പ്രമേഹ രോഗമുള്ളവർ വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsപ്രമേഹ രോഗികൾ നോമ്പെടുക്കുമ്പോൾ അവരുടെ ബ്ലഡ് ഗ്ലൂക്കോസ് ലെവൽ താഴാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ സ്വാഭാവികമായി അവർ കഴിക്കുന്ന മരുന്നുകൾ ഉപേക്ഷിക്കുന്ന പ്രവണത കൂടുതലാണ്. മരുന്ന് കഴിക്കുന്നത് ഒരു കാരണവശാലും നിർത്തരുത്. പകൽ കഴിക്കേണ്ട മരുന്ന് ഇഫ്താറിന് ശേഷവും രാത്രി കഴിക്കേണ്ട മരുന്ന് സുഹൂറിനു ശേഷവും കഴിക്കാവുന്നതാണ്.
ഡോക്ടറെ കണ്ട് ഡോസിലും മറ്റുമുള്ള നിർദേശങ്ങൾ സ്വീകരിക്കണം. മധുര പലഹാരങ്ങൾ, മധുരമേറിയ പഴവർഗങ്ങൾ, അരി ഭക്ഷണങ്ങൾ, എണ്ണയാഹാരങ്ങൾ എന്നിവ പരമാവധി കുറഞ്ഞ അളവിൽ മാത്രം കഴിക്കുക. അഥവ ഗ്ലൈസിമിക് ഇൻഡക്സ് കൂടുതലുള്ള ആഹാര പദാർഥങ്ങൾ ഒഴിവാക്കുക.
ചായ, കാപ്പി പോലുള്ള ഡൈയൂറിറ്റിക് ആയ ആഹാരങ്ങളും നിയന്ത്രിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കൂടുതൽ ഡി ഹൈഡ്രേഷന് കാരണമാകും. കൂടുതൽ വെള്ളവും ആപ്പിൾ, പേരക്ക പോലുള്ള പഴങ്ങളും മധുരം ചേർക്കാത്തതും അരിക്കാത്തതുമായ ഫ്രൂട്ട് ജ്യൂസുകൾ, പെട്ടെന്ന് ദഹിക്കാത്ത ഭക്ഷണങ്ങൾ, ഫൈബർ ധാരാളമുള്ള ഭക്ഷണങ്ങൾ, നട്ട്സ്, ഓട്സ്, ഗോതമ്പ് ആഹാരങ്ങൾ തുടങ്ങിയവ കഴിക്കാവുന്നതാണ്. ബ്ലഡ് ഗ്ലൂക്കോസ് കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
(ഡോ. ജുംലത്ത്, ജനറൽ പ്രാക്ടീഷനർ, ലൈവ് കെയർ ക്ലിനിക്, ദുബൈ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.