രണ്ടു നേരം പല്ലു തേച്ചാൽ മാത്രം മതിയാകില്ല...
text_fields'വായ്നാറ്റം കാരണം നാലാൾ കൂടുന്നിടത്ത് ഒന്നു മനസ്സ് തുറന്ന് ചിരിക്കാൻ പോലും മടിയാണ് ഡോക്ടറേ' എന്നുപറയുേമ്പാഴും അതൊരു വലിയ ആരോഗ്യപ്രശ്നമായി ആരും കരുതാറില്ല. ശരീരം അകത്ത് ഒളിപ്പിച്ചുവെക്കുന്ന നിരവധി രോഗങ്ങളുടെ ലക്ഷണങ്ങളാണ് വായ്നാറ്റം മുതൽ മോണയിൽ നിന്നുള്ള രക്തസ്രാവവും വായയിലെ ചർമത്തിൽ കാണുന്ന വ്രണങ്ങളുമെല്ലാമായി പുറത്തു കാണുന്നതെന്ന് പലർക്കുമറിയില്ല. ദന്താരോഗ്യം എന്നുപറയുന്നത് പല്ലുകളുടെ മാത്രമല്ല, അതുമായി ബന്ധപ്പെട്ടിരിക്കുന്ന മോണയും പല്ലുകൾ ഉൾപ്പടെ താടിയെല്ലിൽ ഉറപ്പിച്ചിരിക്കുന്ന എല്ലുകളും വായയിലെ ചർമങ്ങളും ഉൾപ്പെടുന്നതാണ്. അതുേപാലെതന്നെ ദന്തരോഗങ്ങൾ പ്രത്യേകിച്ച് മോണരോഗങ്ങൾ നമ്മുടെ പൊതു ആരോഗ്യത്തെയും നിലവിലുള്ള രോഗങ്ങളെയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന കാര്യവും ഏറെപേർക്കും അറിയില്ല.
വായ് കണ്ടാലറിയാം
വായ്നാറ്റത്തിന് പൊതുവെ കാരണം പല്ലിലെ പോടും മോണവീക്കവും മോണപ്പഴുപ്പും ആണെങ്കിലും ഉദരരോഗത്തിെൻറയും, കഫക്കെട്ടിെൻറയും ശ്വാസകോശരോഗങ്ങളുടെയും പ്രമേഹത്തിെൻറയും ലക്ഷണവുമാകാം. കടുത്ത മോണപ്പഴുപ്പും, ഇളകിയ പല്ലുകളും പ്രമേഹരോഗ ലക്ഷണങ്ങളാണ്. പ്രമേഹം പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതിനാലാണ് മോണയുടെ ആരോഗ്യത്തെയും ക്ഷയിപ്പിക്കുന്നത്. പലരിലും ആദ്യമായി പ്രമേഹരോഗം കണ്ടുപിടിക്കുന്നത് ദന്തഡോക്ടർമാരാണ്.
ദന്തരോഗങ്ങൾ കാരണം ചില ഹൃദ്രോഗങ്ങൾ മൂർഛിക്കാറുണ്ട്. മോണയിലെ ബാക്ടീരിയകൾ രക്തധമനിയിലൂടെ കയറിച്ചെന്ന് േബ്ലാക്ക് ഉണ്ടാക്കാനും കാരണമാകുന്നു. ഹൃദയവാൽവുകൾക്ക് തകരാറുള്ളവർ, അതിനുള്ള ചികിത്സ പൂർത്തിയാക്കിയവർ, കുട്ടികളിൽ കാണുന്ന രക്തവാതം (rheumatic fever) ഉള്ളവർ എന്നിവർക്കെല്ലാം മോണയിൽ നിന്നുള്ള ബാക്ടീരിയകൾ രക്തത്തിലൂടെയെത്തി വാൽവുകളിൽ പറ്റിയിരുന്ന് അപകടസാധ്യത ഉണ്ടാക്കുന്നു. ഇൗ വിഭാഗത്തിൽപെടുന്ന രോഗികൾ ഏതുതരത്തിലുള്ള ദന്തചികിത്സകൾ എടുക്കുന്നതിനും മുമ്പായി േരാഗത്തെപ്പറ്റി ഡോക്ടറുടെ ശ്രദ്ധയിൽപെടുത്തണം. ഇത്തരം േരാഗികൾക്ക് ദന്തചികിത്സക്കുമുമ്പായി, പ്രേത്യകിച്ച് പല്ലെടുക്കുന്നതിനു മുമ്പായി ആൻറിബയോട്ടിക് പ്രത്യേക അളവിൽ നൽകേണ്ടതാണ്. മോണയിൽ നിന്നുള്ള അനിയന്ത്രിതമായ രക്തസ്രാവം ലുക്കീമിയ, ഹിമോഫീലിയ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാകാറുണ്ട്.
