സൂര്യാ... കോപിക്കാതെ...
text_fieldsവേനൽ ചൂട് ദിനം പ്രതി വർധിച്ചു വരികയാണ്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സൂര്യാതപമേറ്റ വാർത്തകളും വരുന്നുണ ്ട്. ചൂടിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാശമന്ന് നോക്കാം.
വേനലിൽ ഉണ്ടാകാവുന്ന ശാരീരിക മ ാറ്റങ്ങളുംരോഗങ്ങളും പ്രതിരോധിക്കാൻ കഴിയുന്ന ആഹാരവും ദിനചര്യകളും പിന്തുടർന്നാ ൽ ഒരു പരിധി വരെ സൂര്യാതപം പ്രതിരോധിക്കാം. കറ്റാർവാഴയുടെ ഉള്ളിലുള്ള ഭാഗം തൊലിപ്പുറ ത്ത് പുരട്ടുന്നത് ഫലപ്രദമാണ്. ദേഹത്ത് എണ്ണ തേക്കുന്നത് നല്ലതാണ്. ആരോഗ്യവാനായ വ്യക്തി 12- 15 ഗ്ലാസ് വരെ വെള്ളം കുടിക്കണം. വേനൽക്കാല രോഗങ്ങൾക്ക് പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമാണ്. ആയുർവേദത്തിലൂടെ സൂര്യാതപ സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ.
കയ്പുരസമുള്ള പച്ചക്കറികളും പഴങ്ങളും ധാരാളം ഉപയോഗിക്കാം. ഗോതമ്പ്, അരി, കൂവരക്, ചോളം, ചെറുപയർ, പരിപ്പ് വർഗങ്ങൾ ഉപയോഗിക്കാം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രാമച്ചമിട്ട് െവച്ച വെള്ളവും നറുനീണ്ടിയിട്ടു തിളപ്പിച്ച വെള്ളവും കുടിക്കാം. മോരിൽ ഇഞ്ചിയും മല്ലിയിലയും ചേർത്ത് കഴിക്കാം. തണ്ണിമത്തൻ, മാങ്ങ, മുന്തിരി, പച്ചക്കറികൾ, മത്തൻ എന്നിവ ജ്യൂസ് ആക്കി കുടിക്കാം. മലർപ്പൊടി പഞ്ചസാര ചേർത്ത് കഴിക്കാം.
സൂര്യാതപമേറ്റാൽ ശരീരതാപനില ഉയരുക, തൊലിക്ക് ചുവന്ന നിറം വരുക, തലചുറ്റൽ, ക്ഷീണം, മനംപിരട്ടൽ, തളർച്ച, ബോധം നഷ്ടമാകുക എന്നിവയൊക്കെ ഉണ്ടാകാം. ഈ അവസരത്തിൽ വെയിലത്തുനിന്ന് മാറ്റി ചികിത്സ നൽകണം. ശരീരം നനഞ്ഞ തുണികൊണ്ട് പൊതിയുന്നത് നല്ലതാണ്.
എരിവ്, പുളി, ഉപ്പ് എന്നിവ കുറക്കണം. മത്സ്യവും മാംസവും കുറക്കുക. കോളകൾ, സോഡ ചേർന്ന പാനീയങ്ങൾ, മദ്യം എന്നിവ നിർജലീകരണം ഉണ്ടാക്കും. അതിനാൽ ഉപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.