എന്താണ് സ്േട്രാക്ക് ?
text_fieldsതലച്ചോറിെൻറ ഒരു പ്രത്യേക ഭാഗത്തിെൻറ പ്രവർത്തനം പെട്ടെന്ന് നിലക്കുകയോ അവിടത്തെ കോശങ്ങൾക്ക് ഭാഗികമായി നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്േട്രാക്ക് അല്ലെങ്കിൽ മസ്തിഷ്കാഘാതം അല്ലെങ്കിൽ പക്ഷാഘാതം എന്നു പറയുന്നത്. ഇത് സംഭവിക്കുന്നത് നമ്മുടെ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലിലെ തടസ്സം നിമിത്തമോ രക്തക്കുഴലുകൾ പൊട്ടുന്നത് മൂലമോ ആണ്.
സ്േട്രാക്ക് അഥവ മസ്തിഷ്കാഘാതത്തെ െബ്രയിൻ അറ്റാക്ക് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?
ഓക്സിജൻ സദാ ലഭിച്ചുകൊണ്ടിരുന്നാൽ മാത്രമേ തലച്ചോറിലെ കോശങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയൂ. ഏതെങ്കിലും കാരണവശാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചാൽ തലച്ചോറിലെ കോശങ്ങൾക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കാതെവരും. ഓക്സിജൻ ലഭിക്കാതെ വന്നാൽ കോശങ്ങളുടെ പ്രവർത്തനം തകരാറിലാവുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു. ഒരിക്കൽ നശിച്ചാൽ പിന്നീട് ഉണ്ടാകാൻ കഴിയാത്തതാണ് തലച്ചോറിലെ കോശങ്ങൾ. തലച്ചോറിലെ കോശങ്ങൾക്ക് നാശം വരുത്തുന്നതിനാലാണ് െബ്രയിൻ അറ്റാക്ക് എന്ന് മസ്തിഷ്കാഘാതത്തെ വിളിക്കുന്നത്.
പുതിയ കാലത്ത് നമ്മുടെ നാട്ടിൽ സ്േട്രാക്ക് കൂടിവരുകയാണോ?
മരണം സംഭവിക്കാവുന്ന ഗുരുതരമായ രോഗങ്ങളിൽ ഹൃേദ്രാഗവും കാൻസറും കഴിഞ്ഞാൽ അടുത്ത സ്ഥാനം സ്േട്രാക്കിനാണ്. സ്േട്രാക്ക് ബാധിതരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സ്േട്രാക്ക് ഉണ്ടാകാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണോ? സ്േട്രാക്ക് മൂലമുള്ള മരണങ്ങൾ സ്ത്രീകളിൽ കൂടിയിരിക്കുന്നത് എന്തുകൊണ്ടാണ്?
പുരുഷന്മാരിലാണ് സ്േട്രാക്ക് കൂടുതലായി കാണുന്നത്. പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ച് സ്േട്രാക്ക് നേരത്തെ ബാധിക്കുന്നു. എല്ലാ നാൽപത് സെക്കൻഡിലും ഒരാൾ സ്േട്രാക്ക് മൂലം മരിക്കുന്നുണ്ടെന്നുമാണ് കണക്കുകൾ പറയുന്നത്. സ്ത്രീകളിൽ മരണം കൂടുതൽ കാണുന്നതിനു കാരണം പ്രായമായവരിലാണ് സ്േട്രാക്ക് കൂടുതൽ കണ്ടുവരുന്നത് എന്നതാണ്. അതേപോലെ സ്ത്രീകളിൽ സ്േട്രാക്കിെൻറ മരുന്നുകളോട് പ്രതികരണശേഷി താരതമ്യേന കുറവാണ്. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും പ്രായം കൂടുന്തോറും സ്േട്രാക്കിനുള്ള സാധ്യത വർധിച്ചുവരുന്നതായാണ് കാണുന്നത്.
സ്േട്രാക്കിനുള്ള കാരണങ്ങൾ, അപകടഘടകങ്ങൾ എന്തൊക്കെയാണ്?
