കോവിഡിനെ തടയാൻ മാസ്ക് തന്നെ മുഖ്യം
text_fieldsന്യൂയോർക്ക്: കോവിഡ് ബാധ തടയാൻ ഫലപ്രദമായ മാർഗം മുഖാവരണം ധരിക്കുന്നതാണെന്ന് പഠനം. കോവിഡ് പ്രഭവകേന്ദ്രങ്ങളിൽ മാസ്ക് ധരിക്കുന്നതുവഴി പതിനായിരത്തോളം പേർ വൈറസ് ബാധയിൽനിന്ന് രക്ഷപ്പെട്ടിരിക്കാമെന്നും പറയുന്നു.
സാമൂഹിക അകലം പാലിക്കുന്നതിനെക്കാളും വീടുകളിൽ തന്നെ കഴിഞ്ഞുകൂടുന്നതിനേക്കാളും ഫലപ്രദമായി മാസ്ക് ഉപയോഗിക്കുന്നതു വഴി വൈറസ് ബാധയേൽക്കുന്നത് തടയാനാകും. അമേരിക്കയിലെ പ്രൊസീഡിങ്സ് ഓഫ് നാഷനൽ അകാദമി ഓഫ് സയൻസിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വടക്കൻ ഇറ്റലിയിലും ന്യൂയോർക്കിലും മാസ്ക് നിർബന്ധമാക്കിയതുവഴി രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായും പഠനത്തിൽ പറയുന്നു. ന്യൂയോര്‍ക്കില്‍ മുഖാവരണം നിര്‍ബന്ധമാക്കുന്നത് വഴി ഏപ്രില്‍ 17 മുതല്‍ മെയ് ഒമ്പതു വരെ രോഗബാധിതരുടെ എണ്ണം 66,000 ത്തോളം കുറക്കാൻ കഴിഞ്ഞു. മുഖാവരണം ഉപയോഗിച്ചതിലൂടെ ഏപ്രില്‍ ആറുമുതല്‍ മെയ് ഒമ്പതു വരെ ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണത്തില്‍ 78,000 ത്തോളം കുറവുണ്ടായതായും ഗവേഷകര്‍ പറയുന്നു.
ന്യൂയോർക്കിൽ ജനങ്ങൾ മാസ്ക് ധരിച്ചുനടക്കാൻ തുടങ്ങിയതോടെ ദിവസേന രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ മൂന്നുശതമാനം കുറവുണ്ടായി. എന്നാൽ രാജ്യത്തിൻെറ മറ്റു ഭാഗങ്ങളിൽ രോഗബാധ ഉയർന്നുകൊണ്ടിരുന്നു.
മുഖാവരണം ധരിക്കുന്നതുവഴി നേരിട്ടുള്ള സമ്പർക്കം വഴിയും വായുവിൽ കൂടിയും രോഗം ബാധിക്കുന്നത് തടയാനാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.