കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക; മെഡിയോർ ഹോസ്പിറ്റലിൽ ചെക്കപ്പ് പാക്കേജുകൾ ലഭ്യമാണ്
text_fieldsസ്കൂൾ തുടങ്ങുന്നതിനു മുമ്പായി നിങ്ങളുടെ കുട്ടികളെ പീഡിയാട്രീഷ്യനെ കാണിച്ച് ഒരു മുഴുവൻ ഹെൽത്ത് ചെക്കപ്പ് നടത്തുന്നത് നല്ലതായിരിക്കും. കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള പോഷകാഹാരക്കുറവ് ,ആരോഗ്യപ്രശ്നങ്ങൾ എന്നിവ നേരത്തെ മനസ്സിലാക്കുവാനും അതിനുള്ള ചികിത്സ എടുക്കുവാനും സാധിക്കും.
അതുപോലെത്തന്നെ വാക്സിനേഷൻ ഷെഡ്യൂൾ കാലികമാണോന്ന് ഉറപ്പുവരുത്തുക. വാക്സിനേഷൻ പോലെ ഒരു ചെറിയ കാര്യം കുട്ടികളുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.വാക്സിനേഷൻ വഴികുട്ടിയെ മറ്റു രോഗങ്ങളിൽ നിന്നും പ്രതിരോധിക്കുവാനും അതുപോലെത്തന്നെ മറ്റുകുട്ടികൾക്ക് തമ്മിൽ നിന്നും രോഗം വരാതിരിക്കുവാനും സഹായിക്കും.
എല്ലാകുട്ടികൾക്കും ആസ്വാദ്യകരമായ, ആരോഗ്യകരമായ ഒരുപഠനകാലം നേരുന്നു.
Medeor Hospital-ൽ ഇപ്പോൾ ഒരുമാസ കാലയളവിലേക്ക് ബാക്ക് ടു സ്കൂൾ പാക്കേജ് നൽകുന്നുണ്ട് ( കണ്ണ് പരിശോധന, പല്ല് പരിശോധന &വൈറ്റമിൻ ഡി ബ്ലഡ് ടെസ്റ്റ് ചെയ്തുകൊണ്ടുള്ള വളർച്ച വിലയിരുത്തൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും) അതുപോലെത്തന്നെ ഫ്ലൂ വാക്സിനേഷൻ പാക്കേജും ലഭ്യമാണ്.
രണ്ടുമാസക്കാലത്തെ അവധിക്കുശേഷം കുട്ടികൾ തിരികെ സ്കൂളിലേക്കു പ്രവേശിക്കാനുള്ള തിരക്കിൽ ആയിരിക്കുമല്ലോ. ചിലർ പുതിയ സ്കൂളിൽ, ചിലർ പുതിയ ക്ലാസുകളിലേക്ക്, പുതിയ ടീച്ചേഴ്സിനെയും, കൂട്ടുകാരെയും കാണുന്നതിനുള്ള ആവേശത്തിൽ ആയിരിക്കും പലരും. എന്നാൽ, സ്കൂൾ തുറക്കുന്നതിനു മുമ്പ് കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയിക്കുവാൻ ആഗ്രഹിക്കുന്നു.
1 .ചിട്ടയായ ഉറക്കസമയം - കുട്ടികൾ 8 -10 മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം. ചിട്ടയായ സമയത്ത് ഉറങ്ങാനും രാവിലെ എഴുന്നേൽക്കുവാനും ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് അത്യാവശ്യമാണ്.
2 .പോഷകം അടങ്ങിയ ഭക്ഷണം - രാവിലെ ബ്രേക്ക്ഫാസ്റ്റിന് പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കുക (പാൽ, മുട്ട, ധാന്യങ്ങൾ, പഴങ്ങൾ മുതലായവ ).
3 .വ്യായാമം - ഭക്ഷണവും ഉറക്കവും പോലെത്തന്നെ വ്യായാമവും അത്യാവശ്യമാണ്. 30 – 60 മിനിറ്റ് വ്യയാമം (സൈക്കിളിങ്, നീന്തൽ, നടത്തം) ചെയ്യുവാൻശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.