പുകവലിക്കാരിൽ സ്േട്രാക്കിനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന രക്ത സമ്മർദം, മദ്യപാനം, ഹൈ കൊളസ്േട്രാൾ, പ്രമേഹം എന്നിവയാണ് സ്േട്രാക്ക് വരാൻ ഇടയാക്കുന്ന മറ്റ് കാരണങ്ങൾ. ചില ആളുകൾക്ക് പാരമ്പര്യമായും സ്േട്രാക്ക് വരാം. പുകവലിയും മദ്യപാനവും ഒഴിവാക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്താൽ സ്േട്രാക്കിനെ തടയാം.
സ്േട്രാക്ക് എങ്ങനെ തിരിച്ചറിയാനാവും?പ്രകടമായ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ശരീരഭാഗങ്ങൾക്ക് പെട്ടെന്നുണ്ടാകുന്ന തളർച്ചയാണ് ലക്ഷണങ്ങളിൽ പ്രധാനം. ശക്തമായ തലവേദന, നാവു കുഴയുക, സംസാരശേഷി നഷ്ടമാവുക, ശരീരഭാഗങ്ങളിലുണ്ടാകുന്ന തരിപ്പ്, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള ബുദ്ധിമുട്ട്, ശരീരത്തിെൻറ ബാലൻസ് നഷ്ടമാവുക, ഒരു കണ്ണിെൻറ കാഴ്ചശക്തി പെട്ടെന്ന് കുറയുക, മുഖം വശത്തേക്ക് കോടിപ്പോവുക തുടങ്ങിയവയാണ് സ്േട്രാക്കിെൻറ സാധാരണ ലക്ഷണങ്ങൾ.
പ്രായമായവരിൽ സ്േട്രാക്ക് സാധ്യത കൂടുതലാണോ? മാതാപിതാക്കളിലാർക്കെങ്കിലും സ്േട്രാക്ക് വന്നവർക്ക് രോഗസാധ്യത കൂടുതലുണ്ടോ?
പ്രായമായവരിൽ സ്േട്രാക്കിനുള്ള സാധ്യത കൂടുതലാണ്. സ്േട്രാക്ക് വന്നതിൽ മൂന്നിൽ രണ്ടും അറുപത്തഞ്ചോ അതിനു മുകളിലോ പ്രായമായവരാണെന്നാണ് കണക്കുകൾ പറയുന്നത്. ജനിതക കാരണങ്ങൾകൊണ്ടും സ്േട്രാക്ക് കണ്ടുവരാറുണ്ട്. മാതാപിതാക്കളിലാർക്കെങ്കിലും സ്േട്രാക്ക് വന്നവർ ശ്രദ്ധിക്കുന്നത് നല്ലതാണ്.
സ്േട്രാക്ക് എത്ര തരമുണ്ട്? ഏതെല്ലാം?
പ്രധാനമായും രണ്ടു രീതിയിലാണ് സ്േട്രാക്ക് കാണപ്പെടുന്നത്. രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഇസ്കീമിക് സ്േട്രാക്ക്. അമിതരക്തസമ്മർദം മൂലം രക്തധമനികൾ പൊട്ടി മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടാകുന്നതിനെത്തുടർന്നുള്ള സ്േട്രാക്കാണ് ഹെമറാജിക് സ്േട്രാക്ക്. ഇസ്കീമിക് സ്േട്രാക്കിനെക്കാൾ മാരകമാണ് ഹെമറാജിക് സ്േട്രാക്ക്. ഇവ രണ്ടായാലും തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കും.
പ്രമേഹം, അമിത കൊളസ്േട്രാൾ, അമിത ബിപി എന്നിവ സ്േട്രാക്ക് സാധ്യത എത്രത്തോളം വർധിപ്പിക്കും?
പ്രമേഹം, അമിത കൊളസ്േട്രാൾ, അമിത ബി.പി എന്നിവയൊക്കെ സ്േട്രാക്കുണ്ടാകാനുള്ള കാരണങ്ങൾ കൂടിയാണ്. ഈ രോഗങ്ങളുള്ളവർ മരുന്ന് കഴിച്ച് അവ നിയന്ത്രണവിധേയമാക്കി നിർത്തിയില്ലെങ്കിൽ കാലക്രമേണ സ്േട്രാക്കിന് കാരണമാകാം.
