Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightതൈറോയിഡ്​ ഗ്രന്ഥിയും...

തൈറോയിഡ്​ ഗ്രന്ഥിയും ആരോഗ്യ പ്രശ്​നങ്ങളും

text_fields
bookmark_border
തൈറോയിഡ്​ ഗ്രന്ഥിയും ആരോഗ്യ പ്രശ്​നങ്ങളും
cancel

ഇ​ന്ന് ന​മ്മ​ളി​ൽ പ​ല​രും നേ​രി​ടു​ന്ന ഒ​രു ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് തൈ​റോ​യ¢ഡ്​ ഗ്ര​ന്ഥി​മൂ​ല​മു​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ൾ. തൈ​റോ​യിഡ്​ ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള വ്യ​തി​യാ​നം​കൊ​ണ്ടാ​ണ് തൈ​റോ​യി​ഡ് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. തൈ​റോ​യിഡ് ഗ്ലാ​ൻ​റ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന തൈ​റോ​ക്‌​സി​ൻ ഹോ​ർ​മോ​ണു​ക​ളി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ണ്ടാ​കാം. അ​മി​ത​മാ​യ തൈ​റോ​ക്‌​സി​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​മ്പോ​ൾ ഹൈ​പ​ർ തൈ​റോ​യിഡും കു​റ​ഞ്ഞ അ​ള​വി​ൽ പു​റ​പ്പെ​ടു​മ്പോ​ൾ ഹൈ​പോ തൈ​റോ​യിഡും ഉ​ണാ​കു​ന്നു.

എ​ന്താ​ണ് തൈ​റോ​യിഡ്​ ഗ്ര​ന്ഥി?
മ​നു​ഷ്യശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്ത​സ്രാ​വി ഗ്ര​ന്ഥി​യാ​ണ് തൈ​റോ​യി​ഡ് ഗ്ര​ന്ഥി. ഇ​ത് സ്ഥി​തിചെ​യ്യു​ന്ന​ത് ക​ഴു​ത്തി​െ​ൻ​റ മു​ന്‍ഭാ​ഗ​ത്ത് ശ​ബ്​ദനാ​ള​ത്തി​ന് തൊ​ട്ടുതാ​ഴെ​യാ​യി ശ്വാ​സനാ​ളി​യു​ടെ ഇ​രു​വ​ശ​ത്താ​യാണ്. പ്രാ​യ​പൂ​ര്‍ത്തി​യെ​ത്തി​യ​വ​രി​ല്‍ തൈ​റോ​യി​ഡ്​ ഗ്ര​ന്ഥി 20-40 ഗ്രാം ​വ​രെ തൂ​ക്ക​മു​ള്ള​താ​യി​രി​ക്കാം. തൈ​റോ​യി​ഡ് ഗ്ര​ന്ഥി അ​യ​ഡി​ന്‍ അ​ട​ങ്ങി​യ തൈ​റോ​ക്‌​സി​ന്‍ (T4) ട്രൈ ​അ​യ​ഡോ തൈ​റോ​നി​ന്‍ (T3) എ​ന്നീ ഹോ​ര്‍മോ​ണു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ന്നു. ഇ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​ത് പി​റ്റ്യൂ​റ്റ​റി പു​റ​പ്പെ​ടു​വി​ക്കു​ന്ന TSHഉം ​ഹൈ​പ്പോ​ത്ത​ലാ​മ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന TRHഉമാ​ണ്.​

തൈ​റോ​യിഡ്​ ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
തൈ​റോ​യി​ഡ് ഗ്ര​ന്ഥി മ​നു​ഷ്യശ​രീ​ര​ത്തി​ലെ ശ​രീ​ര പോ​ഷ​ണ​ങ്ങ​ളെ (metabolism) നി​യ​ന്ത്രി​ക്കു​ന്നു. അ​വ​യി​ൽ ചി​ല​താ​ണ്:
● ശ്വ​സ​നം
● ഹൃ​ദ​യ​മി​ടി​പ്പ്
● ബോ​ഡി​െ​വ​യ്റ്റ്
● പേ​ശി​ക​ളു​ടെ ശ​ക്തി
● ആ​ർ​ത്ത​വ ച​ക്രം
● ശ​രീ​ര താ​പ​നി​ല
● കൊ​ള​സ്‌​ട്രോ​ളി​െ​ൻ​റ അ​ള​വ് തു​ട​ങ്ങി​യ​വ

