രാവിലെയും രാത്രിയും നല്ല നടപ്പ്, ലിഫ്റ്റിനു പകരം ഏണിപ്പടിയും
text_fieldsവേനൽ കത്തിയാളാൻ തുടങ്ങിയതിനാൽ ചെറുദൂരങ്ങളിലേക്ക് പോലും വാഹനം ഉപയോഗിക്കുകയേ മാർഗമുള്ളൂ. മറ്റു വ്യായാമങ്ങളൊന്നും ചെയ്യാത്ത പലർക്കും ആകെയുള്ള ഒരു മേലനക്കമാണ് അതുമൂലം നഷ്ടപ്പെടുന്നത്. പുലർവേളയിലും രാത്രിയിലും നടപ്പിന് പറ്റുന്ന അവസരങ്ങൾ ഒഴിവാക്കാതിരിക്കുകയാണ് പോം വഴി. പുലർച്ചെ പള്ളിയിലേക്കുള്ള പോക്കുവരവിന് വാഹനം വേണ്ട എന്നു െവക്കാവുന്നതല്ലേ, മടങ്ങി വരുേമ്പാൾ അടുത്തുള്ള പാർക്കിൽ രണ്ടു റൗണ്ട് നടക്കുക കൂടി ചെയ്താൽ ശരീരവും ഹാപ്പി.
ചെറിയ ഉയരങ്ങളിലേക്ക് ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പകരം ഏണിപ്പടി കയറുന്നതും േനാമ്പുകാലത്ത് എളുപ്പത്തിൽ ചെയ്യാവുന്ന ലഘുവ്യായാമമാണ്. എന്നാൽ ഹൃദയസംബന്ധ രോഗങ്ങളോ നടുവിനോ മുട്ടിനോ ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവർ പടി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.