Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഇന്ന് ലോക രോഗീസുരക്ഷാ...

ഇന്ന് ലോക രോഗീസുരക്ഷാ ദിനം

text_fields
bookmark_border
ഇന്ന് ലോക രോഗീസുരക്ഷാ ദിനം
cancel

ലോകാരോഗ്യ സംഘടനയുടെ 'സാർവത്രീക ആരോഗ്യ പരിരക്ഷ' എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ചുവടു വയ്പ്പാണ് രോഗീസ ുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങൾ. ലോകമാകമാനമുള്ള ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ ഗുണഭോക്താക്കളായവർ ചേർന്ന് രോഗ ീസുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആരംഭിക്കുന്ന നവ ഉദ്യമമാണ് 'ലോക രോഗീസുരക്ഷാ ദിനം'. 2019 മെയ് 24 നാണ് ലോകാരോഗ്യ സംഘടന 2019 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 17ന് 'ലോക രോഗീസുരക്ഷാ ദിന'മായി ആചരിക്കാൻ തീരുമാനിച്ചത്.

ഈ വർഷത്തെ ലോക രോഗീസുരക്ഷാദിനം രോഗീസുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ലോകവ്യാപകമായ ി സംഘടിപ്പിക്കുന്ന ബോധവത്കരണപ്രവർത്ഥനങ്ങളുടെ ആരംഭമാണ്. ചികിത്സാവേളകളിലെ അപകടസാധ്യതകൾ പൊതുജനത്തെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും പൊതുജനത്തെയും ബോധവത്കരിക്കുന്നതിലൂടെ രോഗീസുരക്ഷ ഉറപ്പാക്കുന്നതിൽ നിർ ണ്ണായക പുരോഗതി കൈവരിക്കാൻ കഴിയും.

രോഗീസുരക്ഷയും ആരോഗ്യസ്ഥാപനങ്ങളും
രോഗീസുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനമായും ഉദ്ദേശിക്കുന്നത് ചികിത്സാപിഴവുകളിൽ നിന്നും ചികിത്സയ്ക്കിടയിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങളിൽ നിന്നും പുതിയ അണുബാധകളിൽ ഉറപ്പാക്കേണ്ട സുരക്ഷ ആണ്. ലോകമെമ്പാടും ഉള്ള ആശുപത്രികളിലും മറ്റ് ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളിലും രോഗചികിത്സയോടൊപ്പം രോഗീസുരക്ഷയ്ക്കും തുല്യ പരിഗണന ഉറപ്പാക്കേണ്ടതുണ്ട്.

ഇന്ന് ജോയിന്‍റ് കൗണ്സിൽ ഇന്‍റർനാഷണൽ (ജെ.സി.ഐ.), നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് (എൻ.എ.ബി.എച്ച്.) മുതലായ അന്തർദേശീയ ദേശീയ അക്രഡിറ്റേഷൻ ഏജൻസികൾ ആശുപത്രികളുടെ പ്രവർത്തനനിലവാരം ഉയർത്തുന്നതോടൊപ്പം രോഗീസുരക്ഷ ഉറപ്പാക്കുന്നതിനും സംവിധാനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്.

ഉദാഹരണത്തിന് ജെ.സി.ഐ ആവിഷ്കരിച്ച 'അന്തർദേശീയ രോഗീസുരക്ഷാ ലക്ഷ്യങ്ങൾ' (International Patient Safety Goals - ഐ.പി.എസ്.ജി.) അവരുടെ അംഗീകാരമുള്ള ആരോഗ്യ രക്ഷാസ്ഥാപനങ്ങളിൽ രോഗീസുരക്ഷക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട മേഖലകൾ കണ്ടുപിടിച്ച് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ കൃത്യമായി പിന്തുടരുന്നത് രോഗികളെ കൃത്യമായി തിരിച്ചറിയാനും, ശരിയായ ആശയവിനിമയം നടത്താനും, അതീവശ്രദ്ധ ആവശ്യമുള്ള ചികിത്സാരീതികളിൽ കൂടുതൽ ശ്രദ്ധാലുക്കളാകാനും, സുരക്ഷിതമായ ശസ്ത്രക്രിയ ഉറപ്പാക്കാനും, ചികിത്സയ്ക്കിടയിൽ ഉണ്ടായേക്കാവുന്ന അണുബാധ ചെറുക്കാനും, രോഗികൾക്ക് വീഴ്ച സംഭവിക്കാനുമുള്ള സാധ്യതകളെ പരമാവധി ഇല്ലാതാക്കാനും സാധിക്കുന്നു.

ഓരോ രോഗിക്കും ആശുപത്രിയിൽ എത്തിയത് മുതൽ ലഭ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്തി തിരികെപ്പോകുന്നത് വരെ പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുന്ന സ്ഥാപനമാണ് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രി. 2008-ൽ NABH അംഗീകാരം കിട്ടിയത് മുതൽ രോഗീപരിചരണത്തിനും രോഗീസുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് ബി.എം.എച്ച്. പ്രവർത്തിക്കുന്നത്.

2018ലെ നിപ വൈറസ് ബാധ കൃത്യസമയത്ത് തിരിച്ചറിയുന്നതിലും നിയന്ത്രിക്കുന്നതിലുമുണ്ടായ വിജയം ബി‌.എം‌.എച്ചിലെ അണുബാധ നിയന്ത്രണ സംവിധാനം എത്രത്തോളം ജാഗരൂകമാണ് എന്നതിന്‍റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ്. ലോകാരോഗ്യ സംഘടന ഈ വസ്തുത അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ഞങ്ങളുടെ സ്ഥാപനത്തിന്‍റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.

സുരക്ഷാ സമിതി, ഗുണനിലവാര സമിതി, മരുന്ന് സുരക്ഷാ സമിതി (ഫാർമസി, ചികിത്സാ സമിതി), അണുബാധ നിയന്ത്രണ സമിതി, രക്തപ്പകർച്ചാ സമിതി, ഓപ്പറേഷൻ തീയറ്റർ ഉപയോക്താക്കളുടെ സമിതി, മെഡിക്കൽ ഓഡിറ്റ് കമ്മിറ്റി, മാലിന്യ നിർമാർജന സമിതി തുടങ്ങിയ വിവിധ കമ്മിറ്റികൾ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവിടെ നിലവിൽ ഉണ്ട്.

രോഗികളുടെ സുരക്ഷക്ക് എല്ലാ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലും വളരെയധികം പ്രാധാന്യമുണ്ട്. സുരക്ഷ എന്നാൽ യാതൊരു അപകടസാധ്യതയും ഇല്ലാത്ത അവസ്ഥയാണ്. ശരിയായ സമയത്ത് ശരിയായ വ്യക്തിക്ക് കാര്യക്ഷമമായ, ഫലപ്രദമായ ലക്ഷ്യബോധമുള്ള പരിചരണം എത്തിക്കുന്നതിലാണ് സേവനത്തിന്‍റെ ഗുണനിലവാരം വെളിവാക്കുന്നത്. പ്രതികൂല സംഭവങ്ങൾ തടയുക എന്നാൽ സുരക്ഷ തന്നെയാണ്. സുരക്ഷാ അവബോധം ചെറിയ ആശ്രദ്ധകളെ പോലും ഒഴിവാക്കി അപകടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health articleMalayalam HealthWorld Patient Safety Day 2019Patient Safety
News Summary - World Patient Safety Day 2019-health article
Next Story