വ്യായാമം അമിതവണ്ണം കുറക്കില്ല
text_fieldsലണ്ടന്‍: പുതിയ കാലത്തിന്‍െറ വെല്ലുവിളിയായ അമിതവണ്ണം കുറക്കാന്‍ ശാരീരിക വ്യായാമത്തിനാവില്ളെന്ന് പുതിയ കണ്ടത്തെല്‍. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയല്ലാതെ ഇക്കാര്യത്തില്‍ പ്രതിവിധിയില്ളെന്ന് ബ്രിട്ടീഷ് സ്പോര്‍ട്സ് മെഡിസിന്‍ ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹം, ഹൃദ്രോഗം, മറവിരോഗം തുടങ്ങിയവക്ക് മികച്ച ഒൗഷധമാണ് ശാരീരിക വ്യായാമം. എന്നാല്‍, അമിത വണ്ണത്തിന് കാരണമാകുന്നത് അധിക പഞ്ചസാരയും അന്നജവുമാണ്. ഇവ ശാരീരിക വ്യായാമം കൊണ്ട് ഇല്ലാതാക്കാനാകില്ല. ഭക്ഷ്യ വ്യവസായ ഭീമന്മാര്‍ തെറ്റായ വിശ്വാസം പ്രചരിപ്പിച്ച് സമൂഹത്തിന്‍െറ ആരോഗ്യം തളര്‍ത്തുകയാണെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ സംഘത്തിലെ ഡോ. അസീം മല്‍ഹോത്ര പറയുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍, മദ്യം, പുകവലി എന്നീ മൂന്നും ചേര്‍ത്ത് സൃഷ്ടിക്കുന്നതിനെക്കാള്‍ കൂടുതലാണ് അമിത വണ്ണം മൂലമുണ്ടാകുന്ന രോഗങ്ങളെന്നാണ് പുതിയ കണ്ടത്തെല്‍.
അമിത വണ്ണമുള്ളവര്‍ ഭാരം കുറക്കാന്‍ കൂടുതല്‍ വ്യായാമം ചെയ്യുന്നതിനു പകരം കഴിക്കുന്നത് കുറക്കുക മാത്രമാണ് പരിഹാരം.
എന്തും കഴിച്ചോളൂ, വ്യായാമം മതിയെന്ന തെറ്റായ വിശ്വാസം മാറ്റിനിര്‍ത്തണമെന്നും ഡോ. അസീം പറഞ്ഞു.
അതേസമയം, ഭക്ഷണം കുറക്കല്‍ മാത്രമാണ് പരിഹാരമെന്ന വാദം അംഗീകരിക്കാനാകില്ളെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സിലെ പ്രഫ. മാര്‍ക് ബേകര്‍ പറഞ്ഞു. ഭക്ഷ്യശീലങ്ങള്‍ മാറ്റുന്നതിനൊപ്പം വ്യായാമവും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.