തൈറോയിഡ് കൂടിയാലും കുറഞ്ഞാലും പ്രശ്നം!
text_fieldsരാജി വീട്ടമ്മയാണ്. ഗർഭം ധരിച്ച് മൂന്ന് മാസം തികയും മുമ്പേ അവൾക്ക് കുഞ്ഞിനെ നഷ്ടമായി. ഒരു വർഷത്തിനു ശേഷം വീണ്ടും ഗർഭിണിയായെങ്കിലും ആ കുഞ്ഞിനെയും അവൾക്ക് കിട്ടിയില്ല. വൈദ്യ പരിശോധനകൾ പലതും നടത്തിയെങ് കിലും കാരണം കണ്ടെത്താനായില്ല. പിന്നീടാണ് തൂക്കം വർദ്ധിക്കാൻ തുടങ്ങിയത് ശ്രദ്ധിച്ചത്.
കൃത്യമായ ആഹാരക്രമവും വ്യായാമവുമെല്ലാം ഉണ്ടായിരുന്നിട്ടും തൂക്കം വർധിക്കുന്നത് എന്തുകൊണ്ടാണെന്നറിയാൻ വൈദ്യ പരിശോധന തേടി. രക്തപ രിശോധനയിലാണ് തൈറോയിഡ് ഉണ്ടെന്ന് വ്യക്തമായത്. ഒരുപക്ഷേ ഗർഭത്തിൽ കുഞ്ഞിനെ നഷ്ടപ്പെടാനുള്ള കാരണവും ഇതാകാം. തൈറേ ായ്ഡ് രോഗം നിയന്ത്രണ വിധേയമല്ലാതാവുമ്പോഴാണ് ഗർഭസ്ഥ ശിശുവിനെ ബാധിക്കുന്നത്.
നമ്മുടെ ശരീരത് തിൽ തൈറോയിഡ് ഗ്രന്ഥിയുടെ പങ്ക് നിസാരമല്ല. മാറിയ ജീവിത ശൈലിയിൽ പലരേയും അലട്ടികൊണ്ടിരിക്കുന്ന പ്രശ്നമാണ് തൈറോയ ിഡ് സംബന്ധമായ രോഗങ്ങൾ. പലപ്പോഴും വൈകാരികമായ പ്രതികരണങ്ങൾക്കും ദേഷ്യത്തിനുമെല്ലാം തൈറോയ്ഡ് ഹോർമോണിലെ ഏറ്റക്കുറച്ചിൽ കാരണമാകും. അതിനാൽ തന്നെ ജാഗ്രത പാലിക്കുകയും കൃത്യമായ ചികിത്സ എടുക്കേണ്ടതുമായ ഒരു പ്രശ്നമാണി ത്. ഇതേ കുറിച്ച് കൂടുതലറിയാം.
തൈറോയിഡ് ഗ്രന്ഥി
കഴുത്തിനു മുൻഭാഗത്ത് ശബ്ദനാളത്തിനു തൊട്ടു താഴ െയാണ് തൈറോയിഡ് ഗ്രന്ഥിയുടെ സ്ഥാനം. ഈ ഗ്രന്ഥിക്ക് ശ്വസനനാളിയുടെ ഇരുവശത്തുമായി കാണപ്പെടുന്ന രണ്ട് ദലങ്ങളുണ്ട്. അന്തഃസ്രാവി ഗ്രന്ഥികളിൽ വെച്ച് ഏറ്റവും വലിപ്പം കൂടിയ ഗ്രന്ഥിയാണ് തൈറോയിഡ് ഗ്രന്ഥി. ഉപാപചയ പ്രക്രിയകളെ നിയന് ത്രിക്കുകയാണ് ഇവയുടെ ധർമം.
കുറഞ്ഞാലും കൂടിയാലും പ്രശ്നം
തൈറോയിഡ് ഹോർമോൺ ശരീരത്തിൽ കുറഞ്ഞു പോകു ന്നതു കൊണ്ടുണ്ടാക്കുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. ഈ ഹോർമോൺ കൂടിയാലുണ്ടാകുന്ന അവസ്ഥയെ ഹൈപ്പർ തൈറോയിഡിസം എന ്നും പറയുന്നു. തൈറോയിഡുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന എല്ലാ തരം മുഴകളും കാൻസർ ആകണമെന്നില്ല.
