‘സി-വേഡ്’-പുതിയ അർബുദ മരുന്ന് കെയ്റ്റ്ലിന് തുണയായി
text_fieldsവാഷിങ്ടൺ: തലച്ചോറിലെ അർബുദമുഴമൂലം ശരീരം തളരുകയും കാഴ്ച നഷ്ടമാവുകയും ചെ യ്ത 17 കാരിക്ക് അർബുദ ചികിത്സയിലെ പുതിയ ഒൗഷധം തുണയായി. മേരിലൻഡിലെ ബാൾട്ടിമോർ ന ഗരത്തിലെ കെയ്റ്റ്ലിൻ ഡോർമാൻ എന്ന 17 കാരിയിലാണ് പരീക്ഷണ ഘട്ടത്തിലുള്ള ‘സി-വേഡ്’ എന്ന ഒൗഷധം അദ്ഭുതം സൃഷ്ടിച്ചത്. ഒമ്പതു വയസ്സുള്ളപ്പോൾ ‘ബ്രെയിൻ ട്യൂമർ’ കണ്ടെത്തിയ ബലികയെ പരിശോധിച്ച ഡോക്ടർമാർ 95 ശതമാനം രോഗം ശമനം ഉറപ്പ് നൽകി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.
നിരവധി തവണ കീമോ തെറപ്പിക്ക് വിധേയയായ കെയ്റ്റ്ലിെൻറ ഇടത് കൈയും കാലും തളരുകയും ഒരു കണ്ണിെൻറ കാഴ്ച നഷ്ടമാവുകയും ചെയ്തു. ഇൗ സാഹചര്യത്തിലാണ് വാഷിങ്ടണിലെ ‘ജോൺസ് ഹോപ്കിൻസ് കിമ്മൽ കാൻസർ സെൻററി’ലെ അസോസിയേറ്റ് പ്രഫസർ ഡോ. എറിക് റാബെ പരീക്ഷണഘട്ടത്തിലുള്ള പുതിയ അർബുദ മരുന്ന് പരീക്ഷിക്കാൻ തീരുമാനിച്ചത്. ‘അഫിനേറ്റർ’ എന്ന ബ്രാൻഡിൽ സ്വിസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് മരുന്ന് വികസിപ്പിച്ചത്. 2016 ൽ യു.എസ് അംഗീകാരം നൽകിയ മരുന്ന് ഉപയോഗിച്ചതോടെ ശരീരത്തിെൻറ തളർച്ച മാറുകയും കാഴ്ച തിരിച്ചു ലഭിക്കുകയും ചെയ്തു. കെയ്റ്റ്ലിൻ ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതായി ഡോക്ടർമാർ പറഞ്ഞു. 47,000 ഡോളർ വിലയുള്ള (ഏതാണ്ട് 40 ലക്ഷം) മരുന്ന് സാർവത്രികമാകുന്നതോടെ വിലകുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.