ഇന്ന് ലോകക്ഷയരോഗദിനം:പ്രതിദിനം മരിക്കുന്നത് 4500 പേർ
text_fieldsന്യൂയോർക്ക്: പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിെൻറ ഭാഗമായി 1992 മുതൽ എല്ലാവർഷവും മാർച്ച് 24ന് ലോകക്ഷയരോഗദിനമായി ആചരിക്കുകയാണ്. 1882ൽ ഡോ. റോബർട്ട് കൊച്ച് ആണ് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയ കണ്ടെത്തിയത്. ക്ഷയരോഗത്തെ കുറിച്ച് കൂടുതലറിയാൻ വഴിതുറക്കുകയായിരുന്നു ഇൗ കണ്ടുപിടിത്തം.
ക്ഷയരോഗനിർമാർജനത്തിനായി നടപടികൾ പുരോഗമിക്കുേമ്പാഴും ഇന്നും ലോകത്തെ ഒന്നാംകിട കൊലയാളിയായി ഇൗരോഗം നിലനിൽക്കുന്നു. ക്ഷയം ബാധിച്ച് ദിനംപ്രതി 4500 ആളുകൾ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഡോക്ടർമാരുടെ നിർദേശമില്ലാതെ ചികിത്സ നിർത്തുേമ്പാൾ മരുന്നിനെ പ്രതിരോധിച്ച് ക്ഷയരോഗം കൂടുതൽ ശക്തമായി രോഗിയിൽ തിരിച്ചെത്തുന്നു. ഇങ്ങനെയാണ് കൂടുതൽ മരണങ്ങളും സംഭവിക്കുന്നത്. എച്ച്.െഎ.വി ബാധിതരായ ക്ഷയരോഗികളിൽ കൂടുതലും ആഫ്രിക്കയിലും ഏഷ്യയിലുമാണ്.
‘ക്ഷയവിമുക്ത ലോകത്തിനായി പ്രവർത്തിക്കുന്ന നേതാക്കളെ വാർത്തെടുക്കുക’ എന്നതാണ് ഇൗ വർഷത്തെ മുദ്രാവാക്യം. നിർമാർജനപ്രവർത്തനങ്ങളും ബോധവത്കരണവും രാഷ്ട്രത്തലവന്മാരിലോ മന്ത്രിമാരിലോ മാത്രം ഒതുങ്ങിപ്പോകാതെ മേയർമാർ, ഗവർണർമാർ, എം.പിമാർ, സാമുദായിക നേതാക്കൾ, ടി.ബി ബാധിതർ, അഭിഭാഷകർ, ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, എൻ.ജി.ഒകൾ എന്നിവർ ഏറ്റെടുക്കണമെന്നാണ് ലക്ഷ്യമിടുന്നത്. 2017ൽ ലോകവ്യാപകമായി ഒരുകോടിയിലേറെ പേർ ക്ഷയരോഗം ബാധിച്ച് മരിച്ചെന്നാണ് റിപ്പോർട്ട്. 2016ൽ 18 ലക്ഷമായിരുന്നു മരണസംഖ്യ. രോഗത്തിെൻറ വേരുകൾ വളരെ ആഴത്തിൽ പടർന്നുപിടിച്ചിരിക്കുന്നു എന്നതിെൻറ തെളിവാണിത്.
ദരിദ്രരാജ്യങ്ങളിൽ കഴിയുന്നവരിലാണ് രോഗബാധ കൂടുതൽ. രോഗി ചുമക്കുേമ്പാൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്ന രോഗാണുക്കൾ മറ്റുള്ളവർ ശ്വസിക്കുേമ്പാഴാണ് രോഗം പരക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പദ്ധതിയായ നേരിട്ടുള്ള നിരീക്ഷണത്തിലൂടെയുള്ള ചികിത്സാ രീതിയായ ഡോട്സ്(ഡയറക്ട്ലി ഒബ്സർവ്ഡ് ട്രീറ്റ്മെൻറ് ഷെഡ്യൂൾ) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.