Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുട്ടികൾക്ക്​ വാക്​സിനേഷനുമായി ജർമനി; 12 വയസ്സിനു മുകളിലുള്ളവർക്ക്​ ജൂൺ ഏഴ്​ മുതൽ
cancel
Homechevron_rightHealth & Fitnesschevron_rightകുട്ടികൾക്ക്​...

കുട്ടികൾക്ക്​ വാക്​സിനേഷനുമായി ജർമനി; 12 വയസ്സിനു മുകളിലുള്ളവർക്ക്​ ജൂൺ ഏഴ്​ മുതൽ

text_fields
bookmark_border

ബെർലിൻ: കുട്ടികൾക്കും ജർമനി വാക്​സിൻ നൽകൽ ആരംഭിക്കുന്നു. 12 വയസ്സിന്​ മുകളിലുള്ള കുട്ടികൾക്ക്​ വാക്​സിൻ നൽകുമെന്നും എന്നാൽ, ഇത്​ നിർബന്ധമല്ലെന്നും ചാൻസ്​ലർ അംഗല മെർക്കൽ പറഞ്ഞു. കുട്ടികൾക്ക്​ സ്​കൂളുകളിൽ പോകാനോ വിനോദ യാത്രകൾക്കോ ഇത്​ ബാധകമാക്കി.

12-15 വയസ്സുകാരായ കുട്ടികൾക്ക്​ ഫൈസർ/ബയോഎൻടെക്​ വാക്​സിൻ നൽകുന്നതിന്​ യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി വെള്ളിയാഴ്​ച അംഗീകാരം നൽകുമെന്നാണ്​ കരുതുന്നത്​. 16 വയസ്സിന്​ മുകളിലുള്ളവർക്ക്​ നേരത്തെ യൂറോപ്യൻ യൂനിയൻ പരിധിയിൽ അംഗീകാരം നൽകിയിട്ടുണ്ട്​.

ജൂ​ൺ ഏഴു മുതൽ വാക്​സിൻ ലഭിക്കാൻ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും അവസരമുണ്ടെന്ന്​ മെർക്കൽ പറഞ്ഞു. താൽപര്യമുള്ളവർക്ക്​ രണ്ടു ഡോസ്​ വാക്​സിൻ ആഗസ്​റ്റിനകം പൂർത്തിയാക്കാനാണ്​ പദ്ധതി. കാനഡ, യു.എസ്​ എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക്​ വാക്​സിൻ നൽകി തുടങ്ങിയിരുന്നു.

ഇന്ത്യയിൽ ഇനിയും കുട്ടികളിൽ പ്രാഥമിക പരിശോധന പോലും പൂർത്തിയായിട്ടില്ല. അതിനാൽ അംഗീകാരം വൈകിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GermanyChildrenCovid Vaccine
News Summary - Germany To Vaccinate Children Over 12 From June 7
Next Story