സംസ്ഥാനത്ത് 10 ശതമാനം പേർക്ക് വിഷാദരോഗം
text_fieldsതിരുവനന്തപുരം: സംസ്ഥാന ജനസംഖ്യയിലെ 10 ശതമാനം പേര്‍ക്ക് വിഷാദരോഗമുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ അറിയിച്ചു. മാനസികാരോഗ്യക്കുറവിനെ ഗൗരവമായെടുത്ത് ദേശീയ ഏജന്‍സികളും ദേശീയ ആരോഗ്യമിഷനുമായി ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഇൗ കണ്ടെത്തൽ. കെ.എസ്. ശബരീനാഥെൻറ ശ്രദ്ധക്ഷണിക്കലിനാണ് മന്ത്രി ഇൗ മറുപടി നൽകിയത്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ വിഷാദരോഗം കണ്ടെത്തുന്നതിന് സൗകര്യമൊരുക്കും. ഇവിടെ ആശ്വാസ് കേന്ദ്രങ്ങള്‍ ആരംഭിക്കും. ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ വിഷാദരോഗമുള്ളവരെ കണ്ടെത്തും. ചികിത്സ പലതലങ്ങളില്‍ ലഭ്യമാക്കും. മനസ്സ് തുറന്ന് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ ഇവരെ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കാനാകും. അതിനുവേണ്ട കൗണ്‍സലിങ് നല്‍കും. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ മാനസികാരോഗ്യകേന്ദ്രങ്ങളെ ആധുനീകരിക്കും. പഴയകാല മാതൃകയിലുള്ള സെല്ലുകള്‍ പൊളിച്ചുമാറ്റും. രോഗം ഭേദമായവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.