കാഴ്ച നന്നായാൽ കാഴ്ചപ്പാടുകൾ നന്നായി; ലോക കാഴ്ച ദിനത്തിൽ നാം അറിയേണ്ടത്
text_fieldsവിദ്യാഭ്യാസം, തൊഴിൽ, ജീവിത നിലവാരം, ദാരിദ്ര്യം, മറ്റ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയുടെ വളർച്ചക്ക് നേത്രാരോഗ്യം ഏറെ പ്രധാനപ്പെട്ടതാണ്.
കാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം നൽകാൻഎല്ലാ വർഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നു.
'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക 'എന്നതാണ് ഈ വർഷത്തെ നേത്രാരോഗ്യദിനവാക്യം. നേത്രസംരക്ഷണത്തിനായി പ്രവർത്തിക്കുന്നതിനോടൊപ്പം സമൂഹത്തിന്‍റെ ആരോഗ്യത്തിന് മുൻഗണന നൽകാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ വർഷത്തെ കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്..
അന്ധത തടയുക എന്ന ലക്ഷ്യത്തോടെ സർക്കാരിതര സംഘടനകൾ ,സിവിൽ സൊസൈറ്റി, കോർപ്പറേറ്റ് ഓർഗനൈസേഷനുകൾ തുടങ്ങി 200 ഓളം അംഗങ്ങൾ ചേർന്ന ഇന്റർനാഷണൽ ഏജൻസി ഫോർ ദി പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്‌നെസ് ആണ് ലോക കാഴ്ച ദിന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ലണ്ടനിലാണ് ഇതിന്‍റെ ആസ്ഥാനം.
എന്തിന് ലോക കാഴ്ച ദിനം ആചരിക്കണം?
1. കണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് ആഗോള തലത്തിൽ അറിയിക്കുവാൻ
2. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, സമൂഹത്തിനും നേത്രാരോഗ്യത്തെക്കുറിച്ച് അവബോധം നൽകാൻ
3.ആഗോള തലത്തിൽ ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയെക്കുറിച്ചറിയിക്കാൻ
കണ്ണുകളുടെ സംരക്ഷണത്തിനായി 2021 ൽ ആഗോളതലത്തിൽ മൂന്ന് ദശലക്ഷം പ്രതിജ്ഞകൾ എടുത്തായി റെക്കോഡുകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.