കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് കുട്ടിക്കളിയല്ല; ഡയപ്പർ മാറ്റുന്നതിനുമുമ്പ് അനുവാദം ചോദിക്കണമെന്ന്
text_fieldsമാതാപിതാക്കൾ കുഞ്ഞുങ്ങളോട് എങ്ങനെ ഇടപഴകുന്നോ അതുപോലെയാകും കുഞ്ഞുങ്ങൾക്ക് തിരിച്ചും. പെരുമാറ്റത്തിലും പരസ്പര ബഹുമാനത്തിലുമെല്ലാം അവ പ്രതിഫലിക്കും. അതിനാൽ തന്നെ കുഞ്ഞുങ്ങളോട് ഇടപഴകുന്ന രീതിയെക്കുറിച്ച് മാതാപിതാക്കൾക്ക് നിരവധി ഉപദേശങ്ങളും നിർദേശങ്ങളും ലഭിക്കുന്നുണ്ട്. ആസ്ട്രേലിയയിലെ ചൈൽഡ് കെയർ ചെയിൻ തങ്ങളുടെ വെബ്സൈറ്റിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. കാരണം മറ്റൊന്നല്ല, കുഞ്ഞുങ്ങളോട് ഡയപ്പർ മാറ്റുന്നതിന് മുമ്പുപോലും അനുവാദം ചോദിക്കണമെന്നായിരുന്നു പോസ്റ്റ്.
നമ്മുടെ കൈകൾ കുഞ്ഞുങ്ങൾക്ക് ലോകത്തിലേക്കുള്ള ആമുഖമാണ്. ഒരു കുഞ്ഞിനോട് ആജ്ഞാപിക്കുന്നതിനേക്കാൾ, അവരെ മൃദുവായി സ്പർശിച്ച്, സമാധാനത്തോടെ സഹകരണം ആവശ്യപ്പെടണം. വിശ്വാസത്തിൽ അടിസ്ഥാനമായ ഒരു ബന്ധമായിരിക്കും അതിലൂടെ നൽകാൻ കഴിയുക. ബഹുമാനവും പരസ്പര ബന്ധത്തെക്കുറിച്ചുള്ള അറിവും അതിലൂടെ അവർക്ക് നൽകാനാകും -വെബ്സൈറ്റിൽ പറയുന്നു.
കുഞ്ഞുങ്ങൾ കളിക്കുേമ്പാൾ അതിനെ തടസപ്പെടുത്തുന്നത് അവർക്ക് ഇഷ്ടമാകില്ല. അതിനാൽ ഡയപ്പർ മാറ്റുന്നതിനായി അവരുടെ കളിയിൽ ഒരു ഇടവേളക്കായി കാത്തിരിക്കണം. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അവരോട് സംസാരിക്കുക, കൂടാതെ ഇന്ദ്രിയങ്ങളുടെ ഉപയോഗങ്ങളും പ്രോത്സാഹിപ്പിക്കണം -വെബ്സൈറ്റിൽ പറയുന്നു.
എന്നാൽ കുട്ടി സമ്മതിച്ചില്ലെങ്കിൽ ഡയപ്പർ മാറ്റരുതെന്ന് ഇതിൽ അർഥമാക്കുന്നിലെന്നും ഇതിലൂടെ ഒരു ബന്ധവും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയെന്ന് മാത്രമാണ് അർഥമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, ചൈൽഡ് കെയറിെൻറ വാക്കുകളെ പോസിറ്റീവായി കാണാൻ ശ്രമിച്ചവരുണ്ടെങ്കിലും ട്രോളുകളും മീമുകളും ആയിരുന്നു കൂടുതലും. കുട്ടികൾ സമ്മതിക്കുന്നതുവരെ ഡയപ്പർ മാറ്റിയില്ലെങ്കിൽ ശുചിത്വമില്ലായ്മയായി കണക്കാക്കുമെന്ന അഭിപ്രായം പങ്കുവെച്ചും നിരവധിപേരെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.