പല്ലുകളുടെയും മറ്റും പ്രശ്നങ്ങൾ യഥാസമയം പരിഹരിച്ചില്ലെങ്കിൽ അർബുദംവരെ ആകാനും സാധ്യതയുണ്ട്. പൊട്ടിയതും ചികിത്സിച്ചുനന്നാക്കാൻ പറ്റാത്തതുമായ പല്ലുകളും കൃത്രിമപല്ലുകളുടെ മൂർച്ചയേറിയ പാർശ്വഭാഗങ്ങളും ഇങ്ങനെ ഭീഷണി സൃഷ്ടിക്കുന്നവയാണ്. കുറ്റിപ്പല്ലുകൾ യഥാസമയം നീക്കംചെയ്യുകയും കൃത്രിമപല്ലിെൻറ മൂർച്ചയുള്ള വക്കുകൾ ഡോക്ടറെ കാണിച്ച് ശരിയാക്കുകയും ചെയ്യേണ്ടതാണ്.
അറിഞ്ഞു ചെയ്യാം പല്ലുതേപ്പ്
നമ്മുടെ വായിലുള്ള പലയിനം ബാക്ടീരിയകൾ തന്നെയാണ് പല്ലുകൾ കേടുവരുന്നതിനും മോണപ്പഴുപ്പിനും കാരണം. വായിൽ മധുരത്തിെൻറ സാന്നിധ്യവും ഉമിനീരിെൻറ ഘടനയും പല്ലുകൾ കേടുവരാനും മോണകൾ വീങ്ങുവാനും ഇടയാക്കുന്നു. ഇത്തരം ബാക്ടീരിയകൾ പല്ലിനിടയിലും മോണയിലും പറ്റിയിരിക്കാതിരിക്കാൻ രണ്ട് നേരം ബ്രഷ് ചെയ്യണം. ഉറങ്ങുേമ്പാൾ ഉമിനീരിെൻറ അളവു കുറയുന്നതും ഉമിനീർ വിഴുങ്ങുന്നത് കുറയുന്നതും കാരണം കൂടുതൽ സമയം ബാക്ടീരിയ പല്ലിൽ പറ്റിയിരിക്കാനും അതുവഴി പല്ലിലെ ഇനാമലിനു കേടുകൾ വരുത്താനും ബാക്ടീരിയകൾ പുറത്തുവിടുന്ന വിഷങ്ങൾ മോണവീക്കത്തിനും ഇടയാക്കും. അതിനാൽ രാത്രിയിലുള്ള പല്ലുതേപ്പ് ഒരിക്കലും മുടങ്ങരുത്.
