മാനസിക രോഗങ്ങളും പരിഹാരവും
text_fieldsഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിച്ചു വരുന്നു. ഇത്തവണത്തെ പ്രമേയം അസന്തുലിത ലോകത്തെ മാനസികാരോഗ്യം. എന്താണിതിന്‍റെ പ്രസകതി, ഇന്ത്യയിൽ 10 ആളുകൾ ഏതെങ്കിലും സമയത്ത് മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നവരാണ്. അതിൽ 0.8 പേരും കടുത്ത മാനസിക രോഗികളാണ് (ഏകദേശം 1 കോടി ജനങ്ങൾ). അതായത് 1 കോടി കുടുംബം. ഒരാൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ അയാളുടെ കുടുംബം മുഴുവൻ ദുരിതത്തിലാകുന്നു. കേരളത്തിൽ 13.4 ആണ് കണക്ക്.
ആത്മഹത്യയിലൂടെ പ്രതിവർഷം ലോകത്തിന് 8 ലക്ഷത്തോളം പേരെ നഷ്ടപ്പെടുന്നു. ഇന്ത്യക്ക് 1,40,000 പേരെയും കേരളത്തിന് 8,500 പേരെയും നഷ്ടമാകുന്നു. ഇന്ത്യയിൽ 5ാം സ്ഥാനത്താണ് കേരളം. കേരളത്തിൽ ദിനംപ്രതി 24 പേർ ആത്മഹത്യക്ക് കീഴടങ്ങുന്നു. 15–39 പ്രായത്തിൽ മരണകാരണത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം ആത്മഹത്യക്കാണ്. ഇന്ത്യയിൽ 16 കോടി ജനങ്ങൾ മദ്യം ഉപയോഗിക്കുന്നവരാണ്. ഇതിൽ 2.90 കോടി ജനങ്ങൾ മദ്യത്തിന് അടിമപ്പെട്ടവരാണ്. 3.1 കോടി ജനങ്ങൾ കഞ്ചാവ് ഉപയോഗിക്കുന്നവരും, 25 ലക്ഷം പേർ അടിമപ്പെട്ടവരുമാണ്. മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗിത്തിലും ഇന്ത്യ ഒട്ടും പിന്നിലല്ല.
ചികിഝാ വിടവാണ് ഏക്കാലത്തെയും ഏറ്റവും വല്യ വില്ലൻ. അതായത് മാനസിക രോഗം നിർണയിക്കപ്പെട്ടവരിൽ 70 – 86 പേർ ചികിത്സക്ക് വിധേയമാകുന്നില്ല. ആകെ 15 ശതമാനം പേർക്ക് മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. വികസ്വര രാജ്യങ്ങളിൽ ആരോഗ്യ ബജറ്റിന്‍റെ 2ൽ താഴെ മാത്രമാണ് മാനസികാരോഗ്യത്തിനു വേണ്ടിയുള്ള നിക്ഷേപം. മാനസിക ആരോഗ്യ സേവനത്തിന്‍റെ ലഭ്യതക്കുറവ്, രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ചികിഝയെപ്പറ്റിയുള്ള തെറ്റിദ്ധാരണ രോഗികളോടുള്ള വിവേചനം, അപമാന ഭയം മുതലായവയാണ് കാരണങ്ങൾ. സാമൂഹ്യപരമായും സാമ്പത്തിക പരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരിലും ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിനും മാനസികാരോഗ്യ സേവന ലഭ്യത കുറവാണ്.
ലോകം ഇതുവരെ പരിചിതമല്ലാത്ത ഒരു ആഗോള വിപത്തിനെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡിന്‍റെ പശ്ചാത്തലത്തിലുണ്ടായ ഭയം, ആശങ്ക, ഒറ്റപ്പെടൽ, സാമൂഹിക അകലം, അനിശ്ചിതത്വം, മാനസിക പിരിമുറുക്കം, വരുമാന പ്രശ്നം, തൊഴിൽ പരമായ സമ്മർദ്ദം മുതലായവ മാനസികാരോഗ്യത്തെ വീണ്ടും ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണ്. ലോകത്തിന്‍റെ അസന്തുലിതാവസ്ഥയും ചികിത്സ വിടവും വീണ്ടും കൂടി. ഈ കാലഘട്ടത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ലോകമെമ്പാടും കൂടിയെങ്കിലും നിക്ഷേപവും ശ്രദ്ധയും കോവിഡിലേക്കും ശാരീരിക പ്രശ്നങ്ങളിലേക്കും തിരിഞ്ഞതാണ് കാരണം. ലോക് ഡൗൺ മൂലം ചികിഝ മുടങ്ങിയതും മാനസിക രോഗം വർധിക്കാൻ ഇടയാക്കി.
