വൈറസിനെ തുരത്താൻ ഈ അകലം പോരെന്ന് പഠനം
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ ഇപ്പോൾ പാലിക്കുന്ന സാമൂഹിക അകലം പോരെന്ന് ഗവേഷ ണഫലം. ചുമയിൽനിന്നോ തുമ്മലിൽനിന്നോ വൈറസ് കണങ്ങൾക്ക് എട്ടുമീറ്റർ വരെ സഞ്ചരി ക്കാൻ കഴിയുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷെൻറ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെയും യു.എസിലെ രോഗനിയന്ത്രണ കേന്ദ്ര ത്തിെൻറയും നിർദേശമനുസരിച്ചാണ് നിലവിലെ സാമൂഹിക അകല പരിധി നിശ്ചയിച്ചത്. 1930കളില െ കാലഹരണപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരു സ്ഥാപനങ്ങളും മാർഗനിർദേശം പുറപ്പെടുവിച്ചതെന്നും മസാചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രഫസർ ലിഡിയ ബൊറെയ്ബ ചൂണ്ടിക്കാട്ടി.
ചുമയുടെയും തുമ്മലിെൻറയും സ്രവം എത്ര ചെറുതായാലും അതിലുള്ള വൈറസ് കണങ്ങൾക്ക് 23-27 അടിയോ 7-8 മീറ്ററോ സഞ്ചരിക്കാൻ കഴിയും. ഘനീഭവിച്ച അന്തരീക്ഷത്തിൽ സ്രവം ബാഷ്പീകരിക്കാൻ കൂടുതൽ സമയമെടുക്കും. ഇതിെൻറ അവശിഷ്ടങ്ങൾക്ക് മണിക്കൂറുകളോളം വായുവിൽ തങ്ങിനിൽക്കാനും കഴിയും. ഇപ്പോഴത്തെ മാർഗരേഖ, വലിയ സ്രവങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇവക്ക് ചെറിയ ദൂരമേ സഞ്ചരിക്കാനാകൂ. രോഗത്തിെൻറ വേഗത്തിലുള്ള വ്യാപനം തെളിയിക്കുന്നത്, സാമൂഹിക അകലം അപര്യാപ്തമാണ് എന്നാണെന്ന് ലിഡിയ പറയുന്നു.
എന്നാൽ, ഇൗ കണ്ടെത്തലിനെ യൂനിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ സ്കൂൾ ഓഫ് മെഡിസിനിലെ ഡോ. പോൾ പോട്ടിംഗർ നിഷേധിച്ചു. രോഗാണുക്കൾക്ക് എത്ര ദൂരം സഞ്ചരിക്കാം എന്നല്ല, എത്ര ദൂരത്തിലായിരിക്കുേമ്പാഴാണ് അവയുടെ ഭീഷണി ഒഴിയുന്നത് എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറയുന്നു. രോഗാണു കണിക എത്ര ചെറുതാണോ അത്രകണ്ട് രോഗസാധ്യതയും കുറയും. കോവിഡിനെ സംബന്ധിച്ച് കണിക വലുതാണ് എന്നതാണ് പ്രശ്നം.
ഒരാളുടെ ശരീരത്തിൽനിന്ന് ആറടി അകലം പാലിക്കുേമ്പാൾ അണുവാഹകരായ വലിയ തുള്ളികൾ തറയിലേക്കാണ് വീഴുക. ഇതാണ് ആറടി അകലം എന്ന നിയമത്തിെൻറ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. ബൊറെയ്ബയുടെ പഠനത്തിൽ കണ്ടപോലെ, 27 അടി അകലത്തിൽ പോലും വൈറസ് മാരകമാണെങ്കിൽ കൂടുതൽ പേർക്ക് രോഗം വരേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം പഠനങ്ങളെ സ്വാഗതം ചെയ്യുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.