ടി.ബി നിർമാർജ്ജനവും കേരള ആരോഗ്യ മോഡലും
text_fieldsവിഖ്യാതമാണ് കേരള ആരോഗ്യ മോഡൽ. െഎക്യ കേരളപ്പിറവിക്കുമുന്നേ തന്നെ, ഇൗ മോഡലിന് വിത്തുപാകിയിട്ടുണ്ടെന്നാണ് ചരിത്രം. 18ാം നൂറ്റാണ്ടിെൻറ തുടക്കത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ വസൂരി വാക്സിൻ നടപ്പാക്കി തുടങ്ങിയ സമയത്തുതന്നെ തിരുവിതാംകൂറിലും കുത്തിവെപ്പ് നടന്നിട്ടുണ്ട്. ആ കാലം മുതലേ അവിടെ ആശുപത്രികളും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. െഎക്യ കേരളം യാഥാർഥ്യമായതിനുശേഷം നിലവിൽവന്ന ജനാധിപത്യ സർക്കാറുകളെല്ലാം ആരോഗ്യ മേഖലക്ക് സവിശേഷമായ ഉൗന്നൽ നൽകിയതോടെ, ഇൗ രംഗത്തുണ്ടായ കുതിച്ചുചാട്ടം ലോകത്തെ തന്നെ പലവിധത്തിൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു. പല കണക്കുകളും അക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യ മേഖലയിലെ വികസനത്തിെൻറ സൂചികകളിൽ പലതിലും കേരളമിന്ന് ദേശീയ ശരാശരിക്കും മുകളിലാണ്.
63.5 വർഷമാണ് ഇന്ത്യക്കാരെൻറ ശരാശരി ആയുർദൈർഘ്യം കണക്കാക്കിയിരിക്കുന്നത്. കേരളത്തിലത് 74 ആണ് (ഇക്കണോമിക് റിവ്യൂ, 2016). മാതൃമരണ നിരക്കിലും ഇൗ കണക്കുകൾ ആവർത്തിക്കുന്നു. ദേശീയ തലത്തിൽ മാതൃമരണനിരക്ക് 130ഉം (ലക്ഷം പ്രസവങ്ങളിൽ 130 മരണം) കേരളത്തിൽ അത് 46ഉമാണ് (സാമ്പിൾ സർവേ, 2018). വാക്സിനേഷൻ നിരക്കുകളുടെ കാര്യത്തിലും ഇതുതന്നെയാണവസ്ഥ. ഡിഫ്ത്തീരിയ പോലുള്ള രോഗങ്ങളെ കേരളക്കര ഏറെക്കുറെ നിർമാർജ്ജനം ചെയ്തുവെന്ന് വേണമെങ്കിൽ പറയാം. വളരെ അപൂർവമായേ അത് റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ. വാക്സിനേഷൻ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയതിെൻറ ഗുണമാണിത്. 2018ലുണ്ടായ 'നിപ' ബാധയെയും ഇൗ ആരോഗ്യ മോഡലിലൂടെ കേരളത്തിന് പിടിച്ചുകെട്ടാനായിട്ടുണ്ട്. ഇങ്ങനെ ആരോഗ്യ വികസനവുമായി ബന്ധപ്പെട്ട എത് സൂചികയും മാനദണ്ഡവും പരിഗണിച്ചാലും കേരളം ഒരുപടി മുന്നിൽ തന്നെ നിൽക്കുന്നതായി കാണാം.
