വിഡിയോ ഗെയിം തലച്ചോറിനെ അപായപ്പെടുത്തും
text_fieldsടൊറേൻറാ: വിഡിയോഗെയിമിൽ നിന്ന് തലയുയർത്താൻ നേരമില്ലാത്തവരുടെ ശ്രദ്ധക്ക്. ആക്ഷൻ വിഡിയോ ഗെയിമുകൾ തലച്ചോറിനെ അപകടത്തിലാക്കുമെന്നും വിഷാദം, സ്കീസോഫ്രീനിയ, അൽഷൈമേഴ്സ്, എന്നിവക്ക് കാരണമാവുമെന്നും കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. വിഡിയോഗെയിം ശ്രദ്ധാകേന്ദ്രീകരണം, കഴിഞ്ഞകാല സംഭവങ്ങൾ ഒാർത്തെടുക്കൽ എന്നിവക്ക് സഹായിക്കുന്ന തലച്ചോറിലെ പ്രധാനഭാഗമായ ഹൈപോകാമ്പസിനെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
തലച്ചോറിെൻറ അകത്തുള്ള ‘ക്യുഡേറ്റ് ന്യൂക്ലിയസി’നെ ഇൗ ഗെയിമുകൾ ഉത്തേജിപ്പിക്കും. ആ സമയത്ത് ‘ഹൈപോകാമ്പസി’നെ കുറച്ചുമാത്രമേ ആശ്രയിക്കൂ. ഇൗ അവസ്ഥയിൽ ഹൈപോകാമ്പസ് കോശങ്ങൾക്ക് നാശം സംഭവിക്കും.
51 പുരുഷന്മാരെയും 46 സ്ത്രീകളെയും സൂക്ഷ്മമായി പഠിച്ചാണ് ഗവേഷകർ ഇൗ നിഗമനങ്ങളിൽ എത്തിയത്. സ്ഥിരമായി ഗെയിം കളിക്കുന്നവരുടെ തലച്ചോറുകൾ സ്കാൻ ചെയ്ത് കളിക്കാത്തവരുമായി താരതമ്യം നടത്തുകയായിരുന്നു. മോളിക്യുലാർ സൈക്യാട്രി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.