Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightകരുതിയിരിക്കുക...

കരുതിയിരിക്കുക ഹൃദയാഘാതത്തെ; ഇല്ലെങ്കിൽ തോറ്റുപോകും...

text_fields
bookmark_border
കരുതിയിരിക്കുക ഹൃദയാഘാതത്തെ; ഇല്ലെങ്കിൽ തോറ്റുപോകും...
cancel
Listen to this Article

എപ്പോൾ വേണമെങ്കിലും തീർത്തും അപ്രതീക്ഷിതമായി നമ്മുടെ ജീവൻ കവരുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. ഹൃേദ്രാഗങ്ങളിൽതന്നെ ഏറ്റവും മാരകമായ ഹൃദയാഘാതത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനുകളും പൊലിയാനുള്ള കാരണം. എന്നാൽ ചെറുപ്രായത്തിൽ തന്നെ വരുന്ന ഹൃദയാഘാതങ്ങളിൽ 80 ശതമാനവും പ്രതിരോധിക്കാൻ പറ്റുന്നവയാണ്. ഹൃദയാഘാതവും ഹൃേദ്രാഗവും കാരണം ആഗോളതലത്തിൽ ഏതാണ്ട് രണ്ടു കോടി മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാൻ സാധിക്കുമായിരുന്നുവെന്നതാണ് വാസ്​തവം.

  • ഹൃദയാഘാതം

മെഡിക്കൽ ഭാഷയിൽ മയോ കാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്ന ഹൃദയാഘാതം എന്നത് ഹൃദയപേശികളിലേക്ക് രകതമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ കൊഴുപ്പും കാൽസ്യവും അടിഞ്ഞുകൂടി ഹൃദയത്തിൻെറ രകതക്കുഴലുകൾ പൂർണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രകതയോട്ടം നിലക്കുകയും ഇത് മൂലം പേശികളുടെ പ്രവർത്തനം നിലച്ച് അവ നശിച്ചുപോവുകയും ചെയ്യുന്ന അവസ്​ഥയാണ്. ഹൃദയാഘാതമുണ്ടാവുന്ന സമയത്ത് ആളുകൾക്ക് സാധാരണ നെഞ്ചിൽ ഭാരം എടുത്തുവച്ച പോലെയുള്ള അസ്വസ്​ഥതയായിട്ടാണ് അനുഭവപ്പെടുക. നെഞ്ചിൻെറ മധ്യഭാഗത്തായി അനുഭവപ്പെടുന്ന അസ്വസ്​ഥതപോലെയുള്ള വേദന ഇടതുകൈയിലേക്ക് പടരുന്നതാണ്.

ചിലർക്ക് ഇരുകൈകളിലേക്കും മറ്റുചിലർക്ക് കഴുത്തിലേക്കും നീങ്ങാം. ഈ അസ്വസ്​ഥത ഓരോ ആളിലും ഓരോ വിധത്തിലായിരിക്കും. ഇത് നെഞ്ചെരിച്ചിൽ , പുകച്ചിൽ, വരിഞ്ഞുമുറുകുന്ന രീതിയിലും അനുഭവപ്പെടും. ഇത് കൂടാതെ ശർദ്ദി, ക്ഷീണം, തലചുറ്റൽ, അമിതമായി ശരീരം വിയർക്കുക എന്നിവയും അനുഭവപ്പെടും. അപൂർവ്വമായി വയറിളക്കവും കാണാം. നെഞ്ചിടിപ്പും ശ്വാസം മുട്ടലും അനുഭവപ്പെട്ടെന്നും വരാം.

പ്രത്യേകിച്ച് രാത്രിയിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്. ഹൃദയത്തിന് വലത്തും ഇടത്തുമായിട്ടുള്ള രണ്ട് രകതക്കുഴലുകൾ (Coronary Arteries) വഴിയാണ് ഹൃദയത്തിലേക്ക് രകതമെത്തുന്നത്. പഠനങ്ങൾ അനുസരിച്ച് ഹൃദയത്തിൻെറ രകതക്കുഴലുകളിൽ 10 വയസ്സ് കഴിയുമ്പോൾ തന്നെ കൊഴുപ്പ് അടിഞ്ഞ് തുടങ്ങുന്നു. ഇങ്ങനെ കൊഴുപ്പ് അടിഞ്ഞു തുടങ്ങുന്നതിനെ കൊറോണറി ആർേത്രാസ്​ക്ലീറോസിസ്​(coronary atherosclerosis) എന്നാണ് പറയുന്നത്.

