നിപ വൈറസ് പകരുന്നത് വവ്വാലുകള്‍ വഴി
text_fieldsഅപകടകാരിയായ നിപ വൈറസ് വവ്വാലുകളിൽനിന്ന് മുയൽ, പൂച്ച തുടങ്ങിയ ജീവികളിലേക്കും അവയിൽനിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരുകയാണ് ചെയ്യുന്നത്. നിപ വൈറസ് ആദ്യം കെണ്ടത്തിയത് മലേഷ്യയിലാണ്.
1998ല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ഗുരുതര വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. അന്ന് രോഗം കണ്ടെത്തിയെ നിപ (Kampung Sungai Nipah) സ്ഥലത്തിെൻറ പേരിലാണ് പിന്നീട് വൈറസ് അറിയപ്പെട്ടത്. പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയെങ്കിലും നൂറിലധികം മനുഷ്യരും വൈറസ് ബാധയേറ്റ് മരിച്ചു.
വവ്വാലുകള്‍ വഴിയാണ് ഹെനിപ ജനുസില്‍പ്പെട്ട ഈ വൈറസ് പകരുന്നതെന്ന് അന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നിട് കംബോഡിയ, തായ്ലന്ഡ് എന്നിവിടങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന നിപ 2004 ല്‍ ബംഗ്ലാദേശിലുമെത്തി. വവ്വാലുകള്‍ കടിച്ച പഴങ്ങളില്‍നിന്ന് മൃഗങ്ങളിലേക്കും അവിടെനിന്ന് മനുഷ്യരിലേക്കുമാണ് വൈറസ് ബാധയേറ്റതെന്ന് ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
ലോകാരോഗ്യ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും വളര്‍ത്തുമൃഗങ്ങളിലേക്കും വൈറസ് പടരും. നിപ വൈറസ് ബാധക്ക് മരുന്നില്ല. രോഗലക്ഷണങ്ങൾക്ക് മാത്രമാണ് ചികിത്സ. പ്രതിരോധം മാത്രമാണ് പോംവഴി. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ െഎസൊലേറ്റ് ചെയ്ത് ഇൻറന്‍സിവ് കെയര്‍ യൂനിറ്റില്‍ പരിപാലിക്കുക, രോഗം പകരാതിരിക്കാനുള്ള നടപടി സ്വീകരിക്കുക, മരണം കുറക്കാനുള്ള പോംവഴി കണ്ടെത്തുക, ബോധവത്കരണം നൽകുക തുടങ്ങിയവ മാത്രമാണ് ചെയ്യാനുള്ളത്.
രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ അതിയായ ശ്രദ്ധ പുലര്‍ത്തണം. രോഗിയെ പരിചരിക്കുന്നവര്‍ കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം. വവ്വാലുകള്‍ കടിച്ച പഴവർഗങ്ങൾ കഴിക്കാനും പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.