ജീവനെ ചേർത്തു നിർത്തി കോട്ടയം; രക്തദാനത്തില്‍ ഒന്നാമത്
text_fieldsകോട്ടയം: രക്തദാനത്തിൽ പുതു മാതൃക തീർത്ത് കോട്ടയം. സന്നദ്ധ രക്തദാനത്തില്‍ സംസ്ഥാന ത്ത് കോട്ടയം ജില്ല ഒന്നാമത്. കോട്ടയത്ത് 2018-19ല്‍ 15,901 യൂനിറ്റ് രക്തമായാണ് ദാനമായി ലഭിച്ച ത്. ഇതിൽ 90.6 ശതമാനം രക്തവും സ്വമേധയാ നൽകിയതാണെന്നാണ് കണക്ക്. ആകെ 4,23,476 യൂനിറ്റ് രക്തമ ാണ് സംസ്ഥാനത്തെ വിവിധ ബ്ലഡ് ബാങ്കുകളിൽ ലഭിച്ചത്. ഇതിൽ 74.5 ശതമാനവും സന്നദ്ധ രക്തദാന ത്തിലൂടെയാണ് സമാഹരിച്ചതെന്നും അധികൃതർ പറയുന്നു.
സന്നദ്ധ രക്തദാനത്തില്‍ ര ണ്ടാംസ്ഥാനം പാലക്കാട് ജില്ലക്കാണ്. 89.16 ശതമാനം രക്തമാണ് ജില്ലയിലെ ബ്ലഡ് ബാങ്കുകളിലെത ്തിയത്. ഏറ്റവും കുറവ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് (60.22, 60.72). ആലപ്പുഴ- 75.15, എറണാകുളം- 75.09, ഇടുക്കി- 84.92, കണ്ണൂര്‍- 83.36, കാസര്‍കോട് -77.22, കോഴിക്കോട്- 76.19, മലപ്പുറം- 81.37, പത്തനംതിട്ട- 69.85, തൃശൂര്‍ -79.45, വയനാട് -82.06 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ശേഖരിച്ച രക്തത്തിെൻറ അളവ്.
അതേമസയം, കേരളത്തിൽ പ്രതിവർഷം മൂന്നുലക്ഷം ലിറ്റർ രക്തം ആവശ്യമാണെന്നാണ് ആരോഗ്യവകുപ്പിെൻറ കണക്ക്. നിലവിൽ 74 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ഇത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലാണ് അധികൃതർ. ഏറ്റവും കൂടുതല്‍ രക്തദാനം ചെയ്യുന്നത് പുരുഷന്മാരാണെന്നാണ് ആരോഗ്യവകുപ്പിെൻറ കണക്ക്. 4,07,923 പുരുഷന്മാര് സന്നദ്ധ രക്തദാനത്തിൽ പങ്കുചേർന്നത്.
രക്തദാനത്തിലൂെട ഗുണങ്ങൾ ഏറെ
ജീവനെ ചേർത്തുപിടിക്കുന്നതിനൊപ്പം രക്തദാനത്തിലൂടെ വ്യക്തിക്കും ഗുണങ്ങളേറെ. ദാതാവിനും സ്വീകർത്താവിനും ഗുണകരമായ ഒരു മഹത്കൃത്യമാണ് രക്തദാനം. ദാനം നൽകുന്നവരുടെ രക്തം സ്ഥിരം പരിശോധനക്ക് വിധേയമാക്കപ്പെടുമെന്നതാണ് പ്രധാനമെച്ചം. ഇതുവഴി ഇവർക്ക് രക്തത്തിലൂടെ പകരുന്ന രോഗങ്ങളില്ലെന്ന് ഉറപ്പിക്കാം. അഥവ ഉണ്ടായാൽ തന്നെ പ്രാരംഭദശയിൽ കണ്ടെത്തപ്പെടുകയും അവക്കാവശ്യമായ ചികിത്സകൾ നൽകുകയും ചെയ്യും.
മാത്രമല്ല സ്ഥിരമായി രക്തം ദാനംചെയ്യുന്നവരുടെ കൊളസ്ട്രോൾ കൂടാതെ നിൽക്കും. രക്തത്തിൽ ഇരുമ്പിെൻറ അംശം അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും സാധിക്കും. എച്ച്.ഐ.വി അണുബാധ, മലേറിയ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പെറ്റെറ്റിസ് സി തുടങ്ങിയ രോഗങ്ങളാണ് രക്തദാനത്തിനെത്തുേമ്പാൾ നടത്തുന്ന പരിശോധനയിലൂടെ പ്രധാനമായും കണ്ടെത്താൻ കഴിയുന്നത്.
ആർക്കൊക്കെ രക്തം ദാനംചെയ്യാം
പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരീരത്തിൽ അഞ്ച് ലിറ്റർ രക്തമാണുള്ളത്. അതിൽ 350 മുതൽ 450 മില്ലിലിറ്റർ രക്തം ഒരാൾക്ക് ഒരുപ്രാവശ്യം ദാനംചെയ്യാം. പതിനെട്ടിനും അറുപതിനുമിടയിൽ പ്രായമുള്ള ആർക്കും രക്തം ദാനംചെയ്യാം. ദാതാവിന് 45 കിലോഗ്രാം തൂക്കമെങ്കിലും ഉണ്ടായിരിക്കണം. ഓരോ മൂന്നുമാസം കൂടുേമ്പാഴും രക്തദാനം ചെയ്യാം. എന്നാൽ, ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം, ചുഴലി, അർബുദം, കരൾ രോഗം, ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്.ഐ.വി അണുബാധ എന്നിങ്ങനെയുള്ള രോഗികൾ രക്തം ദാനം ചെയ്യാൻ പാടില്ല. മനോരോഗത്തിന് മരുന്ന് കഴിക്കുന്നവരും രക്തം ദാനംചെയ്യാൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.