ലൈംഗിക ന്യൂനപക്ഷ സമൂഹം
കുട്ടിക്കാലം മുതലുള്ള കളിയാക്കലുകൾ ലൈംഗികാതിക്രമങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാറ്റി നിർത്തലുകൾ, സ്വയം ആരാണ് എന്താണ് എന്നുള്ള നിരന്തര സമസ്യകൾ. നിർബന്ധിത വിവാഹം, വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർ, കുടംബത്തിൽ നിന്നുള്ള തിരസ്കരണം, പങ്കാളിയെ ലഭിക്കാത്ത അവസ്ഥ ഇത്തരം നിരവധി പ്രശ്നങ്ങളാണ് ഇക്കൂട്ടർ അഭിമുഖീകരിക്കുന്നത്. തന്മൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദം വലുതാണ്. ഇവരുടെ മാനസിക പ്രശ്നങ്ങൾക്ക് ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. മാനസികാരോഗ്യ സേവനം ഉറപ്പ് വരുത്തേണ്ടതുണ്ട്.
സ്ത്രീകൾ
സ്ത്രീധനത്തിന്റെ പേരിലും മറ്റും വർധിച്ചു വരുന്ന ഗാർഹികപീഡനം, സ്ത്രീകൾക്ക് നേരെയുള്ള മാനസികവും ശാരീരികവും സൈബർ അതിക്രമങ്ങളും കൂടി വരുന്നു. 2017 മുതൽ 2021 വരെ പ്രണയവുമായി ബന്ധപ്പെട്ട് 350 മരണം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സ്വാധീനം മൂലമുണ്ടായ അക്ഷമയും, പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ വളർത്തു രീതിയിലെ പാകപ്പിഴയും കാരണം സ്ത്രീകളാണ് ഇരകളാകേണ്ടി വരുന്നത്. കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് ഈയടുത്ത് നടന്ന കൊലപാതകങ്ങളുടെ വില്ലൻ അറിയാതെയും ചികിത്സിക്കപ്പെടാതെയും പോയ വ്യകതിത്വ വൈകല്യമാകാം.
കുട്ടികൾ
കോവിഡ് എന്ന മഹാമരി മൂലം ഏറ്റവും കൂടുതൽ പ്രയാസം നേരിട്ടത് കുട്ടികളാണ്.
കാരണങ്ങൾ
- സ്വാതന്ത്രമില്ലായ്മ (സഞ്ചരിക്കാനോ കളിക്കാൻ പോകുവാനോ പറ്റാത്ത അവസ്ഥ).
- കൂട്ടുകാരെയോ, ബന്ധുക്കളെയോ, അധ്യാപകരെയോ കാണാൻ സാധിക്കാത്തത്.
- കോവിഡിനെക്കുറിച്ച് വാർത്തകൾ നിരന്തരം മുഖ്യാധാര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
ഇവയെല്ലാം മാനസിക സമ്മർദ്ദം കൂട്ടി. മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ഡിജിറ്റൽ അടിമത്തം. ഓൺലൈൻ വിദ്യാഭ്യാസം മൂലം മണിക്കൂറുകളോളം ഡിജിറ്റൽ ഉപകരണങ്ങളിൽ സമയം ചിലവഴിക്കുന്നു. ക്ലാസ് സമയത്ത് പോലും ക്യാമറ ഓഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ ആശയ വിനിമയം നടത്തുന്നു, ഗെയിമിങ് ചെയ്യുന്നു. അസൈന്‍റ്മെന്‍റ് ചെയ്യുന്നു എന്ന വ്യാജേന രാത്രി വൈകിയും ഫോണിൽ സമയം ചിലവഴിക്കുന്നു.
