കോവിഡ് രോഗലക്ഷണങ്ങൾക്ക് ഹോമിയോപ്പതി ഫലപ്രദമോ?
text_fieldsനാട്ടിൽ പോകാൻ പറ്റാതെ കുടുങ്ങിയ അവസ്ഥയിൽ ഇതുവരെ 78 കോവിഡ് പോസിറ്റിവ് കേസുകൾ ചികിത്സിക്കാൻ അവസരം ലഭിച്ചു. എല്ലാ രോഗികളും കുറഞ്ഞത് നാല് ദിവസത്തിനുള്ളിലും കൂടിയത് 12 ദിസത്തിനുള്ളിലും നെഗറ്റിവ് ആയി. അതിൽ ന്യുമോണിയ, ആസ്ത്മ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ ഉള്ള നിരവധി പേരുണ്ട്.
കോവിഡ് ലക്ഷണങ്ങളായ പനി, തൊണ്ടവേദന, ശ്വാസതടസ്സം, ന്യുമോണിയ എന്നിവയൊന്നും പുതിയവ അല്ലാത്തതുകൊണ്ട് ലക്ഷണങ്ങളും രോഗിയുടെ വ്യക്തിപരമായ സ്വഭാവനിഷ്ഠകളും അടിസ്ഥാനപ്പെടുത്തി ചികിത്സ നിശ്ചയിക്കുന്നതിനാൽ പകച്ചുനിൽക്കേണ്ടിവന്നില്ല.
ആദ്യത്തെ കോവിഡ് കേസ് ഏപ്രിൽ 20നാണ് ഏറ്റെടുത്തത്. ഏപ്രിൽ 18ന് കോവിഡ് പോസിറ്റിവായ 60കാരി. വീട്ടിൽ ക്വാറൻറീനിൽ ഇരിക്കാൻ നിർദേശിക്കപ്പെട്ട സന്ദർഭത്തിലാണ് എന്നെ വിളിച്ചത്. ക്ലിനിക്കിൽ മുമ്പ് വന്നതിനാൽ അവരുടെ പൂർണവിവരങ്ങൾ എെൻറ ഫയലിൽ ഉണ്ട്. പനിയും ചുമയും ശ്വാസംമുട്ടലും മാറാതെ വന്നപ്പോൾ അവർ ചികിത്സ തേടിയ ആശുപത്രിയിൽനിന്ന് എക്സ്റേയും സി.ടി. സ്കാനും ചെയ്തിരുന്നു. അതിൽ ന്യുമോണിയ വ്യക്തം.
അഞ്ച് ദിവസം കഴിഞ്ഞപ്പോൾ പനിയും ചുമയും ശ്വാസതടസ്സവും സുഖപ്പെട്ടു. ഏപ്രിൽ 30ന് വീണ്ടും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റിവ്. ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും എക്സ്റേ എടുത്തു. ന്യുമോണിയ മാറി. അത് വലിയ ഊർജമാണ് നൽകിയത്.
രോഗികളിൽ 80 ശതമാനം പേർക്കും താരതമ്യേന നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് തവണ ടെസ്റ്റ് ചെയ്തിട്ടും പോസിറ്റിവായ ഒരുകേസിന്, അഞ്ച് ദിവസത്തെ മരുന്ന് നൽകിയ ശേഷം ടെസ്റ്റ് ചെയ്തപ്പോൾ രോഗം മാറി. ദുൈബയിലെ പ്രമുഖ ജ്വല്ലറിയിലെ 12 ജോലിക്കാരും ഹോമിയോ ചികിത്സയിലൂടെ രോഗം മാറിയവരാണ്.
ഹോമിയോ മരുന്നുകൊണ്ട് അസുഖം മാറിയതിൽ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു. ഹോമിയോ മരുന്ന് കഴിക്കുമ്പോൾ ശരീരത്തിെൻറ ശമനപ്രക്രിയയെ കൃത്യമായി സഹായിച്ച് നിശ്ചിത സമയത്തിനുള്ളിൽ രോഗവിമുക്തി നേടുകയാണ് ചെയ്യുന്നത്. അതും പാർശ്വഫലങ്ങളില്ലാതെ.