അതേസമയം, ഇൗ ആരോഗ്യ മോഡലിന് അതിേൻറതായ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്്. ലോകമാധ്യമങ്ങൾ വരെ പ്രശംസ ചൊരിഞ്ഞ ആരോഗ്യമോഡലിെൻറ ഗുണഫലങ്ങൾ സംസ്ഥാനത്തിെൻറ എല്ലാ ഭാഗങ്ങളിലേക്കും ഒരുപോലെ എത്തുന്നില്ല എന്നതുതന്നെയാണ് ഇതിെൻറ ഏറ്റവും വലിയ പോരായ്മയായി പറയാറുള്ളത്. ഒരളവിൽ അത് ശരിയുമാണ്. സംസ്ഥാനത്തെ തെക്കൻ ജില്ലകളിലുള്ള ആരോഗ്യസംവിധാനങ്ങൾ വടക്കോട്ടുപോകുംതോറും കുറഞ്ഞുവരുന്നതുകാണാം. ആദിവാസികളടക്കം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ താമസിക്കുന്ന വയനാട് പോലുള്ള ജില്ലകളിലും ആരോഗ്യ മോഡലിന് തിളക്കം കുറവാണ്. 2019 നവംബറിൽ വയനാട് ജില്ലയിലുണ്ടായ ഒരു സംഭവം നോക്കുക: സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹലക്ക് ക്ലാസ്മുറിയിൽവെച്ച് പാമ്പുകടിയേൽക്കുന്നു. കടിച്ചത് പാമ്പാണെന്ന് ഷഹ്ലയും മറ്റു വിദ്യാർഥികളും തീർത്തുപറഞ്ഞിട്ടും അവളെ ഉടനടി ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ തയാറായില്ല. പിന്നീട് രക്ഷിതാവിനെ വിളിച്ചുവരുത്തിയാണ് ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും കാണിച്ചത്. പ്രതിവിഷ മരുന്നുണ്ടായിട്ടും മറ്റു സാങ്കേതികകാരണങ്ങളുടെ പേരിൽ 100 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു താലൂക്ക് ആശുപത്രി ഡോക്ടർ. മെഡിക്കൽ കോളജിലേക്കുള്ള വഴിമധ്യേ, ഷഹല ബോധരഹിതയായതിനെ തുടർന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ആ കുരുന്നിനെ രക്ഷിക്കാനായില്ല.
2015ലും സമാനമായൊരു സംഭവം അരങ്ങേറി. ഉദരത്തിൽ മൂന്ന് കുഞ്ഞുങ്ങളുമായി മെഡിക്കൽ കോളജിലേക്ക് തിരിച്ച അനിത എന്ന യുവതിയും കുടുംബവും വയനാട് ചുരമിറങ്ങുന്നതിനു മുന്നേ മൂന്ന് ആശുപത്രികളിൽ കയറി. ഓരോ ആശുപത്രിയിൽവെച്ചും അവർക്ക് ഓരോ കുഞ്ഞിനെ നഷ്ടപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചതുകൊണ്ടുമാത്രം അനിതയുടെ ജീവൻ ബാക്കിയായി. അഥവാ, ഒരത്യാഹിതം വന്നാൽ നൂറ് കണക്കിന് കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളജ് തന്നെയാണ് ഇപ്പോഴും വയനാട്ടുകാർക്ക് ആശ്രയം.
ക്ഷയരോഗ നിർമാർജ്ജനത്തിെൻറ കാര്യത്തിലും ഇൗ അന്തരം നിലനിൽക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അറിയാമോ, ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്ഷയരോഗികളിൽ നാലിലൊന്നും ഇന്ത്യയിലാണ്. രണ്ട് വർഷം മുമ്പ്, ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കു പ്രകാരം ലക്ഷം പേരിൽ 211 എന്ന നിരക്കിൽ ഇന്ത്യയിൽ ടി.ബി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രതിദിനം രാജ്യത്ത് 1200ലധികം പേർ ടി.ബി ബാധിച്ച് മരണപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഒരു വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്ഷയരോഗികളുടെ എണ്ണം 27 ലക്ഷത്തിനുമേലെയാണ്. എന്നാൽ, രാജ്യത്ത് റിേപ്പാർട്ട് ചെയ്യപ്പെടുന്ന ക്ഷയ രോഗികളിൽ 0.007 ശതമാനം മാത്രമാണ് കേരളത്തിൽനിന്നുള്ളത്. 