ചെറുപ്പം മുതൽ ചെയ്തുവരുന്നതാണെങ്കിലും ശരിയായ രീതിയിൽ ബ്രഷ് ചെയ്യാൻ പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. ഒാരോ വരി ദന്തനിരകളും പ്രത്യേകം ബ്രഷ് ചെയ്യേണ്ടതാണ്. ബ്രഷ് മോണയിൽ നിന്ന് പല്ലിെൻറ അറ്റത്തേക്ക് ചലിപ്പിക്കുന്നതാണ് ശരിയായ രീതി. പല്ലുകൾ കടിച്ചുപിടിച്ച് മുകളിലൂടെ തിരശ്ചീനമായി ഏറെനേരം ഉരക്കുന്നത് ഇനാമലിെൻറ േതയ്മാനത്തിന് കാരണമാകും. 'എന്നും എത്ര സമയം പല്ലു തേയ്ക്കുന്നതാ, എന്നിട്ടും ഇപ്പോ പല്ലിനൊക്കെ ഒരു പുളിപ്പാ' എന്ന് ചിലർ പറയുന്നത് കേട്ടിട്ടില്ലേ. അതിെൻറ കാരണം ഇൗ ഇനാമൽ നഷ്ടമാണ്. പല്ലു തേച്ചുകഴിഞ്ഞ് മോണയിൽ വിരൽവെച്ച് തടവുന്നത് (Massaging) രക്തചംക്രമണത്തിനും മോണയുടെ ആരോഗ്യത്തിനും നല്ലതാണ്.
പേസ്റ്റുകൾ കുറഞ്ഞ അളവിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഉരമുള്ള പൽപൊടികളും ചൂർണങ്ങളും പല്ലുകളുടെ തേയ്മാനത്തിന് കാരണമാകും. പല്ലിലെ ഇനാമലിെൻറയും വായിലെ ഉമിനീരിെൻറയും ഘടനയിലുള്ള വ്യത്യാസം കാരണം ദന്തക്ഷയം അഥവാ പല്ലിൽ കേടുവരുന്നത് ഒരാളിൽ നിന്നും മറ്റൊരാൾക്ക് വ്യത്യസ്തമാണ്. അതുകൊണ്ട് ദന്തക്ഷയം കൂടുതലായി കാണുന്നവർ ദന്ത ഡോക്ടറെ കണ്ട് പ്രത്യേക ദന്ത പരിപാലന രീതികൾ അവലംബിക്കേണ്ടതാണ്. പല്ലിെൻറ ഇനാമലിെൻറ ബലക്ഷയം കാരണം പല്ലുകൾ കൂടുതലായി കേടുവരുന്നവർക്ക് ഫ്ലൂറൈഡ് അടങ്ങിയ പേസ്റ്റുകൾ ഉപയോഗിക്കാൻ നിർദേശിക്കാറുണ്ട്. പല്ലുകളെ ബലപ്പെടുത്താനും ദന്തക്ഷയം തടയാനും ഫ്ലൂറൈഡ് നല്ലതാണ്.
പല്ലുകൾക്ക് അകാലചരമം വിധിക്കും മുെമ്പ
യുവാക്കളിൽ മൂന്നാമത്തെ അണപ്പല്ലുകൾ വരുേമ്പാൾ വേദനയും വീക്കവും വായ് തുറക്കുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്്. അത്തരം പല്ലുകൾ ചിലേപ്പാൾ മുളച്ച് പുറത്തുവരാതിരിക്കുകയും പല്ലുകൾ ചികിത്സിക്കാൻപറ്റാത്ത രീതിയിൽ കേടുവരുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള പല്ലുകൾ ശസ്ത്രക്രിയ വഴി എടുത്തുകളയേണ്ടതാണ്.
യുവാക്കളും മധ്യവയസ്കരും വർഷത്തിലൊരിക്കൽ ദന്ത പരിശോധന നടത്തണം. ഇൗ കാലയളവിൽ പല്ലുകൾ സ്ഥിരമായി നഷ്ടപ്പെട്ടുപോകാതിരിക്കാൻ ചെറിയ പോടുകൾ യഥാസമയം ചികിത്സിക്കുന്നതാണ് ഉത്തമം. വേദനവന്ന പല്ലുകൾ ഉപയോഗ്രപദമായി നിലനിർത്താൻ വേരുചികിത്സയും (Root canal treatment) ചികിത്സ ചെയ്ത പല്ലുകളെ സംരക്ഷിക്കാൻ മേൽമൂടിയും (Crown) ചെയ്യാം.
