കുട്ടികളെ പോലെ നോക്കണം, പല്ലുകളെയും
text_fieldsപല്ല് നന്നായാൽ പാതി നന്നായി എന്നാണ്. വൃത്തിയും ഭംഗിയുമുള്ള പല്ലുകൾ ആരും കൊതിക്കും. ദൃഢമായ പല്ലുകൾ വ്യക് തി ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ പല്ലിെൻ റ ആരോഗ്യകാര്യത്തിൽ അൽപംശ്രദ്ധിക്കണം. ഇൗ പ്രായത്തിലുള്ള കുട്ടികൾ പലപ്പോഴും മിഠായി പോലുള്ള മധുരങ്ങളും മറ് റ് ആഹാര പദാർഥങ്ങളും കഴിക്കുകയും വായ കഴുകാതിരിക്കും. ഇത് പല്ലിനെ ബാധിക്കും. കുട്ടികളുടെ പല്ലുകൾ പറിഞ്ഞു പോ കാനുള്ളതാണെന്ന് കരുതി ശ്രദ്ധിക്കാതിരിക്കരുത്. പാൽപ്പല്ലുകളുടെ ആരോഗ്യം സ്ഥിരം പല്ലുകളുടെയും ആരോഗ്യത്ത െയും ബാധിക്കുന്നതാണ്.
പല്ല് രോഗം എല്ലാവരിലും സാധാരണമായിരിക്കുന്നു. ദന്താരോഗ്യമെന്നത് വലിയ വ്യവസായമായി വളർന്നിരിക്കുന്നു. ദന്താരോഗ്യത്തെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കേണ്ടത് മാതാപിതാക്കളാണ്.
കുട്ടികളിലെ പല്ല് പ്രശ്നം അവഗണിക്കരുത്
കുട്ടികളിലെ പല്ലുകളിലെ പ്രശ്നം അവഗണിക്കരുതെന്ന് വിദഗ്ധർ പറയുന്നു. പല്ലിെൻറ ആരോഗ്യം നഷ്ടമാകുന്നത് കുട്ടികളെ പല രൂപത്തിലാണ് ബാധിക്കുക. ആദ്യം പല്ലുവേദനയാണ് ഉണ്ടാവുക. ഇത് കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹ്യ മികവിന് തടസ്സം സൃഷ്ടിക്കും. പല്ല് കേടായി ദ്വാരം വീഴുന്നതോടെ ഭക്ഷണം കഴിക്കുന്നതടക്കം വളരെ വേദന അനുഭവിക്കേണ്ടിയും വരും. തുടർന്ന് അത് വിദ്യാഭ്യാസത്തേയും സ്കൂളിലെ കാര്യങ്ങളേയും ബാധിക്കും. വളര്ച്ചക്കും വികാസത്തിനും പ്രതികൂലമാവുകയും ചെയ്യും.
പല്ല് സംരക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
- രാവിലെയും രാത്രിയും നിർബന്ധമായും പല്ലുതേക്കണം. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഭക്ഷണത്തിന് ശേഷവുമാണ് പല്ല് തേക്കേണ്ടത്.
- ചെറിയ കുട്ടികൾക്ക് ആദ്യ പല്ല് മുളക്കുേപനാൾ തന്നെ തേച്ചുകൊടുക്കാൻ തുടങ്ങാം. കുട്ടികൾ നല്ല വൃത്തിയിൽ പല്ലുതേക്കാനാകും വരെ രക്ഷിതാക്കൾ ചെയ്തുകൊടുക്കുന്നതാണ് നല്ലത്.
- കുട്ടികൾക്ക് ഫ്ലൂറൈഡ് ഇല്ലാത്ത പേസ്റ്റുകൾ ഉപയോഗിക്കാം. പേസ്റ്റ് തുപ്പിക്കളയാൻ കുട്ടികളെ ശീലിപ്പിക്കണം.
- പല്ലുതേച്ച ശേഷം ദന്തൽ ഫ്ലോസിങ് ചെയ്യുന്നത് മോണ രോഗത്തെ തടയാൻ സഹായിക്കും.
- രാവിലെയും രാത്രിയും മാത്രമല്ല, എപ്പോൾ ഭക്ഷണം കഴിച്ചാലും അവശിഷ്ടങ്ങൾ ഇല്ലാത്ത വിധം വായ വൃത്തിയാക്കണം.
- രണ്ട് മുതൽ മൂന്നു മിനുട്ട് വരെ പല്ലുതേക്കാം. കൂടുതൽ സമയം ശക്തിയായി പല്ലുതേക്കുന്നതും പല്ലുകൾ കേടാക്കുന്നതിന് ഇടവരുത്തും.
- ചെറിയ കുട്ടികൾക്ക് പല്ല് വന്നു കഴിഞ്ഞാൽ രാത്രി പാൽ കൊടുക്കുന്നത് ഒഴിവാക്കുക. രാത്രി പാൽ കുടിക്കുന്നത് ദന്തക്ഷയത്തിനിട വരുത്തും. കുപ്പിപ്പാൽ കൊടുക്കുന്നതും പെെട്ടന്ന് അവസാനിപ്പിക്കുന്നതാണ് ദന്താരോഗ്യം സംരക്ഷിക്കാൻ നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.