കോവിഡ് പ്രതിരോധത്തിന് ദുബൈയിൽ ആഴ്സനികം ആൽബം മരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സന്നദ്ധപ്രവർത്തകരും ആരോഗ്യരംഗത്ത് മുന്നണിയിൽ പ്രവർത്തിക്കുന്നവരും കഴിച്ചിട്ടുണ്ട്. എെൻറ നേരിട്ടുള്ള നിർദേശത്തിൽ മൂവായിരത്തിലധികം ആളുകളുണ്ട്. ഇവരിൽ ആറുപേർക്ക് മാത്രമാണ് കോവിഡ് രോഗമുണ്ടായത്. ഇവർ പിന്നീട് സുഖപ്പെട്ടതും ഹോമിയോമരുന്ന് കഴിച്ചിട്ടുതന്നെയാണ്.
ദുബൈയിലെ സിനിമ നിർമാതാവിെൻറ കമ്പനിയിലെ 300 പേർക്ക് മരുന്ന് നൽകി. ചിക്കൻപോക്സ് വന്ന രണ്ടുപേർക്ക് മാത്രമേ കോവിഡ് പിടിപെട്ടുള്ളൂ. ചുറ്റുമുള്ള ലേബർ ക്യാമ്പുകളിൽ ആറ് കേസുകൾ റിപ്പോട്ട് ചെയ്യപ്പെട്ടപ്പോഴും സിനിമാനിർമാതാവിെൻറ ക്യാമ്പിൽമാത്രം രോഗബാധ ഉണ്ടായില്ല. രോഗംവന്ന് ചികിത്സ തേടിയ 78 കേസുകളുമായി ബന്ധപ്പെട്ട് സമ്പർക്കത്തിലുള്ളവർ ആർസനികം ആൽബം കഴിച്ചതിനാൽ ആർക്കും രോഗബാധയുണ്ടായില്ല.
ദുബൈയിലെ ഹോട്ടൽ ശൃംഖലയിലെ നാല് യൂനിറ്റുകളിൽ മൂന്നിടത്ത് മരുന്ന് വിതരണം ചെയ്തു. അവിടെ ആർക്കും കൊറോണ വൈറസ് പിടിപെട്ടില്ല. മൂന്നാമത്തെ യൂനിറ്റിൽ വിതരണം ചെയ്യാനായില്ല, അവിടെ നാലുപേർക്ക് വൈറസ് ബാധയുണ്ടായി. പിന്നീടവർക്ക് രോഗം മാറിയതും ഹോമിയോ മരുന്ന് കഴിച്ചാണ്.
അലോപ്പതിയുടെ പ്രസക്തിയും സംഭാവനകളും ആദരവോടെ വിലയിരുത്തുന്ന ആളാണ് ഞാൻ. പക്ഷേ ദീർഘകാലമായ അനുഭവസാക്ഷ്യങ്ങളിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ ഇതര വൈദ്യശാഖകളെ പാർശ്വവത്കരിക്കുന്ന സമീപനം ഒട്ടും ആരോഗ്യകരമല്ലാത്ത പ്രവണതയാണ്. 25 വർഷമായി നിരവധി ഫലപ്രാപ്തികളിലൂടെ ഹോമിയോപ്പതിയുടെ വളർച്ച നേരിട്ടനുഭവിച്ച സാക്ഷ്യം മാത്രമാണ് ചികിത്സകൻ എന്ന നിലക്കുള്ള സത്യവാങ്മൂലം.
മനസ്സും വികാരങ്ങളും ആത്മാവും ശരീരവും ചേർന്ന സങ്കീർണപ്രതിഭാസമാണ് മനുഷ്യൻ എന്ന തത്വത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ ഹോമിയോപ്പതി എന്ന പ്രകൃതിശാസ്ത്രത്തിെൻറ അന്തസത്ത മനസ്സിലാക്കാനാകൂ.
ജൈവകൃഷിയിൽ പുകയില കഷായവും വേപ്പിൻ പിണ്ണാക്കും കീടങ്ങളെ തുരത്തുന്നത് എങ്ങനെയെന്ന് എൻഡോസൾഫാെൻറ ദൃഷ്ടിശാസ്ത്രത്തിൽ വിശദീകരിക്കാവുന്ന കാലത്തിലേക്ക് സമവാക്യങ്ങൾ വളരട്ടെ. അപ്പോൾ ഹോമിയോപ്പതി പോലുള്ള ജൈവസംവിധാനങ്ങൾക്കെതിരേയുള്ള വിമർശനങ്ങളും അവസാനിക്കും.
െഎ.സി.എം.ആർ പ്രോട്ടോകോൾ പ്രകാരം കേരളത്തിൽ ഹോമിയോ ചികിത്സ സർക്കാർ അനുവദിച്ചിട്ടില്ല. പ്രതിരോധ ചികിത്സ മാത്രമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.