പലരും പല്ലു വേദനയിൽനിന്ന് രക്ഷപ്പെടാൻ എളുപ്പ മാർഗമായി പല്ല് പറിച്ചുമാറ്റുന്നത് പതിവാണ്. പക്ഷേ പല്ല് നീക്കംചെയ്ത ഭാഗത്ത് കൃത്രിമ പല്ലുകൾ സ്ഥാപിച്ചില്ലെങ്കിൽ മറുവശത്ത് ചവക്കുന്നത് ശീലമാവുകയും ആ വശത്തെ പല്ലുകൾ കേടുവരാനും താടിയെല്ലിെൻറ സന്ധികളിൽ വേദനയും അതുവഴി തലവേദനയും വരാനും സാധ്യതയുണ്ട്. പല്ലുകൾ നഷ്ടപ്പെട്ട ഭാഗത്ത് ഇളക്കിമാറ്റാവുന്നതോ സ്ഥിരമായി ഉറപ്പിക്കുന്ന തരത്തിലുള്ളതോ ആയ കൃത്രിമ പല്ലുകൾ വെക്കാവുന്നതാണ്. ഇളക്കി മാറ്റാവുന്ന പല്ലുകളെ താരതമ്യം ചെയ്യുേമ്പാൾ ഉറപ്പിച്ചുവെക്കുന്ന കൃത്രിമ പല്ലുകളാണ് സൗകര്യം. നഷ്ടപ്പെട്ട പല്ലുകളെ അടുത്ത ബലമുള്ള പല്ലുകളിലേേക്കാ അതു സാധ്യമല്ലെങ്കിൽ പല്ലെടുത്ത ഭാഗത്തുള്ള എല്ലിലേക്കോ ഉറപ്പിക്കുന്ന രീതി സാധാരണമാണ്.
പ്രായത്തിലെന്തു കാര്യം
പ്രായം കൂടുേമ്പാൾ പല്ലുകൾ കൊഴിഞ്ഞുപോകും എന്ന് പറയുന്നത് ഒരു പ്രകൃതി നിയമെമാന്നുമല്ല. പ്രായം കൂടുന്തോറും പല്ലിെൻറയും അനുബന്ധ ഭാഗങ്ങളുടെയും ഘടനയിൽ വ്യത്യാസങ്ങൾ പ്രകടമാണെങ്കിലും ജീവിതാവസാനം വരെ ശരീരത്തിൽ നിൽക്കാനുള്ളവ തന്നെയാണവ. പല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും സംരക്ഷണ പരിചരണവും യഥാസമയം ലഭിക്കാത്തതാണ് പ്രായമായവരിൽ പലരിലും പല്ലുകൾ നഷ്ടപ്പെടാനുള്ള കാരണം. പ്രായമായവരിൽ പല്ലുകളുടെ അഭാവം അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കാറുമുണ്ട്. ശരിയായ രീതിയിൽ ഭക്ഷണം ചവച്ചരക്കാൻ പറ്റാത്തതിനാൽ ഭക്ഷണത്തിന് രുചിക്കുറവ്, ദഹനക്കേട്, ഉദര രോഗങ്ങൾ എന്നിവ സാധാരണയാണ്. പലരും കഴിക്കുന്ന പോഷകാഹാരങ്ങൾ പരിമിതപ്പെടുത്തുകയും അതുവഴി വേണ്ടത്ര പോഷകങ്ങൾ ശരീരത്തിന് ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരം ആളുകൾക്ക് ഉൗരിമാറ്റാവുന്ന സെറ്റ് പല്ലുകളോ താടിയെല്ലിലേക്ക് ഉറപ്പിക്കാവുന്ന പല്ലുകളോ അവലംബിക്കാം.
