ഇന്ത്യൻ യുവത്വത്തിന് രക്ത സമ്മർദ്ദം
text_fieldsലണ്ടൻ: ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കൾക്ക് ഉയർന്ന രക്തസമ്മർദ്ദം. ലോകത്താകെ 1.13 ലക്ഷം കോടി ജനങ്ങൾക്ക് ഉയർന്ന രക്ത സമ്മർദ്ദമുണ്ട്. ഉയർന്ന രക്ത സമ്മർദ്ദമുള്ളവരുടെ എണ്ണം 40 വർഷം കൊണ്ട് ഇരട്ടിയായെന്നും പഠനം പറയുന്നു. ലാൻസറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ലോകത്താകമാനമുള്ള ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്ന യുവാക്കളിൽ പകുതിയും ഏഷ്യൻ രാജ്യങ്ങളിലാണ്. 226 ദശലക്ഷം യുവാക്കളാണ് ചൈനയിൽ രക്തസമ്മർദ്ദം അനുഭവിക്കുന്നത്. 1975നും 2015നും ഇടക്ക് ഒാരോ രാജ്യങ്ങളിലെയും ജനങ്ങളുടെ രക്ത സമ്മർദ്ദത്തിലെ വ്യത്യാസം പഠന വിധേയമാക്കിയിരുന്നു. പുരുഷൻമാർക്കാണ് സ്ത്രീകളേക്കാൾ രക്തസമ്മർദ്ദം കൂടുതലെന്നും പഠനത്തിൽ തെളിഞ്ഞതായി ലണ്ടൻ ഇംപീരിയൽ കോളജിലെ ശാസ്ത്രജ്ഞർ പറയുന്നു.
വികസിത രാജ്യങ്ങളേക്കാൾ വികസ്വര, അവികസിത രാജ്യങ്ങളിലുള്ളവർക്കാണ് രക്തസമ്മർദ്ദം കൂടുതൽ. ചെറുപ്രായത്തിലെ പോഷകാഹാരക്കുറവ് പ്രായമാകുേമ്പാൾ രക്തസമ്മർദ്ദം ഉയർത്തുന്നതിനിടയാക്കും. അമിത വണ്ണവും രക്തസമ്മർദ്ദം കൂടുന്നതിന് പ്രധാന കാരണമാണെന്ന് പഠനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.