17, 168 (2017), 20,945 (2018), 20,686 (2019), 15,011 (2020) എന്നിങ്ങനെയാണ് കഴിഞ്ഞ നാല് വർഷത്തിൽ കേരളത്തിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽതന്നെ, 2020 ലെ കണക്ക് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മുൻവർഷങ്ങളിലേതിനേക്കാൾ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറഞ്ഞത് രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ടല്ല. കോവിഡ് കാലത്ത് പല കാരണങ്ങളാൽ പരിശോധനകൾ കുറഞ്ഞതാണ്. അതെന്തായാലും, ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളം ക്ഷയരോഗ നിർമാർജ്ജന യജ്ഞങ്ങളിൽ ഏറെ മുന്നിട്ടുനിൽക്കുന്നു. 2025ഒാടെ രോഗത്തെ രാജ്യത്തുനിന്നും പൂർണമായും നിർമാർജ്ജനം ചെയ്യാനായി 'ദേശീയ ടി.ബി എലിമിനേഷൻ പ്രോഗ്രാം' എന്ന പേരിൽ വിപുലമായൊരു പദ്ധതി തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കിവരുന്നുണ്ട്. ഇൗ പദ്ധതിയുടെ ഭാഗമായി താലൂക്ക് ടി.ബി സെൻറർ തലം വരെയും പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്. കോവിഡ് സൃഷ്ടിച്ച സവിശേഷ സാഹചര്യത്തിൽ ഇൗ ലക്ഷ്യം നിർണിത സമയത്തുതന്നെ നേടാനാവുമോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും കേരളം അവിടെയും വേറിട്ടുനിൽക്കുന്നു. അതായത്, ഇൗ ലക്ഷ്യത്തിലേക്ക് ആദ്യം എത്തുന്ന സംസ്ഥാനം കേരളം തന്നെയായിരിക്കും. അത്രയേറെ ഇക്കാര്യത്തിൽ നമ്മുടെ സംസ്ഥാനം മുന്നോട്ടു പോയിട്ടുണ്ട്.
അപ്പോഴും, കേരള ആരോഗ്യ മോഡലിലെന്ന പോലെ പിന്നാക്ക മേഖലകളിൽ ലക്ഷ്യം കൈവരിക്കാനാകുമോ എന്ന ശങ്ക തുടരുന്നുണ്ട്. പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങളടക്കം അധിവസിക്കുന്ന വയനാട് പോലുള്ള പിന്നാക്ക ജില്ലകളിൽ. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇവിടെ ആരോഗ്യ സംവിധാനങ്ങളുെട കാര്യം മുതൽ മറ്റെല്ലാ തലങ്ങളിലും പിന്നാക്കം തന്നെയാണ്. ഇക്കാര്യം മനസിലാക്കിയതുകൊണ്ടാകാം, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇത്തരം മേഖലകൾ കേന്ദ്രീകരിച്ച് സ്വകാര്യ പങ്കാളിത്തത്തോടെ സർക്കാർ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചത്. വയനാട് കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന ഇടുക്കി ജില്ലയാണ് ഇക്കാര്യത്തിൽ മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത്. 2006ൽ, ഇൗ ജില്ലയിൽ ലക്ഷം പേരിൽ 17 എന്നതായിരുന്നു രോഗികളുടെ നിരക്ക്. ദക്ഷിണേന്ത്യയിൽ ഇക്കാലത്തെ നിരക്ക് 51 ആയിരുന്നു. ഇതിനർഥം, ഇടുക്കിയിൽ ടി.ബി ബാധിച്ച രോഗികളെ കണ്ടെത്താനാകുന്നില്ല എന്നതാണ്. അഥവാ, ആരോഗ്യ സംവിധാനങ്ങൾ ശുഷ്കമാണ്; പരിശോധനകൾ നന്നേ കുറവാണ്.
