ഇന്ന് ലോകാരോഗ്യദിനം:ആരോഗ്യപരിരക്ഷ ഉറപ്പാക്കൂ; മികച്ച ചികിത്സ നേടൂ
text_fieldsന്യൂയോർക്: ലോകമെന്നും ഇന്ന് ലോകാരോഗ്യദിനമായി ആചരിക്കുന്നു. 1948 ഏപ്രിൽ ഏഴിനാണ് ലോകാരോഗ്യസംഘടന സ്ഥാപിച്ചത്. അതേവർഷം ജനീവയിൽ തന്നെ നടന്ന ലോകാരോഗ്യസംഘടനയുടെ ആദ്യത്തെ സമ്മേളനത്തിലാണ് 1950 മുതൽ എല്ലാവർഷവും ഏപ്രിൽ ഏഴിന് ലോകാരോഗ്യദിനം ആചരിക്കാൻ തീരുമാനിച്ചത്. ലോകാരോഗ്യസംഘടനയുടെ സ്ഥാപകദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യപ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരാനും ഈ ദിനാചരണം ഉപയോഗപ്പെടുത്തുന്നു.
സംഘടന നിലവിൽവന്നതുമുതൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളായ പോളിയോ, സ്മാൾ പോക്സ്, ചിക്കൻ പോക്സ് എന്നിവക്കെതിരെ അത് ശക്തമായ ബോധവത്കരണ, നിയന്ത്രണ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഓരോ വർഷവും പ്രത്യേക വിഷയങ്ങൾ ലോകാരോഗ്യദിനാചരണത്തിന് തെരഞ്ഞെടുക്കാറുണ്ട്. എല്ലാവർക്കും, എവിടെയും ആരോഗ്യ പരിരക്ഷ എന്നതാണ് ഇൗ വർഷത്തെ വിഷയം. ചില രാജ്യങ്ങളിൽ ആരോഗ്യപരിരക്ഷപദ്ധതികൾ വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാൽ, ലോകജനസംഖ്യയുടെ പകുതിയിലേറെ പേർക്ക് ഇപ്പോഴും മെച്ചപ്പെട്ട ചികിത്സ അപര്യാപ്തമായി തുടരുകയാണ്.
പണമില്ലാത്തതുതന്നെ പ്രധാന കാരണം. മികച്ച ആരോഗ്യമുള്ള പൗരന്മാരെ വാർത്തെടുക്കുന്നത് രാജ്യത്തിെൻറ സാമൂഹിക-സാമ്പത്തിക പുരോഗതിക്കും ഗുണകരമാണ്. 2023 ഒാടെ നൂറുകോടിയിലേറെ ജനങ്ങളെ ആരോഗ്യപരിരക്ഷപദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമിടുന്നത്. 1995 ലെ പോളിേയാ നിർമാർജനത്തിനായുള്ള യജ്ഞമായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വിജയകരമായ കാമ്പയിനുകളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.