സ്േട്രാക്ക് സാധ്യത പരിശോധനകളിലൂടെ മുൻകൂട്ടി കണ്ടെത്താനാവുമോ?
പ്രത്യേകിച്ച് അസുഖ കാരണങ്ങളൊന്നും ഇല്ലാത്തവരിൽ സാധാരണ രീതിയിൽ പരിശോധനകൾ നിർദേശിക്കാറില്ല. പ്രമേഹം, കൊളസ്േട്രാൾ, രക്തസമ്മർദം എന്നിവയുടെ വിശകലനം വഴി സ്േട്രാക്കിെൻറ സാധ്യത ഒരു പരിധിവരെ കണ്ടെത്താവുന്നതാണ്.
സ്േട്രാക്ക് വന്നാൽ എത്രയുംവേഗം ചികിത്സ ലഭിക്കണെമന്ന് പറയുന്നത് എന്തുകൊണ്ടാണ്?
ഒരാൾക്ക് സ്േട്രാക്ക് ഉണ്ടായാൽ അത് സ്േട്രാക്കാണെന്ന് തിരിച്ചറിഞ്ഞ് എത്രയുംവേഗം വൈദ്യസഹായം ലഭ്യമാക്കണം. സ്േട്രാക്ക് മൂലം കുഴഞ്ഞുവീഴുന്നവരുടെ ശരീരത്തിനുണ്ടാകുന്ന തളർച്ച ശ്രദ്ധിച്ചാൽ സ്േട്രാക്കാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. ലക്ഷണങ്ങൾ കണ്ടാൽ രോഗിയെ നാല് മണിക്കൂറിനുള്ളിൽ സി.ടി സ്കാൻ സൗകര്യമുള്ളതും ന്യൂറോളജിസ്റ്റുള്ളതുമായ ആശുപത്രിയിൽ എത്തിക്കണം. സ്േട്രാക്ക് വന്ന് ഒന്നര മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ രോഗിയെ കൂടുതൽ സങ്കീർണതകളിൽനിന്നും രക്ഷപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.
സ്േട്രാക്കിനെ തുടർന്ന് ഉണ്ടാകാവുന്ന സങ്കീർണതകൾ എന്തൊക്കെയാണ്? ഇവ പൂർണമായി ഭേദമാക്കാനാവുമോ ?
തലച്ചോറിലെ ഏതുഭാഗത്തെ കോശങ്ങൾക്കാണോ നാശമുണ്ടാകുന്നത് ആ ഭാഗം നിയന്ത്രിക്കുന്ന ശാരീരിക പ്രവർത്തനങ്ങൾ നിലക്കും. തലച്ചോറിെൻറ ഇടതുഭാഗത്തെ കോശങ്ങൾക്കാണ് നാശമുണ്ടാകുന്നതെങ്കിൽ ശരീരത്തിെൻറ വലതുഭാഗത്തെയും വലതുഭാഗത്തെ തകരാർ ശരീരത്തിെൻറ ഇടതുഭാഗത്തെയും ബാധിക്കുന്നു.
നൂറുപേർക്ക് സ്േട്രാക്ക് വന്നാൽ 20 ശതമാനം പേർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകും. 30 ശതമാനം പേർക്ക് മാരകമായ വൈകല്യമുണ്ടാകാം. 40–50 ശതമാനം പേർക്ക് ചെറിയ വൈകല്യങ്ങളോടെ ജീവിതത്തിലേക്ക് മടങ്ങാനാകും.
സ്േട്രാക്കിനുള്ള ആധുനിക ചികിത്സകൾ എന്തൊക്കെയാണ്?
