മദ്യപാനി എന്നും ‘വലിയ വില കൊടുക്കേണ്ടി വരും’
text_fieldsമദ്യപാനം നേരത്തെ നിര്‍ത്തിയാലും ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുമെന്ന്് പഠനം.
സ്റ്റഡീസ് ഓണ്‍ ആല്‍ക്കഹോള്‍ ആന്‍റ് ഡ്രഗ്സ് എന്ന ജേണലാണ് ഇതു സംബന്ധിച്ച പഠനം പുറത്തുവിട്ടത്.
കൗമാരത്തിലും യൗവനത്തിലുമുള്ള മദ്യപാനം ആ സമയങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ളെങ്കിലും പിന്നീട് പരിഹരിക്കാനാകാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും.
മൂന്നുവിഭാഗങ്ങളിലായാണ് പഠനം നടത്തിയത്.
മദ്യപാനികളായിട്ടും കൗമാരത്തില്‍ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത 368പേര്‍, യൗവനത്തില്‍ മൂന്ന് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെങ്കിലും കാണിച്ച 221 പേര്‍,യൗവനത്തില്‍ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും 30 വയസിനുശേഷം പ്രശ്നങ്ങളില്ലാത്ത 75 പേര്‍ എന്നീ വിഭാഗങ്ങളായിരുന്നു അവ.
കുറഞ്ഞത് അഞ്ചുവര്‍ഷമായിട്ട് മദ്യപാനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് 60 വയസിനു ശേഷം ശാരീരിക മാനസികാരോഗ്യം വളരെ കുറവായിരിക്കുമെന്ന്് പഠനം തെളിയിക്കുന്നു.
കൂടാതെ ഇത്തരക്കാരില്‍ വിഷാദ രോഗത്തിനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ രണ്ടുമടങ്ങ് കൂടുതലാണ്. മാത്രമല്ല, ദശകങ്ങളോളം മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളൊന്നും കാണിക്കാത്തവരില്‍ പോലും വിഷാദരോഗം വന്‍തോതില്‍ ബാധിക്കുന്നുണ്ട്.
കൗമാരത്തില്‍ തുടങ്ങിയ മദ്യപാനം തലച്ചോറിനെയും ഗുരുതരമായി ബാധിക്കും.
മദ്യപാനം നിര്‍ത്തുന്നവര്‍ അവരുടെ ജീവിത രീതികൂടി മാറ്റിയാല്‍ മാത്രമേ ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് ചെറുതായെങ്കിലും പുറത്തു കടക്കാനാകൂ. നല്ല ഭക്ഷണം നന്നായി കഴിക്കുക, പുകവലി നിര്‍ത്തുക, മറ്റുതരത്തില്‍ ആരോഗ്യം ശ്രദ്ധിക്കുക തുടങ്ങിയവ ഇത്തരക്കാര്‍ നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.