തൈ​റോ​യിഡ് ഹോ​ർ​മോ​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം
തൈ​റോ​യി​​ഡ് ഗ്ര​ന്ഥി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന ​T3, ​​T4 ഹോ​ർ​മോ​ണു​ക​ൾ ര​ക്ത​ത്തി​ൽ​നി​ന്ന്​ അ​ധി​ക​മു​ള്ള ചീ​ത്ത കൊ​ള​സ്‌​ട്രോ​ളി​നെ നീ​ക്കം​ചെ​യ്യാ​ൻ ക​ര​ളി​നെ സ​ഹാ​യി​ക്കു​ന്നു. അ​ന്ന​നാ​ള​ത്തി​െ​ൻ​റ ത​രം​ഗ​രൂ​പ​ത്തി​ലു​ള്ള ച​ല​ന​ത്തെ​യും ദ​ഹ​ന​ര​സ​നാ​ള​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തെ​യും ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ത് തൈ​റോ​യിഡ് ഹോ​ർ​മോ​ണു​ക​ളാ​ണ്. ഈ ​ഹോ​ർ​മോ​ണു​ക​ൾ അ​മി​ത​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്​ വ​യ​റി​ള​ക്ക​ത്തി​നും ഉ​ൽ​പാ​ദ​ന​ക്കു​റ​വ് മ​ല​ബ​ന്ധ​ത്തി​നും കാ​ര​ണ​മാ​കും.

എ​ന്തൊ​ക്കെ​യാ​ണ് തൈ​റോ​യിഡ് ഗ്ര​ന്ഥി​യി​ലെ രോ​ഗ​ങ്ങ​ൾ?
തൈ​റോ​യിഡ് രോ​ഗ​ങ്ങ​ളെ നാ​ലാ​യി തി​രി​ക്കാം
● ഹൈ​പോ​തൈ​റോ​യി​​ഡി​സം (Hypothyroidism)
● ഹൈ​പ​ർ​തൈ​റോ​യി​​ഡി​സം (Hyperthyroidism)
● തൈ​റോ​യി​​ഡൈ​റ്റി​സ് (Thyroiditis)
● മു​ഴ​ക​ൾ (Tumors)

ഹൈ​പോ​തൈ​റോ​യി​​ഡി​സം
തൈ​റോ​യി​​ഡ് ഹോ​ർ​മോ​ണു​ക​ളാ​യ തൈ​റോ​ക്‌​സി​ൻ (​ T4), ടൈ​ഡോ​തൈ​റോ​നി​ൻ (T3) എ​ന്നി​വ​യു​ടെ അ​ള​വ് കു​റ​യു​ന്ന അ​വ​സ്ഥ​യാ​ണ് ഹൈ​പോ​തൈ​റോ​യി​​ഡി​സം. അ​താ​യ​ത് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ അ​ള​വി​ൽ തൈ​റോ​യിഡ്​ ഹോ​ർ​മോ​ൺ ഉ​ൽ​പാ​ദ​നം ന​ട​ക്കാ​ത്ത അ​വ​സ്ഥ. മു​ടി കൊ​ഴി​ച്ചി​ൽ, സ​ന്ധി വേ​ദ​ന, ച​ർ​മ​ത്തി​ൽ വ​ര​ൾ​ച്ച, ഡി​പ്ര​ഷ​ൻ, മ​ല​ബ​ന്ധം, ശ​രീ​ര​ഭാ​രം വ​ർ​ധി​ക്കു​ക, കാ​ലി​ൽ നീ​രുവെ​ക്കു​ക തു​ട​ങ്ങി​യ​വ ഹൈ​പോ​തൈ​റോ​യ്​​ഡി​സ​ത്തി​െ​ൻ​റ ല​ക്ഷ​ണ​ങ്ങ​ളാ​കാം. എ​ന്നാ​ൽ, ഹോ​ർ​മോ​ണി​െ​ൻ​റ അ​ള​വ് വ​ള​രെ കു​റ​യു​മ്പോ​ൾ (severe thyroidism) ഹൃ​ദ​യ​മി​ടി​പ്പ് കു​റ​യു​ക, ഹൃ​ദ​യാ​ഘാ​തം, ഹൃ​ദ​യ​ത്തി​െ​ൻ​റ മ​സി​ലി​ന് ബ​ല​ക്ഷ​യം, ശ്വാ​സ​കോ​ശ​ത്തി​ലും ഹൃ​ദ​യ​ത്തി​െ​ൻ​റ ചു​റ്റും വെ​ള്ളം നി​റ​യു​ക എ​ന്നി​വ ഉ​ണ്ടാ​കാം.