സി.ടി സ്കാൻ ചെയ്ത് ആന്തരിക രക്തസ്രാവം ഉണ്ടോ എന്നറിയുകയാണ് ചികിത്സയുടെ ആദ്യപടി. രക്തസ്രാവം ഇല്ലെങ്കിൽ മരുന്ന് ഇഞ്ചക്ഷനിലൂടെ നൽകി ബ്ലോക്ക് അലിയിക്കുന്നു. എന്നാൽ, വലിയ രക്തക്കുഴൽ ആണ് അടഞ്ഞതെങ്കിൽ ഇത് ഫലപ്രദമാവാനുള്ള സാധ്യത കുറവാണ്. അത്തരം സാഹചര്യങ്ങളിൽ കത്തീറ്റർ ഉപയോഗിച്ച് രക്തക്കുഴലിലൂടെ തലച്ചോറിലെത്തി ബ്ലോക്ക് നീക്കം ചെയ്യണം.
ഒരിക്കൽ സ്േട്രാക്ക് വന്നയാൾക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ടോ?
മിനി സ്േട്രാക്ക് എന്ന ഒരു അസുഖമുണ്ട്. സ്േട്രാക്ക് വന്ന് പരമാവധി 24 മണിക്കൂറിനുള്ളിൽ തന്നെ സാധാരണനിലയിലാവുന്നതാണ് മിനി സ്േട്രാക്ക്. മിനി സ്േട്രാക്ക് വന്നവരിൽ 15–20 ശതമാനത്തിനും അടുത്ത മൂന്നു മാസത്തിനുള്ളിൽ സ്േട്രാക്ക് വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ മിനി സ്േട്രാക്ക് ഒരു സൂചനയായി കണ്ട് ഡോക്ടറുടെ സഹായം തേടണം.
സ്േട്രാക്ക് വരാതിരിക്കാൻ എന്തൊക്കെ ജീവിതശൈലി പരിഷ്കാരങ്ങളാണ് വരുത്തേണ്ടത്?
ജീവിതശൈലി സംബന്ധമായ പല പ്രശ്നങ്ങളും സ്േട്രാക്കിലേക്കു നയിക്കുന്നവയാണ്. അമിതവണ്ണം, വ്യായാമം ഇല്ലാത്ത അവസ്ഥ. അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവ പ്രത്യേകിച്ചും. അമിതവണ്ണം രക്തസമ്മർദം കൂടിനിൽക്കാനും കൊളസ്േട്രാളിെൻറ അളവു ക്രമാതീതമായി കൂടാനും പ്രമേഹരോഗികൾക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവു ക്രമാതീതമായി കൂടാനും കാരണമാകുന്നു. കുടവയർ ചാടുന്ന തരത്തിലുള്ള അമിതവണ്ണം സ്േട്രാക്കിലേക്ക് നയിക്കാനുള്ള സാധ്യത ഏറെയാണ്. ഭക്ഷണത്തിൽ അമിത അളവിൽ കൊഴുപ്പ് ഉണ്ടായിരിക്കുന്നത് അപകടകരമാണ്. രക്തസമ്മർദം കൂടാനും കൊളസ്േട്രാളിെൻറ അളവു കൂടാനും പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കൂട്ടാനും വ്യായാമമില്ലാത്ത അവസ്ഥ കാരണമാകുന്നു. ഇതൊക്കെയാണ് സ്േട്രാക്കിലേക്ക് നയിക്കുന്ന കാരണങ്ങൾ. ആഹാരത്തിൽ ഉപ്പിെൻറ അളവ് അമിതമായി കൂടിയിരിക്കുന്നത് രക്തസമ്മർദം കൂടുവാനും അതുവഴി സ്േട്രാക്ക് ഉണ്ടാകാനും കാരണമാകുന്നു. മദ്യപാനവും സ്േട്രാക്കിനൊരു കാരണമാണ്.
സ്േട്രാക്ക് വരാതിരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ മുൻകരുതലായി എടുക്കാം
- മിതമായ അളവിൽ വെള്ളം കുടിക്കുക
- എല്ലാ ദിവസവും വ്യായാമം ചെയ്യുക
- ധാരാളം ബീൻസ് കഴിക്കുക, നട്ട്സ്, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- പൊണ്ണത്തടി ഇല്ലാതാക്കുക
- പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക
ഡോ. അബ്ദുൽ റഹ്മാൻ കെ.പി
സീനിയർ കൺസൾട്ടൻറ് ന്യൂറോളജിസ്റ്റ്
ആസ്റ്റർ മിംസ്, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.