ഹോമിയോപ്പതി സിമ്പിളാണ് പവർഫുളും
text_fields220 വർഷം മുമ്പ്, ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ടായിരുന്ന ഡോ. ക്രിസ്റ്റ്യൻ ഫ്രെഡറിക് സാമുവൽ ഹനിമാൻ കണ്ടുപിടിച്ച വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി.
പഠിച്ച മേഖലയിൽ നിലനിന്ന അശാസ്ത്രീയ ചികിത്സാവിധികളിൽ മനംമടുത്ത് അദ്ദേഹം ചികിത്സ നിർത്തി. ജീവിതോപാധിക്കായി വ്യത്യസ്ത ഭാഷയിൽ പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നതിനിടെ മലമ്പനിക്ക് നൽകുന്ന മരുന്നിനെ കുറിച്ച പ്രതിപാദ്യമാണ് ഹോമിയോപ്പതിക്ക് വഴിമരുന്നിട്ടത്.
വർഷങ്ങൾക്കുശേഷം വിവിധ രാജ്യങ്ങളിൽ ഈ വൈദ്യശാസ്ത്രം പ്രചരിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പഠിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലും കൂടുതൽ സ്വീകാര്യത ലഭിച്ചു. ഒപ്പം കേരളത്തിലും. 1928ൽ ശ്രീമൂലം തിരുനാൾ മഹാരാജാവാണ് ഹോമിയോപ്പതി അംഗീകൃത വൈദ്യശാസ്ത്രമായി ഇന്ത്യയിൽ ആദ്യമായി അംഗീകരിച്ചത്.
ഹോമിയോപ്പതിയുടെ ഫലപ്രാപ്തി നേരിട്ടനുഭവിച്ചറിഞ്ഞിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. 1943ൽ മെഡിക്കൽ പ്രാക്ടീഷനേഴ്സ് ആക്ടിലും 1953ൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ ആക്ടിലും ഉൾപ്പടുത്തി നിയമപ്രാബല്യത്തിൽ കൊണ്ടുവന്നു. 1956ൽ നിയമം കേരളം മൊത്തം ബാധകമാക്കി.
ആദ്യത്തെ സർക്കാർ ഹോമിയോ ഡിസ്പെൻസറി 1958ൽ ആരോഗ്യമന്ത്രി ഡോ. എ.ആർ. മേനോെൻറ നിർദേശപ്രകാരം തിരുവനന്തപുരം കിഴക്കേകോട്ടയിൽ സ്ഥാപിതമായി. സർക്കാർ അംഗീകൃത കോഴ്സുകൾ ആരംഭിച്ച് ഹോമിയോപ്പതിയെ ജനങ്ങൾക്ക് പരിചയപ്പെടുത്തി. ഇന്ന് കേരളത്തിൽ രണ്ടാമതായി കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാധാരണക്കാരെൻറ ചികിത്സാമാർഗമാണ് ഹോമിയോപ്പതി.
കോളറ, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, മിസ്ൽസ്, മംപ്സ്, ഡെങ്കി, ചികുൻഗുനിയ, എലിപ്പനി തുടങ്ങിയ എല്ലാ പകർച്ചവ്യാധികളേയും പ്രതിരോധിക്കാനും ചികിത്സിച്ച് സുഖപ്പെടുത്താനും ഹോമിയോപ്പതിയിലൂടെ സാധ്യമാണ്. ലോകമാകെ പടർന്ന കോവിഡിനെ നിയന്ത്രിക്കാനും ഹോമിയോപ്പതി ഫലപ്രദമാണ്.
അർബുദം, ഹൃദ്രോഗം, സ്ത്രീകൾക്കുണ്ടാവുന്ന അസുഖങ്ങൾ, ഗർഭപാത്രരോഗങ്ങൾ, വന്ധ്യത, ശ്വാസകോശ രോഗങ്ങൾ, വൃക്ക-കരൾ രോഗങ്ങൾ, വാതസംബന്ധമായ അസുഖങ്ങൾ, കൊളസ്ട്രോൾ, ഷുഗർ, മറ്റ് ഓട്ടോ ഇമ്യൂൺ രോഗങ്ങൾക്കെല്ലാം ശാസ്ത്രീയവും ഫലപ്രദവുമായ ചികിത്സ ലഭ്യമാണ്. മറ്റു വൈദ്യശാസ്ത്രങ്ങൾക്ക് സുഖപ്പെടുത്താൻ കഴിയാത്ത നിരവധി രോഗാവസ്ഥകളെ ഹോമിയോപ്പതിയിലൂടെ നിയന്ത്രിച്ചുനിർത്താനും സുഖപ്പെടുത്താനും സാധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.