ഭയപ്പെട്ടിട്ട് കാര്യമില്ല, ഇനി കോവിഡിനൊത്ത് ജീവിക്കാം
text_fieldsവാഷിങ്ടൺ: കോവിഡ്-19. ഇനി ഇതിനെ അവഗണിക്കാനാകില്ല. ഭയപ്പെട്ടിട്ട് കാര്യവുമില്ല. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് ജീവിക്കാനും സന്തോഷകരമായിരിക്കാനും ഇനി നമുക്ക് പഠിക്കാം. അനാവശ്യ ബുദ്ധിമുട്ടുകളൊഴിവാക്കി ജീവിതത്തെ മുന്നോട്ടു െകാണ്ടുപോകാം’ -അമേരിക്കയിലെ മേരിലാൻഡ് യൂനിവേഴ്സിറ്റിയിലെ പകർച്ചവ്യാധി ക്ലിനിക്കിെൻറ തലവൻ ഡോ. ഫഹീം യൂനുസിെൻറ വാക്കുകൾ മുന്നറിയിപ്പല്ല. ഇനിയുള്ള ജീവിതം എങ്ങിനെയായിരിക്കണമെന്ന ഓർമ്മപ്പെടുത്തലാണ്.
ഇനി മാസങ്ങളോളം അല്ലെങ്കിൽ വർഷങ്ങളോളം ജീവിതയാത്രയിൽ കോവിഡ് നമ്മുടെ സഹയാത്രികനായിരിക്കുമെന്നാണ് ഡോ. ഫഹീം പറയുന്നത്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് കോവിഡുമായി ‘ഒത്തുപോകാനുള്ള’ ജീവിതശൈലി സ്വായത്തമാക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. അതിന് സഹായിക്കുന്ന ചില ‘ടിപ്പുകളും’ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.
കൈ കഴുകൽ, ശാരീരിക അകലം പാലിക്കൽ
വേനൽക്കാലമാകുേമ്പാൾ വൈറസ് വ്യാപനം കുറയുമെന്ന ആശ്വാസപ്പെടലൊക്കെ വെറുതെയാണ്. ബ്രസീലിലും അർജൻറീനയിലുമൊക്കെ വേനൽക്കാലത്തും കോവിഡ് അതിവേഗം വ്യാപിച്ചിരുന്നു. കോശങ്ങളിൽ നുഴഞ്ഞുകയറുന്ന വൈറസിനെ ഒരുപാട് വെള്ളം കുടിച്ച് തുരത്താെമന്ന് കരുതേണ്ട, അടിക്കടി ടോയ്ലറ്റിൽ പോകാനേ അതുപകരിക്കൂ.
കൈകൾ എപ്പോഴും വൃത്തിയാക്കുകയും ശാരീരിക അകലം (1.8 മീറ്റർ) പാലിക്കുകയും ആണ് വൈറസിനെ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. വീട്ടിൽ കോവിഡ് ബാധിതരില്ലെങ്കിൽ വീട്ടിൽ അണുനശീകരണം നടത്തേണ്ട കാര്യവുമില്ല. കൈകൾ വൃത്തിയായി കഴുകുക, ജീവിതം സാധാരണപോലെ മുന്നോട്ടുകൊണ്ടുപോകുക.
വൃത്തി സദ്ഗുണമാണ്, ഭ്രാന്താക്കരുത്
വൃത്തിയായിരിക്കണം എന്നത് നല്ല ഗുണമാണ്. എന്നാൽ, അതൊരു ഭ്രാന്തായി മാറാതെ നോക്കണം. വീട്ടിൽ പ്രവേശിച്ചയുടൻ ഓടിപ്പോയി വസ്ത്രം മാറുകയും കുളിക്കുകയും ഒന്നും വേണ്ട. കൊറോണ വൈറസ് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയില്ല. അടുത്ത സമ്പർക്കം മൂലമാണിത് പകരുന്നത്. അന്തരീക്ഷം ശുദ്ധമാണെങ്കിൽ ശാരീരിക അകലം പാലിച്ച് പാർക്കിലൂടെയൊക്കെ നടക്കാനാകും.
ഗ്ലൗസ് ധരിക്കൽ ഉപദേശിക്കുന്നില്ല
വിനാഗിരി, സോഡ, ഇഞ്ചിവെള്ളം എന്നിവയൊക്കെ കുടിക്കുന്നത് വൈറസിനെ അകറ്റുകയില്ല. അവ ഒരുപക്ഷേ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചേക്കാം, രോഗം ഭേദമാക്കാനുള്ള കഴിവ് അവക്കില്ല. കൈകളിൽ ഗ്ലൗസ് ധരിക്കുന്നതും മോശം ആശയമാണ്. ഏതെങ്കിലും പ്രതലത്തിൽ നിന്ന് വൈറസ് ഗ്ലൗസിൽ കടന്നുകൂടാനും പിന്നീട് മൂക്കിലോ വായിലോ ഒക്കെ തൊടുന്നതിലൂടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാനും സാധ്യത കൂടുതലാണ്.
കൈകൾ എപ്പോഴും വൃത്തിയായി കഴുകുക എന്നതാണ് ഏറ്റവും പ്രധാനം. അതിനുതന്നെ സാധാരണ സോപ്പ് ഉപയോഗിച്ചാൽ മതി. ആൻറി ബാക്ടീരിയൽ സോപ്പ് ഉപയോഗിക്കണമെന്നില്ല. വൈറസ് ബാക്ടീരിയയല്ല എന്നതുതന്നെ കാരണം. കൂടുതൽ നേരം മാസ്ക് ധരിക്കുന്നത് ശ്വാസതടസ്സത്തിനും ഓക്സിജൻ ലെവൽ കുറക്കുന്നതിനും ഇടയാക്കും. മാസ്ക് ധരിക്കൽ ആൾക്കൂട്ടത്തിനിടയിൽ മാത്രം മതി.
ആഹാരം വരുത്തി കഴിക്കാം
ആഹാരസാധനങ്ങൾ ഓർഡർ ചെയ്ത് വരുത്തി കഴിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. മൈക്രോവേവ് ഓവനിൽ വെച്ച് അൽപം ചൂടാക്കി കഴിക്കുന്നത് അഭികാമ്യമാണെന്ന് മാത്രം. കോവിഡ് 19 ഒരു ഭക്ഷ്യവിഷബാധ രോഗമല്ല. കാർഗോ പാക്കറ്റുകൾ, പെട്രോൾ പമ്പ്, എ.ടി.എമ്മുകൾ എന്നിവയിലൂടെ രോഗം പകരുകയില്ല. വൈറൽ ഇൻഫെക്ഷൻ മൂലമോ മറ്റ് അലർജികൾ മൂലമോ ഗന്ധം അറയുന്നതിനുള്ള കഴിവ് നഷ്ടപ്പെടാം. അത് കോവിഡ് 19െൻറ ലക്ഷണം ആകണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.