ഓര്‍മത്തകരാറിന്് പരിഹാരം കൂടുതല്‍ ഉറക്കം
text_fieldsവാഷിങ്ടണ്‍: ഓര്‍മത്തകരാറുകള്‍ക്ക് കൂടുതല്‍ ഉറക്കം പരിഹാരമാവുമെന്ന് ശാസ്ത്രജ്ഞര്‍. സെന്‍റ് ലൂയിസിലെ വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍ ഈച്ചകളില്‍ നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ഓര്‍മകളുടെ രൂപവത്കരണം തടയുന്ന ഗുരുതരമായ നാഡീവ്യൂഹ തകരാറുകളെ മറികടക്കാന്‍ കൂടുതല്‍ ഉറക്കം സഹായിക്കുമെന്ന് ന്യൂറോബയോളജി അസോസിയേറ്റ് പ്രഫസര്‍ പോള്‍ ഷാ പറഞ്ഞു.
ഈച്ചകളെ മൂന്നു കൂട്ടമായി തിരിച്ചശേഷം അവയുടെ ഓര്‍മകളുടെ ജീനുകളെ നിയന്ത്രിക്കുകയും കൂടുതല്‍ ഉറക്കം കൃത്രിമമായി നല്‍കുകയും ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. മൂന്നുനാല് മണിക്കൂര്‍ അധികമായി ഉറങ്ങുമ്പോള്‍ ഓര്‍മകളുടെ സൃഷ്ടിക്കുള്ള കഴിവ് വര്‍ധിക്കുന്നതായാണ് കണ്ടത്തെിയത്. അതേസമയം, നഷ്ടപ്പെട്ട ജീനുകളുടെ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ അവക്ക് കഴിഞ്ഞില്ളെന്ന് ലാബിലെ സീനിയര്‍ സയന്‍റിസ്റ്റ് സ്റ്റീഫന്‍ ഡിസല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.