ഉപവാസവും ശരീരവും
text_fieldsഒരു നിശ്ചിത മണിക്കൂറിനു മുകളിൽ അന്നപാനീയങ്ങളുപേക്ഷിച്ച് വ്രതമെടുക്കുേമ്പാൾ നമ്മുടെ ശരീരത്തിനുള്ളിൽ നടക്കുന്നത് അത്യദ്ഭുതകരമായ ചിലതാണ്. സാധാരണയായി നാം കഴിക്കുന്ന ഭക്ഷണം ഗ്ലൂക്കോസായി കരളിലോ മസിൽസിലോ ശേഖരിക്കുകയാണ് ചെയ്യുക. ഇങ്ങനെ ശേഖരിച്ചുവെച്ച ഗ്ലൂക്കോസ് വ്രതകാലത്ത് ശരീരം ഉപയോഗിക്കുന്നു. ശേഷം ശരീരത്തിലുള്ള കൊഴുപ്പ് ഉൗർജാവശ്യത്തിനായി വിനിയോഗിക്കുന്നു. ഇങ്ങനെ കൊഴുപ്പ് കുറയുകയും ശരീരം ആരോഗ്യപൂർണമാവുകയും ചെയ്യുന്നു.
എന്നാൽ, വ്രതം നീണ്ടുപോയാൽ അഥവാ അത് ദിവസങ്ങൾക്കു മുകളിലായാൽ മസിലുകളെതന്നെ ഇല്ലാതാക്കി പ്രോട്ടീൻസ് വലിച്ചെടുത്ത് ശരീരം ഉപയോഗിക്കാൻ തുടങ്ങും. ഇത് അപകടകരമായ അവസ്ഥ സൃഷ്ടിക്കും. എന്നാൽ, റമദാൻ വ്രതം നിശ്ചിത മണിക്കൂറുകൾ മാത്രമേ ഉണ്ടാകാറുള്ളൂ. പ്രഭാതം മുതൽ സൂര്യാസ്തമയം വരെയുള്ള വ്രതം സന്ധ്യയോടെ അവസാനിപ്പിക്കുകയും ഭക്ഷണ പാനീയങ്ങൾ കഴിക്കുകയും ചെയ്യുന്നു. അതോടെ ശരീരം പൂർവാവസ്ഥ പ്രാപിക്കുന്നു. പട്ടിണികിടക്കുേമ്പാൾ ഉണ്ടാകുന്ന ദൂഷ്യഫലങ്ങൾ വ്രതംകൊണ്ടുണ്ടാകുന്നിെല്ലന്നർഥം.
നിലവിൽ ശരീരം ശേഖരിച്ചുവെച്ചിരുന്ന അനാവശ്യ കൊഴുപ്പ് എടുത്ത് ഉപയോഗിക്കുകവഴി ശരീരത്തിെൻറ ഭാരം കുറയുന്നു. സൗജന്യമായി പ്രമേഹം, രക്തസമ്മർദം മുതലായ അസുഖങ്ങൾ നിയന്ത്രിക്കപ്പെടുന്നു. ഇങ്ങനെ തുടർച്ചയായി ഏതാനും നാളുകൾ വ്രതമെടുക്കുേമ്പാൾ ശരീരത്തിൽ ‘Endorphin’ കൂടുതലായി ഉണ്ടാകുന്നു. ഇത് ശരീരത്തിനും മനസ്സിനും കൂടുതൽ ഉന്മേഷവും ഒാജസ്സും പ്രദാനംചെയ്യുന്നു. ഇൗ പ്രക്രിയകൾ കൃത്യമായി ശരീരത്തിൽ നടക്കണമെങ്കിൽ നാം ചില ക്രമങ്ങളും ശീലങ്ങളും ചിട്ടപ്പെടുത്തേണ്ടത് അനിവാര്യമാണ്.
നോമ്പുകാലത്തെ ഭക്ഷണശീലം തന്നെയാണ് പ്രധാനം. ഭക്ഷണക്കാര്യത്തിൽ ശ്രദ്ധയും ചിട്ടയുമില്ലെങ്കിൽ വിപരീതമായിരിക്കും ഫലം. അഥവാ ശരീരഭാരം കൂടുകയും അലസതയും മടിയും ഉണ്ടാവുകയും ചെയ്യും. തുടർന്ന് ഉറക്കവും ഉന്മേഷക്കുറവും അനുഭവപ്പെടും. ആത്മീയമായ നേട്ടങ്ങളൊന്നുമില്ലാതെ റമദാൻ യാത്രയാകും. സ്വയംനിയന്ത്രണവും അച്ചടക്കവുമാണ് റമദാെൻറ ഏറ്റവും വലിയ പാഠം. ഇത് പകൽ മാത്രമല്ല എല്ലാ സമയത്തും ഉണ്ടാവണം.
സമീകൃതാഹാരം
നോെമ്പടുക്കുന്നവർ രണ്ടു നേരം ഭക്ഷണം കഴിക്കണം. അത്താഴവും നോമ്പുതുറയും. സാധാരണ കാലങ്ങളിലുള്ള ഭക്ഷണരീതിയിൽനിന്ന് വലിയ മാറ്റങ്ങളൊന്നും വരുത്താതിരുന്നാൽതന്നെ മതി. ഗോതമ്പ്, അരി, ബാർലി, ബീൻസ് എന്നീ സാധാരണ വിഭവങ്ങൾതന്നെ ധാരാളം. ഇവ പതിയെ ശരീരത്തിലേക്ക് ഉൗർജം നൽകുകയും മണിക്കൂറുകളോളം ഉപവാസിയെ സഹായിക്കുകയും ചെയ്യും.
ഫൈബർ കൂടുതലുള്ള പഴങ്ങൾ, പച്ചക്കറികൾ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത് ദീർഘനേരത്തേക്ക് ഉൗർജം പ്രദാനംചെയ്യുന്നതിന് സഹായിക്കും. ചോക്ലറ്റ്, പഞ്ചസാര, മൈദ, കേക്ക്, ബിസ്കറ്റുകൾ മുതലായവ ഒഴിവാക്കണം. നോമ്പ് ആത്മാവിെൻറ ഉയർച്ചക്കും ശരീരത്തിെൻറ ആരോഗ്യത്തിനും ഉതകുന്ന ദൈവിക നിയമമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.