പ്രായംആകും തോറും കൊഴുപ്പ് അടിയുന്നതിൻെറ തോത് കൂടി വരികയും ഈ കൊഴുപ്പ് രകതക്കുഴലിൻെറ വ്യാസത്തിൻെറ 50 ശതമാനത്തിൽ കൂടുതൽ ആകുമ്പോൾ കൊറോണറി ആർട്ടറി ഡിസീസ്​(coronary artery disease) എന്ന അസുഖത്തിലേക്കെത്തുന്നു.

ചില ആളുകൾക്ക് നടക്കുമ്പോൾ നെഞ്ചിൽ ഭാരം എടുത്തുവെച്ച പോലയുള്ള അസ്വസ്​ഥത അനുഭവപ്പെടുന്നതിനെയാണ് േക്രാണിക് സ്​റ്റേബിൾ ആൻജിന(chronic stable angina)എന്നു പറയുന്നത്.ഈ അവസ്​ഥയിൽവിശ്രമിക്കുകയോ നാവിൻെറ അടിയിൽ നൈേട്രറ്റ്ഗുളികകൾ വെക്കുയോചെയ്താൽ ഈ അസ്വസ്​ഥത കുറയുന്നു. എന്നാൽവെറുതെയിരിക്കുമ്പോഴോ ചെറിയജോലികൾ ചെയ്യുമ്പോഴോ അസ്വസ്​ഥത അനുഭവപ്പെടണമെന്നില്ല.ചിലരിൽ ഈ അവസ്​ഥ കൂടിക്കൂടി വരികയുംചെറിയജോലികൾ ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും ഇതേ അവസ്​ഥ അനുഭവപ്പെടുകയുംചെയ്യാം. ഇതിനെ അൺസ്റ്റേബിൾ ആൻജിന(unstable angina)എന്നു പറയുന്നു. അതേസമയംചിലർക്ക് പെട്ടെന്നാണ് നെഞ്ചിൽ നിൽക്കാതെയുള്ള അസ്വസ്​ഥ വരുന്നത്. ഇതിനെയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് എന്നു പറയുന്നത്.

  • ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദയാഘാതത്തിെൻെറ ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ സമയം പാഴാക്കാതിരിക്കലാണ് പ്രധാനം. മിക്കപ്പോഴും പുലർച്ചെയാണ് ഹൃദയാഘാതം വരുന്നത്. എന്നാൽ അതിെൻെറ അസ്വസ്​ഥത രാത്രി തന്നെ തുടങ്ങിയിട്ടുണ്ടാവും. ആ സമയത്ത് ഗ്യാസാണെന്ന് കരുതി അതിനെ അവഗണിക്കാതെ ഇതിെൻെറ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ അതിന് വേണ്ടത്ര പ്രാധാന്യം നൽകുകയും വൈദ്യസഹായം തേടുകയുംചെയ്യേണ്ടതാണ്.

ഇ.സി.ജി പരിശോധനയാണ് ആദ്യം നടത്തുന്നത്. ഹൃദയപേശികളിലുണ്ടാവുന്ന ഇലക്ട്രിക്ക് വ്യതിയാനങ്ങളെ കണ്ടെത്തുകയാണ് ഇ.സി.ജിയിലൂടെ ചെയ്യുന്നത്. എല്ലാവരിലും ഇ.സി.ജി മാറ്റങ്ങൾ ആദ്യ തവണ തന്നെ കാണിക്കണമെന്നില്ല. അതിനാൽ ഇ.സി.ജി പരിശോധന ആവർത്തിച്ച് നടത്തേണ്ടതാണ്.

ഇതിലും സംശയം തോന്നുന്ന അവസ്​ഥയുണ്ടെങ്കിൽ രകതസാമ്പിളുകൾ ശേഖരിച്ചുള്ള േട്രാപ്പോണിൻ, ക്രിയാറ്റിൻ കൈനേസ്​ എന്നീ ഘടകങ്ങളുടെ നില പരിശോധിക്കണം. ഹൃദയാഘാതമുണ്ടായാൽ ഇവയുടെ നില ഉയരുന്നതാണ്. ഇതിൽ ഹൃദയാഘാതമുണ്ടെന്ന് കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് തന്നെ രോഗിയെ അടുത്തുള്ള കാത്തലാബ് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യേണ്ടത്. എത്രയും പെട്ടെന്ന'്് തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിലൂടെ അടഞ്ഞ രകതക്കുഴലുകൾ തുറക്കാനും ബ്ലോക്ക് നീക്കി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സാധിക്കുന്നു.

  • എങ്ങനെ മറികടക്കാം

ഹൃദയാഘാതത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും മാറ്റിയെടുക്കാൻ പറ്റുന്നതും മാറ്റിയെടുക്കാൻ പറ്റാത്തതുമായ ശീലങ്ങളുണ്ട്്. പുകവലി, മാനസിക സമ്മർദ്ദം, പ്രമേഹം, ബി.പി, വ്യായാമക്കുറവ്, അമിതഭാരം എന്നീ മാറ്റിയെടുക്കാൻ പറ്റുന്ന ശീലങ്ങൾ പിന്തുടർന്നാൽ തന്നെ ഒരു പരിധി വരെ നമുക്ക് ഹൃദയാഘാതത്തിൽ നിന്നും രക്ഷനേടാവുന്നതാണ്.