തന്മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ
ഉറക്കക്കുറവ്
- വിഷാദം
- ഉത്കണ്ഠ
- അമിത ദേഷ്യം, സാധനങ്ങൾ നശിപ്പിക്കുന്നത് പോലുള്ള സ്വഭാവ മാറ്റം
- കൗമാരക്കാർ ഡേറ്റിങ് അപ്പ് പോലുള്ളവയിൽ അംഗമാകാനുള്ള സാധ്യതയും, അതൂമൂലം അനാരോഗ്യകരമായ ബന്ധത്തിൽ അകപ്പെടാനും തന്മൂലം ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്നു.
2020ൽ കുട്ടികളുടെ ഇടയിൽ 323 ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് മുൻ വർഷത്തേക്കാൾ വളരെ കൂടുതലാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പുറകേയാണ് ഇപ്പോഴും വലിയൊരു ശതമാനം മലയാളികളും. വിദ്യാഭ്യാസം കൂടിയവർ പോലും മാനസികാരോഗ്യ വിദഗ്ധരെ വേണ്ട സമയം കണ്ട് ചികിത്സ എടുക്കുന്നതിൽ വിമുഖത കാണിക്കുന്നു. എന്തിനേറെ പറയുന്നു. ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ പോലും തെറ്റിദ്ധാരണ നിലനിൽക്കുന്നു. ഇത് റഫറൽ സംവിധാനത്തിനു വിഘാതം സൃഷ്ടിക്കുന്നു. ഫലമോ വിലപ്പെട്ട ജീവനുകൾ പൊലിയുന്നു. ആയതിനാൽ ചികിത്സ വിടവ് നികത്തുക എന്നുള്ളത് അത്യാന്താപേക്ഷിതമാണ്.
പരിഹാരം
- മാനസികാരോഗ്യ നിയമം 2017 പ്രകാരം മാനസികാരോഗ്യ സേവനം ലഭിക്കുക എന്നുള്ളത് ഏതൊരു പൗരന്‍റെയും അവകാശമാണ്. ഒ.പി / കിടത്തി ചികിത്സയും സൗജന്യ മരുന്നുകളും ലഭിക്കുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മാനസികാരോഗ്യ ചികിഝ ലഭ്യമാണ്.
- ശാരീരിക രോഗം പോലെ മാനസിക വെല്ലുവിളി നേരിടുന്നവർക്കും തുല്യ പ്രാധാന്യവും സേവനവും ലഭിക്കുക.
- മാനസിക ആരോഗ്യ ചികിഝയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്.
- അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന പക്ഷം സൗജന്യ നിയമ സഹായം ഉറപ്പ് വരുത്തണം.
- 24 X 7 ദിശ ഹെൽപ്പ് ലൈൻ നമ്പർ 1056 ൽ മാനസികാരോഗ്യ സേവനം ലഭ്യമാണ്.
- സിനിമകളിലും മാധ്യമങ്ങളിലും മാനസിക രോഗങ്ങളെയും ചികിത്സയെയും കുറിച്ചുള്ള തെറ്റായ ചിത്രീകരണം തെറ്റിദ്ധാരണകളും വിവേചനവും വർധിപ്പിക്കുന്നു. ഇത് മാറാൻ ശരിയായ രീതിയിലുള്ള ശകതമായ ബോധവൽക്കരണം ആവശ്യമാണ്.
- മാനസികാരോഗ്യ വിദഗ്ധർ മാധ്യമങ്ങളിലും സമൂഹത്തിലും അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതാണ്. ചികിത്സക്കൊപ്പം തന്നെ ശരിയായ വിാന വിതരണവും പ്രാധാന്യം അർഹിക്കുന്നു.
ഏതൊരു രോഗവും പോലെയാണ് മാനസികരോഗവും, ശരിയായ ചികിത്സയിലൂടെ രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താം. ഈ അസന്തുലിത ലോകത്ത് എല്ലാവർക്കും തുല്യമായ മാനസികാരോഗ്യം ഉറപ്പു വരുത്തുവാൻ പ്രയത്നിക്കാം.World Mental Health Day
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.