Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2015 1:41 AM GMT Updated On
date_range 5 May 2015 1:41 AM GMTപ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം പഞ്ചസാരയുടെ അളവ് കുറക്കും
text_fieldsbookmark_border
വാഷിങ്ടണ്‍: ആഹാര നിയന്ത്രണം മൂലം മനസ്സ് മടുത്ത പ്രമേഹ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി പുതിയ കണ്ടത്തെല്‍. പ്രഭാത ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാവുന്ന വര്‍ധന നിയന്ത്രിക്കാമെന്നാണ് കൊളംബിയയിലെ യൂനിവേഴ്സിറ്റി ഓഫ് മിസൂറിയിലെ ഗവേഷകര്‍ പറയുന്നത്.
നിലവില്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിക്കാതിരിക്കാന്‍ മിക്ക രോഗികളും പ്രഭാതഭക്ഷണം ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് വിപരീതഫലമാണ് ചെയ്യുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന രോഗികളില്‍ ഉച്ചഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയെക്കാളും ഉയര്‍ന്ന തോതിലാണ് കണ്ടുവരുന്നത്. അതേ സമയം പ്രോട്ടീന്‍ ധാരാളമടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവരില്‍ ഉച്ചഭക്ഷണത്തിന് ശേഷവും പരിമിതമായ തോതില്‍ മാത്രമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫ. ജില്‍ കനാലീ പറഞ്ഞു. ഭക്ഷണത്തിലെ പ്രോട്ടീന്‍െറ സാന്നിധ്യം ശരീരത്തിലെ ഇന്‍സുലിന്‍െറ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതുകൊണ്ടാണിതെന്നും യൂനിവേഴ്സിറ്റിയിലെ ‘ന്യൂട്രീഷന്‍ ആന്‍ഡ് എക്സര്‍സൈസ് ഫിസിയോളജി’ വിഭാഗം മേധാവികൂടിയായ അദ്ദേഹം പറഞ്ഞു.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഭയന്ന് പാതിവയറില്‍ അരപ്പട്ടിണിയുമായി കഴിയുന്ന രോഗികളോട് ആദ്യഭക്ഷണത്തില്‍തന്നെ 25 മുതല്‍ 30 ഗ്രാം വരെ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണം കഴിക്കണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story