Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightതൈറോയ്ഡ്...

തൈറോയ്ഡ് അപകടകരമാകുമ്പോൾ

text_fields
bookmark_border
തൈറോയ്ഡ് അപകടകരമാകുമ്പോൾ
cancel

ഇന്ന് ആളുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് തൈറോയ്ഡ്. ഇത് രണ്ടുതരത്തിൽ കണ്ടുവരുന്നു. 1. ഹൈപ്പർ തേറോയ്ഡിസം 2. ഹൈപ്പോ തൈറോയ്ഡിസം.തൈറോയ്ഡ് ഹോർമോണിലെ പ്രധാനമായ അയഡിന്റെ കുറവാണ് പ്രധാനമായും ഈ രോഗാവസ്ഥക്ക് കാരണം. സ്​ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. അയഡിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതുവഴി കുറച്ചൊക്കെ ഈ പ്രശ്നം നിയന്ത്രിക്കാനാകും. കടൽമൽസ്യം, സെഡാർചീസ്,പാൽ. പാൽ ഉൽപന്നങ്ങൾ, മുട്ട ഇവയൊക്കെ അയഡിൻ സമ്പുഷ്ടമാണ്.

മറ്റ് ചിലരിൽ തൈറോയ്ഡ് പ്രവർത്തനം മന്ദീഭവിച്ചിരിക്കും.തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അണുബാധ,റേഡിയേഷൻ ചികിൽസ, പ്രസവാനന്തരമുള്ള ശാരീരികാവസ്ഥ തുടങ്ങിയ കാരണങ്ങളാലും ഇത് വരാം.

ഹൈപ്പർ തൈറോയ്ഡിസം

തൈറോയ്ഡ് ഹോർമോണിന്റെ അമിതോൽപാദനമാണ് ഹൈപ്പർ തൈറോയ്ഡിസം. മുഴകൾ, കാൻസർ എന്നിവ തൈറോയ്ഡിന്റെ അമിത ഉൽപാദനത്തിന് കാരണമാകുന്നു. പിറ്റ്യുട്ടറി ഗ്രന്ഥിയുടെ തകരാർ മൂലവും ഈ അവസ്ഥ വരാം. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ ഹൈപ്പർ തൈറോയ്ഡിസം കണ്ടുപിടിക്കാനാകൂ.

ഹൈപ്പോ തൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. കുട്ടികളിലാണെങ്കിൽ ഇത് വളർച്ച മുരടിക്കലിന് കാരണമാകും.മുതിർന്നവരിൽ സന്ധിവേദന, വിഷാദരോഗം, അമിതവണ്ണം, വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ,കൊളസ്ട്രോളിന്റെ അളവ് കൂടുക തുടങ്ങിയവക്ക് ഹൈപ്പോ തൈറോയ്ഡിസം ഇടയാക്കും.

ഗോയിറ്റർ

തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കമാണ് ഗോയിറ്റർ. എല്ലാവരിലും ഗ്രന്ഥിയിൽ തകരാർ ഉണ്ടാകണമെന്നില്ല. പ്രാഥമിക പരിശോധനകൾ T3, T4,TSH എന്നിവയും അർട്രാസൗണ്ട് സ്കാനിങുമാണ്. ചില രോഗികൾക്ക് മററ് പരിശോധനകളൂം ആവശ്യമുണ്ട്.

പാരമ്പര്യം, അയഡിന്റെ കുറവ്,തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ചില മുഴകൾ, എതിരെ പ്രവർത്തിക്കുന്ന ചില ആന്റി ബോഡികൾ, അണുബാധ, റേഡിയേഷൻ,എക്സ് റേ,പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ തകരാർ എന്നിവയാണ് തൈറോയ്ഡ് രോഗത്തിന്റെ പ്രധാന കാരണങ്ങൾ.

തൈറോയ്ഡൈറ്റിസ്

തൈറോയ്ഡ് ഗ്രന്ഥിയുടെ കോശങ്ങൾക്ക് ഉണ്ടാകുന്ന വീക്കമാണ് തൈറോയ്ഡൈറ്റിസ്.വേദന, ഹോർമോൺ വ്യത്യാസം, തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

​ക്രെറ്റിനിസം

കുട്ടികളിൽ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്നതാണ് ക്രെറ്റിനിസം. കുഞ്ഞുങ്ങളുടെ വളർച്ച മുരടിച്ചു പോകുന്ന അവസ്ഥയാണിത്.

തൈറോയ്ഡ് ക്യാൻസർ

തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന എല്ലാ മുഴകളും കാൻസർ ആകണമെന്നില്ല. സാധാരണ 50 വയസ്സിനുമുകളിൽ പ്രായമുള്ള സ്ത്രീകളെയാണ് ഈ കാൻസർ ബാധിക്കുന്നത്.


രോഗനിർണ്ണയം

രോഗം നിർണയിക്കാൻ രക്ത പരിശോധന ആവശ്യമാണ്. T3, T4,TSH എന്നീ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ പരിശോധിച്ചാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം അറിയാൻ സാധിക്കും. അതുകൂടാതെ തൈറോയ്ഡ് ആന്റിബോഡീസ് പരിശോധിക്കാം. തൈറോയ്ഡ് മുഴകളിൽനിന്ന് ദ്രാവകം കുത്തിയെടുത്ത് ചെയ്യുന്ന പരിശോധനയാണ് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി. ഈ പരിശോധനകളുടെ ഫലം വെച്ചാണ് ചികിൽസ നിശ്ചയിക്കുന്നത്.

FT3, FT4,TSH ടെസ്റ്റുകളും ഡോക്ടർ കൺസൾട്ടേഷനും മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ സൽമാബാദ് ശാഖയിൽ ആറ് ദീനാർ നിരക്കിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thyroiddangerHealth News
News Summary - When the thyroid becomes dangerous
Next Story