Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2022 9:22 AM GMT Updated On
date_range 5 July 2022 9:22 AM GMTകുട്ടികളിലെ ദന്തശുചിത്വം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsbookmark_border
Listen to this Article
എത്ര ശ്രമിച്ചാലും കുട്ടിയുടെ പല്ലുകൾ കേട് വരുന്നു എന്നതാണ് ഒട്ടുമിക്ക രക്ഷിതാക്കളുടെയും പരാതി.
" കുട്ടികളുടെ പാൽപ്പല്ല് പറിഞ്ഞ് പോകില്ലെ. കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടോ? "
"ചെറുപ്രായത്തിൽ ദന്തശുചിത്യം പാലിച്ചില്ലെങ്കിൽ സ്ഥിര ദന്തങ്ങളെ ബാധിക്കുമോ?"
"മുതിർന്നവരെക്കാൾ കുട്ടികളിൽ ദന്തരോഗങ്ങൾ വരാൻ സാധ്യത കൂടുതലാണോ?"
എന്നിങ്ങനെയാണ് രക്ഷിതാക്കളുടെ പ്രധാന സംശയങ്ങൾ.എന്നാൽ കുട്ടികളുടെ ദന്തശുചിത്വ കാര്യത്തിൽ രക്ഷിതാക്കൾ പഴയതിനെക്കാൾ ബോധവാന്മാരാണ് എന്നത് അഭിനന്ദനാർഹമാണ്. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങൾ വരെ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇതിൽ ദന്ത ശുചിത്വം വളരെ പ്രധാനപ്പെട്ട ഘടകമാണ്.
മുതിർന്നവരിൽ നിന്നും കുട്ടികളിൽ കാണപ്പെടുന്ന വ്യത്യാസങ്ങൾ:
- പല്ലിന്റെ പുറം പാളിയായ ഇനാമെൽ പാൽപ്പല്ലുകളിൽ വളരെ നേർത്തതാണ്.സ്ഥിര ദന്തങ്ങളെക്കാൾ കട്ടി കുറവായതിനാൽ പല്ലുകൾ പെട്ടെന്ന് കേട് വരാൻ സാധ്യത കൂടുതലാണ്.
- കുട്ടികൾ മധുരം കൂടുതൽ കഴിക്കുകയും ബാക്ടീരിയകൾ ഇവ ഉപയോഗപ്പെടുത്തി ആസിഡ് ഉൽപ്പാദിപ്പിക്കുകയും പല്ലുകൾ ദ്രവിക്കുകയും ചെയ്യുന്നു
- ദന്ത ശുചിത്വത്തിന്റെ കാര്യത്തിൽ കുട്ടികൾ രണ്ട് വയസ്സ് വരെ രക്ഷിതാക്കളെ ആശ്രയിക്കുന്നു. ഈ ഘട്ടത്തിൽ വരുത്തുന്ന വീഴ്ച്ചകൾ കുട്ടികളുടെ ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
- ചില പാരമ്പര്യ ദന്തരോഗങ്ങൾ കുട്ടികളിലേക്ക് പകരുന്നു.( Dentinogenesis imperfecta, Amelogenesis imperfecta,enamel hypoplasia)
ദന്ത സംരക്ഷണ രീതികൾ:
- മധുരം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികൾക്ക് വളരെ പ്രിയമാണ്. അവയെ തീർത്തും ഒഴിവാക്കൽ പ്രയാസകരമായതിനാൽ ഇത്തരം മധുര പലഹാരങ്ങളുടെയും മിഠായികളുടെയും ഉപയോഗം കുറക്കുക.
- മധുരം കഴിച്ചാലുടനെ ബ്രഷ് ചെയാൻ ശീലിപ്പിക്കുക.
- രണ്ട് നേരം യാതൊരു വിട്ടുവീഴ്ച്ചയും കൂടാതെ ബ്രഷിംഗ് ശീലിപ്പിക്കുക .
- രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ സ്വന്തമായി ബ്രഷിംഗ് പരിശീലിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.
- രാത്രി കിടക്കുന്നതിന് മുമ്പ് ബ്രഷ് ചെയ്യിപ്പിക്കുകയും ശേഷം ഭക്ഷണ പദാർത്ഥങ്ങൾ ഒന്നും കൊടുക്കാതിരിക്കുക.
- കുട്ടികളിൽ കണ്ട് വരുന്ന വായിലൂടെയുള്ള ശ്വസനം, പല്ലിറുമ്പൽ, കൈ കടിച്ച് പിടിക്കുക ,നാവ് കൊണ്ട് മേൽവരിയിലെ പല്ലുകളും മോണയും തള്ളുക എന്നീ ശീലങ്ങൾ കർശനമായി തടയുക. സ്ഥിരദന്തങ്ങളുടെ ക്രമീകരണത്തെ ഇവ ബാധിക്കാൻ സാധ്യതയുണ്ട്.
- ചെറിയ കുട്ടികൾക്ക് ഉറങ്ങുന്ന സമയങ്ങളിൽ പാൽക്കുപ്പി കൊടുക്കാതിരിക്കുക. Nursing bottle caries syndrome എന്ന അസുഖത്തിന്റെ പ്രധാന കാരണവും ഇതാണ്.
- ഫാസ്റ്റ്ഫുഡ് ,പാക്ട് സ്നാക്സ് എന്നിവ കുട്ടികൾക്ക് നൽകാതിരിക്കുക. ചെറുപ്രായത്തിൽ തന്നെ ഇത്തരം ഭക്ഷണശൈലി നിയന്ത്രണം ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം നിരവധി അസുഖങ്ങളെയും തടയുന്നു.
- പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ഇവയിൽ നിന്നും ലഭിക്കുന്ന വൈറ്റമിൻ കാൽസ്യം പൊട്ടാസ്യം എന്നിവ പല്ലിന്റെയും എല്ലിന്റെയും വളർച്ചക്ക് ഒരുപോലെ അനിവാര്യമാണ്.
- പെൻസിൽ, സൂചി, റബ്ബർ പോലോത്ത വസ്തുക്കൾ കടിക്കുന്ന ശീലം കുട്ടികളിൽ നിന്നും ഒഴിവാക്കുക.
- കേട് വന്ന പല്ലുകൾ ശ്രദ്ധിച്ചാൽ ഉടൻ ഡോക്ടറെ സമീപിക്കുകയും വേണ്ട ചികിത്സ ലഭ്യമാക്കുകയും വേണം.
- വേദന അനുഭവപ്പെടുമ്പോൾ മാത്രം ഡോക്ടറെ സന്ദർശിക്കുന്ന ശീലം ഒഴിവാക്കുക. ദന്തരോഗങ്ങൾ പ്രഥമഘട്ടത്തിൽത്തന്നെ ചികിത്സിച്ച് ഭേദമാക്കുന്നത് വളരെ നല്ലതാണ്.
- റെഗുലർ ഡെൻറൽ ചെക്കപ്പ് ശീലമാക്കുക. ആറ് മാസത്തിൽ ഒരിക്കലെങ്കിലും കുട്ടികളുടെ ദന്താരോഗ്യം പരിശോധിക്കുന്നത് എറെ ഗുണകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story