തൈറോ യിഡ് ആണെന്നു കരുതി ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഡോക്ടർ ‘ഒന്ന് വിഴുങ്ങിക്കേ’ എന്ന് പറയുന്നത് പലരുടെയും ശ്രദ് ധയിൽപ്പെട്ടിട്ടുണ്ടാകാം, വിഴുങ്ങലിന്‍റെ സമയത്ത് അത് ചലിക്കുന്നുണ്ടെങ്കിൽ തൈറോയിഡുമായി ബന്ധപ്പെട്ടുള്ള മുഴ കൾ ആണെന്നു മനസിലാക്കാം.
ഹൈപ്പോ തൈറോയിഡിസം
തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി3, ടി4 ഹോർമോ ണുകൾ കുറയുന്നതിനാൽ ഉണ്ടാവുന്ന പ്രശ്നമാണ് ഹൈപ്പോ തൈറോയ്ഡിസം. ഇതിന്‍റെ ഫലമായി സ്ത്രീകളിൽ ആർത്തവം ക്രമം തെറ ്റുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിനുള്ള തൈറോയിഡ് ഹോർമോൺ പുറപ്പെടുവിപ്പിക്കാതെ വരുന്നതാണ് ഹൈപ്പോ തൈറോയ്ഡിസത്തിനു കാരണം.
ശരീരഭാരം കൂടുക, അലസത, വിഷാദരോഗം എന്നിവ ഇതിന്‍റെ പരിണിത ഫലമായുണ്ടാകുന്നു. ചർമം വരളുക, മുടി കൊഴിയുക, ഹൃദയമിടിപ്പ് വർധിക്കുക, മലബന്ധം എന്നിവയും മറ്റ് ലക്ഷണങ്ങളാണ്.
തൈറോയിഡ് പ്രശ്നങ്ങൾ ചികിത്സിക്കാതെ വിട്ടാൽ ഹൃദ്രോഗം, പൊണ്ണത്തടി, വന്ധ്യത എന്നിവയിലേക്ക് നയിക്കാം. ഹോർമോൺ ഗുളികകൾ കഴിക്കുന്നതും അയഡിന്‍റെ കുറവ് നികത്താനായുള്ള ഭക്ഷണക്രമവുമാണ് ഇതിനുള്ള പോംവഴി. വിറ്റാമിൻ ഡി അടങ്ങിയ പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.
ഹൈപ്പർ തൈറോയിഡിസം
40 വയസിനു മുകളിലുള്ള സ്ത്രീകളിലാണ് ഹൈപ്പർ തൈറോയിഡിസം പൊതുവെ കാണുന്നത്. ഗർഭകാലവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
ഇവയാണ് ലക്ഷണങ്ങൾ
1. കഴുത്തിലെ മുഴ
കഴുത്തിൽ മുഴ പോലെ അനുഭവപ്പെടുന്നതാണ് കൂടുതൽ പേർക്കും അറിയാവുന്ന തൈറോയിഡിന്‍റെ ലക്ഷണം. കഴുത്തിൽ ഇത്തരം നീർക്കെട്ടുണ്ടാകുന്നത് തൈറോയിഡ് പ്രശ്നത്തിന്റെ ഒരു ലക്ഷണമാണ്. തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന അമിത വളർച്ചയെയാണ് തൊണ്ടമുഴ അഥവ ഗോയിറ്റർ എന്നു വിളിക്കുന്നത്. എന്നാൽ അത് തൈറോയിഡിന്‍റെ പല ലക്ഷണങ്ങളിൽ ഒന്നു മാത്രമാണ്.
2. പാരമ്പര്യമായി ഉണ്ടാകാം
പാരമ്പര്യമായി തൈറോയിഡ് പ്രശ്നമുള്ള കുടുംബം ആണെങ്കിൽ അടുത്ത തലമുറകളിലേക്ക് അത് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
3. രക്തത്തിലെ കൊഴുപ്പ്
രക്ത പരിശോധനയിൽ ശരീരത്തിൽ കൊഴുപ്പിന്‍റെ അളവ് കൂടുതലാണെന്ന് അറിഞ്ഞപ്പോർ മുതൽ ആഹാര ക്രമീകരണവും മരുന്നും ഉണ്ടായിട്ടും കുറയുന്നില്ലെങ്കിൽ അത് ഹൈപ്പോ തൈറോയ്ഡിസമാണെന്ന് സംശയിക്കാവുന്നതാണ്. കൊളസ്ട്രോൾ അളവ് കുറയുകയാണെങ്കിൽ അത് ഹൈപ്പർ തൈറോയിഡിസത്തിന്‍റെയും ലക്ഷണമാണ്. പാരമ്പര്യമായി കൊളസ്ട്രോൾ ഇല്ലാതിരിക്കെ തന്നെ കൊളസ്ട്രോൾ കൂടുതലായി കണ്ടാൽ ഉടൻ തൈറോയിഡ് പരിശോധന നടത്തണം.
