽ ഉളുക്ക് സംഭവിക്കാം. ഉളുക്ക് സംഭവിച്ചാൽ ആദ്യദിവസം ഓരോ 20 മിനിറ്റിലും ഇടവിട്ട് ഐസ് ഉപയോഗിക്കുന്നത് ഗുണകരമാണ്. ഉളുക്കിയ ഭാഗം ബാൻഡേജുകൊണ്ട് ഇളക്കാനാകാത്തവിധം ചുറ്റിക്കെട്ടി ഉറപ്പിച്ച് മുകളിലേക്ക് ഉയർത്തിവെക്കുന്നത് വീക്കം കുറക്കുന്നതിന് സഹായിക്കും. ഉളുക്കിയ ഭാഗത്ത് രക്തയോട്ടം കൂട്ടുന്നതിനായി ചൂടുപിടിപ്പിക്കണം. കുറച്ചു ദിവസം കഴിഞ്ഞിട്ടും പരിക്ക് ഭേദമാകുന്നില്ലെങ്കിൽ പേശികളിലോ സന്ധികളിലോ പൊട്ടലോ കീറലോ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
ചതവ് : ചതവുണ്ടായ ശരീരഭാഗത്ത് ആദ്യത്തെ 24–48 മണിക്കൂർ വരെ വെക്കുകയും എടുക്കുകയും ചെയ്യുന്ന തരത്തിൽ ഐസ്പാക്ക് ഉപയോഗിക്കുക. ഓരോ തവണയും 15 മിനിറ്റ് തുടർച്ചയായി ഐസ് വെക്കണം. ചതവേറ്റ ഭാഗത്ത് ടവ്വലോ തുണിയോ വിരിച്ചശേഷം അതിനുമുകളിൽ ഐസ്പാക്ക് വെക്കുന്ന രീതി പ്രയോഗിക്കണം. നല്ല വേദനയുണ്ടെങ്കിൽ വേദനസംഹാരി ഉപയോഗിക്കാം. അസഹ്യമായ വേദനയോ നീർക്കെട്ടോ കരുവാളിപ്പോ അനുഭവപ്പെടുകയാണെങ്കിൽ ഉടൻതന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.