ഹൈ​പ​ർ​തൈ​റോ​യി​​ഡി​സം
തൈ​റോ​യിഡ്​ ഹോ​ർ​മോ​ണു​ക​ൾ ക്ര​മാ​തീ​ത​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ഇ​തി​നെ ഓ​വ​ർ​ ആ​ക്ടി​വ് തൈ​റോ​യിഡ്​ എ​ന്നും പ​റ​യു​ന്നു. ഹൈ​പ​ർ​തൈ​റോ​യിഡി​സം ര​ണ്ടു വി​ധ​ത്തി​ലു​ണ്ട്- പ്രൈ​മ​റി ഹൈ​പ​ർ​തൈ​റോ​യി​​ഡി​സം, സെ​ക്ക​ൻ​ഡ​റി ഹൈ​പ​ർ​തൈ​​റോ​യി​​ഡി​സം.

thyroid

തൈ​റോ​യിഡൈ​റ്റി​സ്
തൈ​റോ​യി​​ഡ് ഗ്ര​ന്ഥി​യു​ടെ വീ​ക്ക​ത്തെ​യാ​ണ് തൈ​റോ​യി​​ഡൈ​റ്റി​സ് എ​ന്നു പ​റ​യു​ന്ന​ത്. ശ​രീ​ര​ത്തി​ലെ രോ​ഗ​പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​ടെ അ​പാ​ക​ത​കൊ​ണ്ടോ തൈ​റോ​യി​​ഡ് ഗ്ര​ന്ഥി​ക്കു​ണ്ടാ​കു​ന്ന ആ​ഘാ​തം​കൊ​ണ്ടോ ബാ​ക്ടീ​രി​യ, വൈ​റ​സ് മു​ത​ലാ​യ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം​കൊ​ണ്ടോ ആ​ണ് സാ​ധാ​ര​ണ​യാ​യി തൈ​റോ​യി​​ഡൈ​റ്റി​സ് ഉ​ണ്ടാ​കു​ന്ന​ത്. തൈ​റോ​യി​​ഡ് ഗ്ര​ന്ഥി​ക്കെ​തി​രാ​യി ആ​ൻ​റി​ബോ​ഡി​ക​ൾ ശ​രീ​രം വി​ക​സി​പ്പി​ക്കു​ന്ന​താ​ണ് ചി​ല​ത​രം തൈ​റോ​യി​​ഡൈ​റ്റി​സി​ന് കാ​ര​ണം. ഈ ​അ​സു​ഖം ബാ​ധി​ച്ചാ​ൽ തു​ട​ർ​സ​മ​യ​ത്ത് ഹൈ​പ​ർ തൈ​റോ​യിഡി​സ​വും പി​ൽ​ക്കാ​ല​ത്ത് ഹൈ​പോ തൈ​റോ​യിഡി​സ​വും ഉ​ണ്ടാ​കും.

തൈ​റോ​യിഡ് ഗ്ര​ന്ഥി​യു​ടെ മു​ഴ​ക​ൾ
തൈ​റോ​യിഡ് ഗ്ര​ന്ഥി​യു​ടെ മു​ഴ​ക​ൾ ഒ​ന്നോ അ​തി​ല​ധി​ക​മോ ഉ​ണ്ടാ​കാം. ഇ​ത് അ​ർ​ബു​ദം ഉ​ള്ള​വ​യോ അ​ല്ലാ​ത്ത​തോ ആ​കാം. തൈ​റോ​യി​​ഡ്​ ഗ്ര​ന്ഥി​ക​ളി​ൽ മു​ഴ​ക​ളു​ള്ള​വ​രി​ൽ ഹോ​ർ​മോ​ണി​െ​ൻ​റ അ​ള​വ്​ കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യാം.