4. വിഷാദരോഗം
വിഷാദരോഗത്തിന് അടിമപ്പെടുന്നതിന് പിന്നിലെ കാരണവും ഒരുപക്ഷേ ഹൈപ്പോ തൈറോയിഡിസം ആകാം. ഇത്തരത്തിലുള്ള വിഷാദാവസ്ഥയെ ലഘൂകരിച്ച് കാണാതെ ചികിത്സ തേടണം.
5. ശരീരഭാരത്തിൽ ഏറ്റക്കുറച്ചിൽ
ശരീരഭാരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് തൈറോയിഡ് പ്രശ്നത്തിന്റെ മറ്റൊരു ലക്ഷണം. എത്ര കുറച്ച് ആഹാരം കഴിച്ചാലും ഭാരം കുറയുന്നതേയില്ലെന്നത് ചിലരുടെ സ്ഥിരം പരാതിയാണ്. ഇതിന് കാരണം ഒരു പക്ഷെ തൈറോയിഡ് ഹോർമോണിലുണ്ടാവുന്ന വ്യത്യാസമാവാം. ശരീരത്തിൽ തൈറോയിഡ് ഹോർമോണിന്‍റെ അളവ് കൂടിയാൽ ശരീരഭാരം കുറയുകയും കുറഞ്ഞാൽ ശരീരഭാരം കൂടുകയും ചെയ്യും.
6. ആർത്തവക്രമമില്ലായ്മയും വന്ധ്യതയും
അമിത രക്തസ്രാവത്തോടും വേദനയോടും കൂടിയ ആർത്തവമാണ് മറ്റൊരു പ്രധാന ലക്ഷണം. സമയം തെറ്റി വരുന്നതും നേരിയതുമായ രക്തസ്രാവമാണെങ്കിൽ അത് ഹൈപ്പർ തൈറോയിഡിസത്തിന്‍റെ ലക്ഷണമാണ്. ഈ ഹോർമോൺ ശരീരത്തിൽ കൂടുന്നത് ഗർഭം അലസുന്നതിനും ഭ്രൂണവളർച്ച കുറയുന്നതിനും കാരണമാകുന്നു.
7. ചർമ്മത്തിലുള്ള പ്രയാസങ്ങൾ
മുടി പൊട്ടി പോവുക, വരണ്ടതാവുക എന്നീ പ്രശ്നങ്ങൾ ഹൈപ്പോ തൈറോയിഡിസമുള്ളവരിൽ കാണപ്പെടുന്നു. ചർമം വരണ്ടതായി കാണപ്പെടുക, കടുത്ത മുടി കൊഴിച്ചിൽ, നേർത്ത ചർമം എന്നിവയും ഹൈപ്പർ തൈറോയിഡിസത്തിന്‍റെ ലക്ഷണങ്ങളാണ്.
8. ക്ഷീണം
രാത്രി എട്ട്-പത്ത് മണിക്കൂർ ഉറങ്ങിയാലും രാവിലെ ഉണരുമ്പോൾ വല്ലാതെ ക്ഷീണം അനുഭവപ്പെടുന്നതാണ് ഒരു ലക്ഷണം. തൈറോയിഡ് ഹോർമോൺ ശരീരത്തിൽ കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പർ തൈറോയിഡിസം ഉള്ളവർ പകൽ മുഴുവൻ തളർന്നുറങ്ങിയും രാത്രി ഉറങ്ങാതെയും കാണപ്പെടുന്നു.
9. ഉദര പ്രശ്നങ്ങൾ:
ദീർഘകാലമായി അലട്ടുന്ന മലബന്ധ പ്രശ്നമുള്ളവരിൽ വില്ലൻ തൈറോയിഡിന്‍റെ വ്യത്യാസം കൊണ്ടാവാം. ഏറെ കാലം നിലനിൽക്കുന്ന മലബന്ധം ഹൈപ്പോ തൈറോയിഡിസത്തിന്‍റെയും, വയറിളക്കം ഹൈപ്പർ തൈറോയിഡിസത്തിന്‍റെയും ലക്ഷണമാണ്.