മനുഷ്യശരീരത്തിൽ നല്ല കൊളസ്​േട്രാൾ, ചീത്ത കൊളസ്​േട്രാൾ എന്നിങ്ങനെ രണ്ടു വിധത്തിലുള്ള കൊളസ്​േട്രാളാണുള്ളത്. എച്ച്.ഡി.എൽ നല്ല കൊളസ്​േട്രാളാണ്. എന്നാൽൈട്രഗ്ലിസറൈഡ്സ്​, എൽഡിഎൽ, വിഎൽഡിഎൽ എന്നിങ്ങനെയുള്ള ചീത്ത കൊളസ്​േട്രാളിൻെറ അളവ് ശരീരത്തിൽ കൂടിയാൽ അത് രകതക്കുഴലുകളിൽ അടിഞ്ഞു കൂടുകയും ബ്ലോക്ക് ഉണ്ടാവാൻ േപ്രരിപ്പിക്കുന്നതുമാണ്. ചീത്ത കൊളസ്​േട്രാൾ നിയന്ത്രിക്കുന്നതുമൂലം ബ്ലോക്കിനുള്ള സാധ്യത കുറക്കുകയും അതുമൂലം ഹൃദയാഘാതം തടയുകയും ചെയ്യുന്നു. വ്യായാമം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക എന്നിവ വഴി ചീത്ത കൊളസ്​േട്രാളിെൻെറ അളവ്കൂടാതെ സഹായിക്കുന്നു. അതേസമയം നല്ല കൊളസ്​്േട്രാളിെൻെറ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം പാരമ്പര്യം, ലിംഗം എന്നിവ മാറ്റിയെടുക്കാൻ പറ്റാത്തതാണ്.

ഹൃദയാഘാതം മുൻകൂട്ടി പറയുക ബുദ്ധിമുട്ടായതിനാൽ പ്രത്യേക ടെസ്റ്റുകളായ ഇ.സി.ജി, െട്രഡ്മിൽടെസ്റ്റ്, കൊറോണറി ആൻജിയോഗ്രാം, എക്കോകാർഡിയോഗ്രാഫി എന്നിവ നടത്തുന്നതിലൂടെ ഹൃദയാഘാതത്തിനുള്ള സാധ്യത തിരിച്ചറിയാനും തക്കതായ ചികിത്സ കൃത്യസമയത്ത് തുടങ്ങാനും സാധിക്കും. കൂടാതെ കൃത്യമായ വ്യായാമത്തിലൂടെയും ജീവിതശൈലീ നിയന്ത്രണത്തിലൂടെയും ഇത് വരാതെ നോക്കേണ്ടതാണ്.

നാൽപത് വയസ്സ് കഴിഞ്ഞാൽ വ്യായാമം ശീലമാക്കേണ്ടതാണ. പ്രായത്തിനനുസരിച്ചുള്ള വ്യായാമമാണ് തിരഞ്ഞെടുക്കേണ്ടത്. പാരമ്പര്യമായി ഹൃദയരോഗങ്ങളുണ്ടെങ്കിൽ പതിവായി പരിശോധനകൾ നടത്തേണ്ടതാണ്.

ജീവിതശൈലീ നിയന്ത്രണത്തിൻെറ ഭാഗമായി ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽകൂടുതൽ ഉൾപ്പെടുത്തുകയും ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കേണ്ടതുമാണ്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ ശരീരത്തിൽ ചീത്ത കൊളസ്​േട്രാളിെൻെറ അളവ് വർധിപ്പിക്കുന്നു. എണ്ണയിൽ വറുത്ത പലഹാരങ്ങൾ, ബേക്കറി എന്നിവ ഒഴിവാക്കേണ്ടതാണ്. എണ്ണയും കൊഴുപ്പും കുറച്ച് ഭക്ഷണം പാകംചെയ്യുക. കൊളസ്​േട്രാൾ കൂടുതലുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ പൂർണമായും ഒഴിവാക്കണം. ചായയും കാപ്പിയും ഒഴിവാക്കുക. അതേസമയം അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകൾ സമൃദ്ധമായടങ്ങിയ മത്സ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് രകതക്കുഴലുകൾക്ക് സംരക്ഷണം നൽകുന്നു.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്​റ്റും ക്ലിനിക്കൽ സർവ്വീസസ്​ ഡയറക്ടർ ആൻറ് ചീഫുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attack
News Summary - Beware of heart attack
Next Story