രോ​ഗ​നി​ർ​ണ​യം
രോ​ഗ​നി​ർ​ണ​യ​ത്തി​നു​വേ​ണ്ടി ര​ക്ത​പ​രി​ശോ​ധ​ന, അ​ൾ​ട്രാ സൗ​ണ്ട് സ്‌​കാ​നി​ങ്, ഫൈ​ൻ നീ​ഡ്​​ൽ ആ​സ്പി​റേ​ഷ​ൻ സൈ​റ്റോ​ള​ജി (FNAC) തു​ട​ങ്ങി​യ​വ അ​ത്യാ​വ​ശ്യ​മാ​ണ്. T3, T4, TSH എ​ന്നീ ഹോ​ർ​മോ​ണ​ു​ക​ളു​ടെ അ​ള​വ്​ പ​രി​ശോ​ധി​ക്കു​ന്ന​തു​വ​ഴി തൈ​റോ​യ്​​ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ണ​യി​ക്കാ​നാ​കും.

അ​ൾ​ട്രാ​സൗ​ണ്ട് സ്‌​കാ​നി​ങ്​ ചെ​യ്യു​ന്ന​തു​മൂ​ലം മു​ഴ​ക​ളു​ടെ എ​ണ്ണ​വും അ​ള​വും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു. അ​തി​ലു​പ​രി ഈ ​മു​ഴ​ക​ളു​ടെ അ​വ​സ്ഥ (solid or cystic) മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നു. ഫൈ​ൻ നീ​ഡ്​​ൽ ആ​സ്പി​റേ​ഷ​ൻ സൈ​റ്റോ​ള​ജി ചെ​യ്യു​മ്പോ​ൾ ഒ​രു ക​നം​കു​റ​ഞ്ഞ സൂ​ചി ക​ട​ത്തി​വി​ട്ട്, അ​തി​ലെ കോ​ശ​ങ്ങ​ൾ എ​ടു​ത്ത് പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കു​ന്നു. ഈ ​കോ​ശ​ങ്ങ​ളി​ൽ അ​ർ​ബു​ദം ഉ​ണ്ടോ എ​ന്ന് ഒ​രു പ​ത്തോ​ള​ജി ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്താ​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നു.

ചി​കി​ത്സ​രീ​തി
മൂ​ന്നു ത​ര​ത്തി​ലു​ള്ള ചി​കി​ത്സ​രീ​തി​ക​ൾ തൈ​റോ​യിഡ് രോ​ഗ​ത്തി​നു​ണ്ട് -മ​രു​ന്നു​കൊ​ണ്ടു​ള്ള ചി​കി​ത്സ​രീ​തി, ശ​സ്ര്ത​ക്രി​യ രീ​തി, റേ​ഡി​യോ അ​യ​ഡി​ൻ ചി​കി​ത്സ. ഇ​ത് നി​ർ​ണ​യി​ക്കു​ന്ന​ത് പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗ​ത്തി​െ​ൻ​റ അ​വ​സ്ഥ നി​ർ​ണ​യി​ച്ച​തി​നു ശേ​ഷ​മാ​ണ്.

മ​രു​ന്നു​കൊ​ണ്ടു​ള്ള ചി​കി​ത്സ​രീ​തി
ഹോ​ർ​മോ​ൺ കു​റ​യു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന ഹൈ​പോ​തൈ​റോ​യിഡി​സം മ​രു​ന്നു​ക​ൾ​കൊ​ണ്ട് (thyroxine) ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. ഒ​രു വി​ദ​ഗ്​​ധ ഡോ​ക്ട​റു​ടെ അ​ഭി​പ്രാ​യ​മ​നു​സ​രി​ച്ച് മ​രു​ന്നി​െ​ൻ​റ അ​ള​വ് ക്ര​മ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