മുന്നൊരുക്കമാകാം
ദന്തസംരക്ഷണത്തിനും വായയുടെ ആരോഗ്യത്തിനും സമീകൃതാഹാരശീലം അഭികാമ്യമാണ്. ചെറിയ കുട്ടികൾ മുതൽ പ്രായമുള്ളവർക്കും പോഷകാഹാരങ്ങൾ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ചവച്ചരക്കുന്നതുതന്നെ ഒരുപരിധി വരെ പല്ലുകളെ വൃത്തിയാക്കാൻ സഹായിക്കും. കാത്സ്യവും പ്രോട്ടീനും അടങ്ങിയ ഭക്ഷണ സാധനങ്ങൾ കുട്ടികളിലും പ്രായമായവരിലും പല്ലുകളുടെയും അനുബന്ധ ഘടകങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. പ്രായമുള്ളവർ പ്രത്യേകിച്ച് സ്ത്രീകൾ വായയിലെ ചർമത്തിെൻറ ആരോഗ്യത്തിനായി നല്ലവണ്ണം വെള്ളം കുടിക്കേണ്ടതാണ്.
അറിയണം ഫ്ലോസിങ്
നൈലോൺ നൂലുകൾ ഉപയോഗിച്ച് ഒാരോ പല്ലുകൾക്കിടയിലും വൃത്തിയാക്കുന്ന രീതിയാണ് േഫ്ലാസിങ്.
മുട്ടിമുട്ടി നിൽക്കുന്ന പല്ലുകൾക്കിടയിൽകൂടി ബ്രഷിെൻറ നാരുകൾ കടന്നുപോകില്ല. ഇവിടങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ കാലങ്ങളോളം കുടുങ്ങിക്കിടക്കുന്നു. രണ്ടു നേരം വായ് വൃത്തിയാക്കുന്നവർക്ക് പോലും വായ്നാറ്റം മുതൽ മോണരോഗം വരെയുള്ള നിരവധി പ്രശ്നങ്ങൾ ഇതു കാരണമാണ് ഉണ്ടാകുന്നത്. രാത്രി ബ്രഷ് ചെയ്ത ശേഷം േഫ്ലാസിങ് ചെയ്യുന്നത് നമ്മുടെ ദിനചര്യയുടെ ഭാഗമാക്കിയാൽ ഏറക്കുറെ ദന്തരോഗങ്ങളെയും തടയാം. സാധാരണ രീതിയിൽ കൈവിരലുകളിൽ നൈലോൺ നൂലുകൾ ചുറ്റിയാണ് േഫ്ലാസിങ് ചെയ്യുന്നത്. േഫ്ലാസിങ് ചെയ്യാനുപയോഗിക്കുന്ന നൂലുകളും ബ്രഷുകൾപോലെ, ഹാൻഡിലിൽ ഘടിപ്പിച്ച േഫ്ലാസും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
കുട്ടിക്കളിയല്ല കുട്ടിപ്പല്ലുകൾ
കുട്ടികളുടെ പല്ലുകൾ ക്രേമണ പറിഞ്ഞുപോയി പുതിയ പല്ലുകൾ വരുന്നതു കാരണം പല മാതാപിതാക്കളും പാൽപല്ലുകളുടെ കേടുകൾ ഗൗരവമായി എടുക്കാറില്ല. പാൽപല്ലുകളുടെ ആരോഗ്യവും കൊഴിഞ്ഞുപോക്കിെൻറ സമയവും സ്ഥിരം പല്ലുകളുടെ ആരോഗ്യെത്തയും മുളക്കുന്ന സ്ഥാനെത്തയും ബാധിക്കുന്നു.
