ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് രോഗം; ഒമ്പതു മരണം, 16 പേർക്ക് ലക്ഷണങ്ങളെന്ന് ലോകാരോഗ്യ സംഘടന
text_fieldsഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് രോഗം സ്ഥിരീകരിച്ചു. എബോളയുമായി സeമ്യമുള്ള വൈറസാണ് രോഗകാരി. രാജ്യത്ത് ഒമ്പതു പേരാണ് ഇതുവരെ മാർബർഗ് രോഗം ബാധിച്ച് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം വ്യാപിച്ചതോടെ ആരോഗ്യ പ്രവർത്തകർ സാമ്പിളുകൾ സെനഗലിലേക്ക് അയച്ച് രോഗസ്ഥിരീകരണം നടത്തിയിരുന്നു.
നിലവിൽ ഒമ്പതു പേർ മരിച്ചുവെന്നും 16 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പനി, ക്ഷീണം, വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങളാണ് രോഗികൾ പ്രകടിപ്പിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയയെ സഹായിക്കുന്നതിനായി ഒൗദ്യോഗിക സംഘത്തെ അയച്ചിട്ടുണ്ടെന്നും ലോാകാരോഗ്യ സംഘടന അറിയിച്ചു.
എന്താണ് മാർബർഗ് വൈറസ്
എബോളയെ പോലെ തന്നെ വവ്വാലുകളിൽ നിന്ന് പകരുന്ന രോഗമാണ് മാർബർഗ്. അത് ശരീരസ്രവങ്ങളിലൂടെ മുനഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും. മാർബർഗ് ഹെമറാജിക് ഫീവറാണ്. അത് ശരീരത്തിലെ അവയവങ്ങളെ ബാധിക്കുകയും രക്തസ്രാവത്തിന് ഇടയാക്കുകയും ചെയ്യും.
ലക്ഷണങ്ങൾ
രണ്ട് ദിവസം മുതൽ മൂന്നാഴ്ചവരെയാണ് രോഗത്തിന്റെ ഇൻകുബേഷൻ പീരിയഡ്. കടുത്ത പനിയും തലവേദനയുമായി പെട്ടെന്ന് ലക്ഷണങ്ങൾ കാണിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ചിലർക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഛർദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെടാം. ഗുരുതരാവസ്ഥയിലുള്ളവർക്ക് ആദ്യ ആഴ്ചതന്നെ രക്തസ്രാവവുമുണ്ടാകും. ചിലർക്ക് രക്തം ഛർദിക്കുകയോ മലത്തിലൂടെ രക്തം പോവുകയോ ചെയ്യും. ചിലർക്ക് മോണയിൽ നിന്നോ മൂക്കിൽ നിന്നോ ലൈംഗികാവയവങ്ങളിൽ നിന്നോ രക്തം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.