ഹോ​ർ​മോ​ൺ കൂ​ടു​ന്ന ഹൈ​പ​ർ​തൈ​റോ​യിഡി​സം മ​രു​ന്നു​ക​ൾ​കൊ​ണ്ട് ചി​കി​ത്സി​ക്കാം. എ​ന്നാ​ൽ, മു​ഴ​ക​ളു​ള്ള ഗ്ര​ന്ഥി​ക​ൾ (toxic nodular goiter) മ​രു​ന്നു​ക​ൾ​കൊ​ണ്ട് ചി​കി​ത്സി​ച്ച​ശേ​ഷം ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

thyroid

ശ​സ്​​ത്ര​ക്രി​യ രീ​തി
തൈ​റോ​യി​​ഡ്​ ഗ്ര​ന്ഥി​യി​ൽ മു​ഴ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ മ​രു​ന്നു​കൊ​ണ്ട്​ ചി​കി​ത്സി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഇൗ ​മു​ഴ​ക​ൾ ഒ​ന്നോ അ​തി​ല​ധി​ക​മോ കാ​ണാ​ൻ സാ​ധി​ക്കും. ഒ​രു മു​ഴ മാ​ത്ര​മാ​ണെ​ങ്കി​ൽ, ഒ​ന്നി​ല​ധി​കം മു​ഴ​ക​ൾ ഉ​ള്ള​തി​നെ​ക്കാ​ൾ അ​ർ​ബു​ദ​ത്തി​ന്​ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. തൈ​റോ​യി​​ഡ്​ ഗ്ര​ന്ഥി​യി​ൽ ഒ​രു മു​ഴ മാ​ത്ര​മേ ഉ​ള്ളൂ​വെ​ങ്കി​ൽ ഗ്ര​ന്ഥി​യു​ടെ ആ ​ഭാ​ഗം മാ​ത്രം ശ​സ്​​ത്ര​ക്രി​യ​യി​ൽ കൂ​ടി നീ​ക്കം​ചെ​യ്​​താ​ൻ മ​തി​യാ​കും (Hemithyroidectomy). ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലും മു​ഴ​ക​ൾ ഉ​െ​ണ്ട​ങ്കി​ലോ കോ​ശ​ങ്ങ​ളി​ൽ അ​ർ​ബു​ദ​ത്തി​െ​ൻ​റ സാ​ധ്യ​ത കാ​ണു​ക​യോ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ തൈ​റോ​യി​​ഡ്​ ഗ്ര​ന്ഥി പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്യേ​ണ്ട​താ​ണ്​ (total thyroidectomy). ഇൗ ​ശ​സ്​​ത്ര​ക്രി​യ ര​ണ്ടുരീ​തി​യി​ൽ ചെ​യ്യാ​ൻ സാ​ധി​ക്കും. ഒ​ന്നാ​മ​താ​യി ക​ഴു​ത്തി​നു താ​ഴെ​യാ​യി നീ​ള​ത്തി​ൽ ഒ​രു മു​റി​വു​ണ്ടാ​ക്കി, അ​തി​ൽ കൂ​ടി തൈ​റോ​യിഡ്​ ഗ്ര​ന്ഥി നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കും (open thyroidectomy). ര​ണ്ടാ​മ​താ​യി താ​ക്കോ​ൽ​ദ്വാ​ര ശ​സ്​​ത്ര​ക്രി​യ (endoscopic thyroidectomy).