10. തണുപ്പ് / ചൂട് സഹിക്കാൻ കഴിയാതിരിക്കൽ
ഒട്ടും തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ ഹൈപ്പോ തൈറോയിഡിസം അനുഭവിക്കുന്നവർക്കുള്ള ലക്ഷണമാണ്. തൈറോയ്ഡ് ഹോർമോൺ കുറയുമ്പോഴാണ് ഈ പ്രശ്നമുണ്ടാവുക. അതുപോലെ തൈറോയിഡ് ഹോർമോൺ അളവ് കൂടുതലുള്ളവർ (ഹൈപ്പർ തൈറോയിഡിസം) ഒട്ടും ചൂട് സഹിക്കാൻ കഴിയാത്തവരായിരിക്കും. ഇക്കൂട്ടർക്ക് എപ്പോഴും ഫോനോ എ.സിയോ പ്രവർത്തിപ്പിക്കേണ്ടത് നിർബന്ധമാണ്. ഇടക്കിടെ കുളിക്കുകയോ ദേഹം നനക്കുകയോ ചെയ്ത് ചൂട് കുറക്കാനുള്ള ശ്രമങ്ങളും ഇവർ ചെയ്യും.
ഗർഭിണികൾ അറിയാൻ...
ആദ്യ മൂന്നു മാസങ്ങളിൽ ഗർഭസ്ഥ ശിശുവിൽ തൈറോയിഡ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടാത്തതിനാൽ ഈ സമയത്ത് കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വളർച്ചക്ക് അമ്മയിൽ നിന്നുള്ള തൈറോയിഡ് ഹോർമോൺ അത്യാവശ്യമാണ്. അതിനാൽ തന്നെ ഗർഭധാരണത്തിനു മുമ്പ് തൈറോയിഡ് പ്രവർത്തനം പരിശോധിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, ഗർഭകാലത്തുടനീളവും തൈറോയിഡ് പരിശോധിക്കണം.
മരുന്ന് കഴിക്കുമ്പോൾ
1. ഭക്ഷണത്തിന് ഒന്നര മണിക്കൂർ മുമ്പ് തന്നെ മരുന്ന് കഴിക്കണം.
2. ഗുളിക കഴിക്കാൻ തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്.
3. ദിവസവും രാവിലെ ഒരേ സമയത്തു തന്നെ മരുന്ന് കഴിക്കാൻ ശ്രദ്ധിക്കുക.
4. മരുന്ന് കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ പാൽ, പാലുൽപ്പന്നങ്ങൾ തുടങ്ങിയവ കഴിക്കരുത്.
ഭക്ഷണ ക്രമീകരണം
1. ഹൈപ്പോ തൈറോയിഡ് ആണെങ്കിൽ അയഡിൻ അടങ്ങിയ ഉപ്പ്, കടൽമത്സ്യങ്ങൾ, മുട്ട എന്നിവ ഉൾപ്പെടുത്താം.
2. പഴച്ചാറ് കഴിക്കാം. (വിറ്റാമിൻ സി അടങ്ങിയ പഴച്ചാറുകൾ കഴിക്കുന്നത് തൈറോയിഡിന്‍റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു)
3. അമിതമായ രാസപദാർഥങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ വർജ്ജിക്കുക.
4. റിഫൈൻഡ് എണ്ണകൾക്ക് പകരം ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുക.
5. മുളപ്പിച്ച പയറുകൾ, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
6. ദിവസവും 10 മുതൽ 15 ഗ്ലാസ് വരെ ശുദ്ധജലം കുടിക്കുക.
സമീകൃതാഹാരം ജീവിതത്തിന്‍റെ ഭാഗമാക്കിയും കൃത്രിമ രുചിയും മണവും രാസപദാർഥങ്ങളും ചേർത്തു തയാറാക്കുന്ന ഭക്ഷണ സാധനങ്ങൾ വർജ്ജിച്ചും തൈറോയ്ഡ് പ്രശ്നങ്ങളെ അകറ്റി നിർത്താം. രക്തം പരിശോധിച്ച് തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ, ട്രൈഅയഡോ തൈറോനിൻ, തൈറോക്സിൻ എന്നിവയുടെ അളവ് നോക്കി രോഗനിർണയം സാധ്യമാണ്. കൃത്യമായ പരിശോധനകളും യഥാവിധി ചികിത്സകളും സ്വീകരിക്കുന്നതിലൂടെ തൈറോയിഡ് പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടി ആരോഗ്യം നിലനിർത്താം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.