ഹൃദയത്തെ സൂക്ഷിക്കാം
text_fieldsരക്തധമനികളിൽ തടസ്സം വരുമ്പോൾ മാംസപേശികളിൽ രക്തയോട്ടം കിട്ടാതാവുന്നതു മൂലം അതിെൻറ ചലനം നിലക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം. മിക്കവാറും പ്രായമാകുന്നതിെൻറ ഭാഗമായാണ് രക്തക്കുഴലുകളിൽ തടസ്സം വരുന്നത്. ഭക്ഷണരീതികൊണ്ടും ജനിതക കാരണംകൊണ്ടും വരാം. 50 ശതമാനം പേരിൽ പ്രമേഹം, ഹൈപ്പർടെൻഷൻ, കൊളസ്േട്രാൾ എന്നിവ കാരണമാകുന്നുവെങ്കിലും ബാക്കിയുള്ളവരിൽ പ്രായം തന്നെയാണ് ഹൃേദ്രാഗ കാരണം. ഭക്ഷണരീതി നിയന്ത്രിക്കുന്നവരിലും വ്യായാമം ചെയ്യുന്നവരിലും ഹൃദയാഘാതം കാണുന്നുണ്ട്. ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞാൽ ഒരുപരിധിവരെ അപായം ഒഴിവാക്കാം.
ചികിത്സകൾ പലവിധം
ചികിത്സ രീതികളിലൊന്ന് ആൻജിയോപ്ലാസ്റ്റിയാണ്. ഒന്നോ രണ്ടോ ബ്ലോക്ക് വന്ന ആളുകളിൽ അതിെൻറ ലക്ഷണം കണ്ടാൽ പരിശോധന നടത്തി ആൻജിയോഗ്രാം ചെയ്ത് സ്റ്റെൻറിടുന്നു. എന്നാൽ, ഇതിടാൻ പറ്റാത്ത സ്ഥലത്ത് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് (സി.എ.ബി.ജി) ചെയ്യും. സ്റ്റെൻറിടാൻ പറ്റാത്ത രോഗികളിെല ബൈപാസ് ശസ്ത്രക്രിയ ചെയ്യൂ. ബൈപാസ് ശസ്ത്രക്രിയയിൽ തുന്നിപ്പിടിപ്പിക്കുന്ന രക്തധമനി രോഗിയുടെ ശരീരത്തിൽ നിന്നാണെടുക്കുക. അതായത് ആ രോഗിയുടെ അതേ വയസ്സുള്ള രക്തധമനിയാണ് ഉപയോഗിക്കുക. അതുകൊണ്ടുതന്നെ ഇതിൽ ഇതുപോലെയുള്ള അസുഖങ്ങളുണ്ടാവാൻ സാധ്യതയുണ്ട്്. ചില ആളുകളിൽ ബൈപാസ് ചെയ്ത രക്തധമനികൾ 10-20 കൊല്ലമായി തുറന്നിരിക്കാറുണ്ട്്. എന്നാൽ ശസ്ത്രക്രിയയുടെ വിജയസാധ്യത കണക്കിലെടുത്തു തന്നെ ആളുകൾ വീണ്ടും ഇതിന് തയ്യാറാവുന്നുണ്ട്്.
ബൈപാസ് ശസ്ത്രക്രിയ ചെയ്താലും ഒരു കൊല്ലത്തിനകം രണ്ടുമൂന്നു ശതമാനം ആളുകൾക്ക് വീണ്ടും തടസ്സം വരാം. ഒന്നുകിൽ സ്റ്റെൻറിടുകയോ മരുന്ന് നൽകുകയോ ചെയ്യാം. തുന്നിക്കൂട്ടുന്ന രക്തധമനികളിലോ അല്ലെങ്കിൽ തുന്നിക്കൂട്ടിയ സ്ഥലത്തിനു ശേഷമുള്ള ഭാഗത്തോ രക്തയോട്ടം കുറഞ്ഞതെങ്കിൽ അവിടെ തടസ്സം വരാം. അതേസമയം ചില രോഗികൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ തടസ്സം വരാം. ഹൃദയാഘാത ശസ്ത്രക്രിയ തുടങ്ങിയിട്ട് 70 വർഷമായെങ്കിലും ഇപ്പോഴും ഈ രീതി നിലനിൽക്കാൻ കാരണം രോഗികൾ നാലുപതിറ്റാണ്ടുവരെ ജീവിച്ചിരിക്കുന്നതാണ്.
മരുന്ന് തുടരണം
ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരുന്നുകൾ തുടരണം. ഭാവിയിൽ രോഗം മൂർച്ഛിക്കാതിരിക്കാനാണിത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകൾ, ഹൃദയത്തിെൻറ പമ്പിങ് മെച്ചപ്പെടുത്താനും ഹൃദയമിടിപ്പ് വർധിക്കാതെ സഹായിക്കുന്ന ഗുളികകൾ എന്നിവയെല്ലാം ഇതിൽപ്പെടുന്നു. അതുപോലെ കൊളസ്േട്രാളിനും രക്തസമ്മർദത്തിനുമുള്ള ഗുളികകളും കഴിക്കണം. തുടർ പരിശോധനയും മുടങ്ങരുത്. രക്തസമ്മർദം, കൊളസ്േട്രാൾ, ഹൃദയസ്പന്ദന നിരക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം പരിശോധിക്കണം. ആവശ്യമെങ്കിൽ ഇ.സി.ജി എടുക്കണം.
പുകവലി ഉപേക്ഷിക്കണം. ഭക്ഷണം ശ്രദ്ധിക്കണം. പ്രമേഹരോഗികൾ പഞ്ചസാര നിയന്ത്രിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം വ്യായാമം വേണം. അതിനുശേഷം ഹൃദയമിടിപ്പ്, രക്തസമ്മർദം എന്നിവ പരിശോധിക്കണം. ശസ്ത്രക്രിയ കഴിഞ്ഞ രോഗി കഴിയുന്നതും മാനസിക പിരിമുറുക്കം ഒഴിവാക്കി വിനോദങ്ങളിലേക്ക് മനസ്സിനെ തിരിച്ചുവിടണം.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ കാർഡിയോവാസ്കുലർ സർജറി വിഭാഗം ചെയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.