നവജാത ശിശുക്കളുടെ അടക്കം മോണയിൽ പറ്റിയിരിക്കുന്ന പാടകൾ കോട്ടൺ തുണികൊണ്ട് വൃത്തിയാക്കേണ്ടതാണ്. ഉറങ്ങുന്നതിനുമുമ്പ് കോട്ടണുപയോഗിച്ച് തുടച്ചുവൃത്തിയാക്കിയാൽ പാൽ കുടിച്ച് ഉറങ്ങുന്ന കുട്ടികളുടെ പല്ലുകൾ ദ്രവിച്ചുപോകുന്നത് തടയാനാകും. പല്ലുകൾ മുളച്ചതിനു ശേഷം മൂന്നു നാല് വയസ്സുവരെ മാതാപിതാക്കളുടെ സഹായത്തോടെ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം. അതിനുശേഷം കുട്ടികെള തനിച്ച് ബ്രഷ് ചെയ്യിക്കാൻ പ്രാപ്തരാക്കണം. കുട്ടികൾക്ക് ഉപയോഗിക്കാൻകഴിയുന്ന മൃദുവായ ബ്രഷുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
സാധാരണയായി കുട്ടികൾക്ക് പല്ലുവേദന വരുേമ്പാഴോ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് കാണിക്കുേമ്പാഴോമാത്രമാണ് വീട്ടുകാർ പല്ലിെൻറ അസുഖത്തെപ്പറ്റി ശ്രദ്ധിക്കുന്നത്. ദന്തക്ഷയം വരുന്നുേണ്ടായെന്ന് പരിശോധിക്കുന്നതിന് മാസത്തിലൊരിക്കലെങ്കിലും വായിൽ ടോർച്ച് അടിച്ച് നോക്കുന്നത് നന്നായിരിക്കും. ചെറിയ പോടുകൾ കാണുന്നമുറക്ക് ഒരു െഡൻറിസ്റ്റിനെ കാണുകയും അതിനുള്ള ചികിത്സയെടുക്കുകയും വേണം.
പ്രായം തികയാതെ പാൽപ്പല്ലുകൾ പറിച്ചു മാറ്റേണ്ടിവന്നാൽ ഭാവിയിൽ സ്ഥിരം പല്ലുകളുടെ ദന്തനിരകൾക്ക് വൈരൂപ്യമുണ്ടാവാൻ കാരണമാകും. അതു സംഭവിക്കാതിരിക്കാൻ വേദനവന്ന പാൽപ്പല്ലുകൾ വേരു ചികിത്സ നടത്തി സംരക്ഷിക്കണം. പല്ലുകൾ ഇൗ വിധം ചികിത്സിക്കാൻ പറ്റാെത പറിക്കേണ്ടിവരുകയാണെങ്കിൽ സ്ഥിരം പല്ലുകൾ വരുന്നതുവരെ ആ സ്ഥലം സംരക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ട്.
കുട്ടികളുടെ ഭക്ഷണശീലങ്ങൾ ദന്താരോഗ്യത്തെ ഏറെ ബാധിക്കുന്നതാണ്. ഉറങ്ങുന്നതിനു തൊട്ട് മുമ്പ് മധുരമടങ്ങിയ ഭക്ഷണസാധനങ്ങളും പഞ്ചസാരയിട്ട കുപ്പിപ്പാലും ഒഴിവാക്കണം. ഇടക്കിടെയുള്ള ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുകയും പച്ചക്കറി അടങ്ങിയ സമീകൃത ആഹാരശൈലിക്ക് ഉൗന്നൽ നൽകുകയും വേണം.
കുട്ടികളുടെ ഈ ശീലങ്ങൾ ശ്രദ്ധിക്കുക
ചെറിയ കുട്ടികളിൽ കാണുന്ന വിരലു കുടിക്കൽ, വായ് തുറന്ന് ഉറങ്ങൽ, നാക്കുതള്ളൽ, ചുണ്ടു കടിക്കൽ തുടങ്ങിയ ശീലങ്ങൾ ഭാവിയിൽ ദന്ത വൈരൂപ്യത്തിന് കാരണമായേക്കാം. ഇത്തരത്തിലുള്ള ശീലങ്ങൾ ശ്രദ്ധിക്കുകയും വേണ്ട മുൻകരുതൽ എടുക്കുകയും ചികിത്സിക്കുകയുമാണെങ്കിൽ മുഖവൈരൂപ്യം മാറ്റിയെടുക്കാനുള്ള ശസ്ത്രക്രിയകൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.