അതിനാൽ, െഎ.എം.എ പോലുള്ള സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ വിപുലമായ ആരോഗ്യ പദ്ധതി ഒരുക്കാനാണ് ഇവിടെ സർക്കാർ ശ്രമിച്ചത്. അതിെൻറ ഫലവും കണ്ടു. പത്തുവർഷത്തിനുശേഷം, ജില്ലയുടെ സ്ഥിയാകെ മാറി. 2017ൽ, ലക്ഷം പേരിൽ 138 എന്ന നിരക്കിലേക്ക് രോഗികളുടെ എണ്ണം ഉയർന്നു. അഥവാ, പരിശോധന നിരക്ക് കാര്യമായി വർധിച്ചു. അതോടെ, ടി.ബി ബാധിതരെയെല്ലാം കണ്ടെത്തി ചികിത്സ നൽകാനായി. അതുവഴി വലിയ അളവിൽ മരണ നിരക്കും കുറക്കാനായി. ഇന്നിപ്പോൾ, ആദിവാസി മേഖലകളിൽ ക്ഷയരോഗ നിർമാർജ്ജന പ്രവർത്തനങ്ങൾക്കുള്ള മികച്ച മാതൃകയായി ഇടുക്കി മാറിയിരിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ, ഇടുക്കിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം ഇങ്ങനെയാണ്: 2017 -510, 2018-444, 2019 -334, 2020-256. ഇതിൽ ആദ്യത്തെ മൂന്ന് വർഷം നാലിലൊന്ന് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് സ്വകാര്യ ഏജൻസികൾ വഴിയാണ്. കോവിഡ് കാലത്ത് പകുതിയും കണ്ടെത്തിയത് ഇവർ തന്നെയായിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ടി.ബി രോഗികളിൽ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് ഇപ്പോൾ ഇടുക്കിയിൽനിന്നുള്ളത്.
എന്നാൽ, ഇൗ മാതൃക ഇടുക്കിയിൽ മാത്രമായി ഒതുങ്ങിപ്പോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏറ്റവും കുടുതൽ ആദിവാസികളുള്ള പിന്നാക്ക ജില്ലയായ വയനാടിെൻറ അവസ്ഥ എന്താണ്? കഴിഞ്ഞ നാല് വർഷത്തിനിടെ അവിടെ റിപ്പോർട്ട് ചെയ്ത കേസുകൾ ഇങ്ങനെയാണ്: 2017 -342, 2018-562, 2019 -469, 2020-339. ഇതിൽ അഞ്ചിലൊന്ന് മാത്രമാണ് സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തിയത്. ബാക്കിയെല്ലാം ജില്ലയിലെ മൂന്ന് താലൂക്ക് സെൻററും മാനന്തവാടിയിലെ ജില്ലാ കേന്ദ്രവുമാണ് കണ്ടെത്തിയത്. അതായത്, ഇടുക്കിയിലേതുപോലെയുള്ള സ്വകാര്യ പങ്കാളിത്തം വയനാട്ടിൽ കുറവാണ്. മാത്രവുമല്ല, പരിശോധനകളുടെ എണ്ണം കുറവായിരുന്നിട്ടും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ, പരിശോധന കുറഞ്ഞിട്ടും, ഇൗ ജില്ലയിൽ 2.5 ശതമാനം രോഗികളുണ്ട്.
2006ൽ, ലക്ഷം പേരിൽ എട്ട് പേർ മാത്രമാണ് വയനാട്ടിലെ ടിബി നിരക്ക് രേഖപ്പെടുത്തിയിരുന്നത്. അന്ന് നടന്നത് 1500ഒാളം ടെസ്റ്റുകളാണെന്നോർക്കണം. അഥവാ, ഇടുക്കിയേക്കാൾ കഷ്ടമായിരുന്നു വയനാട്ടിലെ അവസ്ഥ. പക്ഷെ, പത്ത് വർഷത്തിനുശേഷം, ഇടുക്കിയിൽ സ്ഥിതിയാകെ മാറിയെങ്കിലും വയനാട്ടിൽ മാറിയില്ല. ഇടുക്കിയിൽ ടെസ്റ്റ് നിരക്ക് ലക്ഷം പേരിൽ 1600 എന്ന നിലയിൽ നിൽക്കുേമ്പാൾ വയനാട്ടിലത് 1200ൽ താഴെയാണ്. എന്നിട്ടും രോഗികളുടെ എണ്ണം കുടുതലാണ് വയനാട്ടിൽ. ഇതിനർഥം, ഇനിയും കാര്യമായ പദ്ധതികൾ വയനാട് ആവശ്യപ്പെടുന്നുവെന്നാണ്. കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ പ്രവർത്തകരും ഇൗ പിന്നാക്ക ജില്ലക്ക് അടിയന്തരമായി ആവശ്യമുണ്ട്്. എങ്കിൽമാത്രമേ, ക്ഷയ നിവാരണത്തിലും കേരള ആരോഗ്യ മോഡൽ ആവർത്തിക്കപ്പെടുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.