എ​​ൻ​ഡോ​സ്‌​കോ​പി​ക് തൈ​റോ​യിഡ​ക്​​ട​മി
തൈ​റോ​യിഡ് ഗ്ര​ന്ഥി നീ​ക്കം​ചെ​യ്യാ​നു​ള്ള ഏ​റ്റ​വും നൂ​ത​ന ശ​സ്​​ത്ര​ക്രി​യ​യാ​ണ് താ​ക്കോ​ൽ​ദ്വാ​ര ശ​സ്​​ത്ര​ക്രി​യ. സൂ​ക്ഷ്മ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ടെ​ലി​സ്‌​കോ​പ്പും ഉ​പ​യോ​ഗി​ച്ച് ചെ​യ്യു​ന്ന ശ​സ്​​ത്ര​ക്രി​യ​യാ​ണി​ത്. കൈ​ക്കു​ഴി​യി​ലും നെ​ഞ്ചി​ലും ചെ​റി​യ ദ്വാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യാ​ണ് ചെ​യ്യു​ന്ന​ത്. ടെ​ലി​സ്‌​കോ​പ്​ ദ്വാ​രം വ​ഴി തൈ​റോ​യിഡ്​ ഗ്ര​ന്ഥി​യെ നി​രീ​ക്ഷി​ച്ച് ദ്വാ​രം വ​ഴി ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കി തൈ​റോ​യിഡ്​ ഗ്ര​ന്ഥി​യെ നീ​ക്കം​ചെ​യ്യു​ന്നു. ഇ​ത് തി​ക​ച്ചും മു​റി​വ് കാ​ണാ​ത്ത​തും വേ​ദ​ന​ര​ഹി​ത​വു​മാ​ണ്. തു​റ​ന്നു​ള്ള തൈ​റോ​യിഡ് ശ​സ്​​ത്ര​ക്രി​യ​യു​മാ​യി (open thyrodectomy) എ​ൻ​ഡോ​സ്‌​കോ​പി​ക് തൈ​റോ​യി​​ഡ​ക്​​ട​മി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ക​ഴു​ത്തി​ൽ പാ​ട് (scar) ശേ​ഷി​ക്കു​ക​യി​ല്ല.

റേ​ഡി​യോ അ​യ​ഡി​ൻ ചി​കി​ത്സ
റേ​ഡി​യോ അ​യ​ഡി​ൻ ചി​കി​ത്സ (l^131) ര​ണ്ടു ത​ര​ത്തി​ൽ. ഹൈ​പ​ർ​തൈ​റോ​യി​ഡി​സ​മു​ള്ള രോ​ഗി​ക​ൾ​ക്ക്​ ശ​സ്​​ത്ര​ക്രി​യ സാ​ധി​ക്കു​ന്നി​ല്ല എ​ങ്കി​ൽ ഈ ​രീ​തി തി​ര​ഞ്ഞെ​ടു​ക്കാം. തൈ​റോ​യി​​ഡ് ഗ്ര​ന്ഥി​യു​ടെ അ​ർ​ബു​ദ​ത്തി​നു​ള്ള ശ​സ്​​ത്ര​ക്രി​യ​ക്കു​ശേ​ഷം ശേ​ഷി​ച്ച കോ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും ഈ ​ചി​കി​ത്സ​രീ​തി തി​ര​ഞ്ഞെ​ടു​ക്കാം. ഇ​ത്ത​രം ചി​കി​ത്സ​രീ​തി ഗ​ർ​ഭി​ണി​ക​ളി​ലും കു​ട്ടി​ക​ളി​ലും പാ​ടി​ല്ല.

തൈ​റോ​യി​​ഡ്​ ഗ്ര​ന്ഥി​യു​ടെ അ​സു​ഖ​ങ്ങ​ൾ ഇ​ന്ന്​ സ​ർ​വ​സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും പ്രാ​രം​ഭ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കു​ക​യും വി​ദ​ഗ്​​ധ ഡോ​ക്​​ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഉ​ചി​ത​മാ​യ ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഇ​തി​നെ വ​ലി​യ ഒ​രു ആ​രോ​ഗ്യ പ്ര​ശ്​​ന​മാ​യി ക​ണ​ക്കാ​ക്കേ​ണ്ട​തി​ല്ല.

തയാറാക്കിയത്​:ഡോ. ചെറിയാൻ മാത്യു
ചീഫ് ക​​ൺ​​സ​​ൾ​​ട്ട​​ൻ​​റ്​ സർജൻ
ലാ​പ്രോ​സ്‌​കോ​പി​ക് ആ​ൻ​ഡ്​
ബാ​രി​യാ​ട്രി​ക് സ​ർ​ജ​ൻ
മുത്തൂറ്റ് ഹെൽത്ത്കെയർ
കോഴഞ്ചേരി, പത്തനംതിട്ട

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thyroidhypothyroidismhyperthyroidismmalayalam newsHealth News
News Summary - Thyroid and Health Problems - Health News
Next Story