കരളില്‍ നിറയെ നന്ദിയുമായി ഒരു പിറന്നാളാഘോഷം
text_fieldsതിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സ്വദേശിയായ ശാലോമോന്‍ തന്‍െറ 13-ാം പിറന്നാള്‍ ആഘോഷിക്കാനത്തെിയത് ജീവന്‍ തിരിച്ചുതന്ന ഡോക്ടര്‍മാരുടെ അടുത്തേക്ക്. കഴിഞ്ഞവര്‍ഷം തന്‍െറ 12- ാം ജന്മദിനത്തിന്‍െറ അന്നായിരുന്നു തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലില്‍ വെച്ച് ഡോ. വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ ശാലോമോന്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്.
അസുഖം ഭേദമായി ജീവിതത്തിലക്ക് തിരിച്ചുവന്ന ഈ കൊച്ചുമിടുക്കന്‍െറ പിറന്നാള്‍ അതുകൊണ്ടുതന്നെ ഒരു വിദഗ്ദ ശസ്ത്രക്രിയയുടെ ഓര്‍മദിനം കൂടിയായി മാറി.
ഗുരുതരമായ രോഗത്തിനും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ഇടയില്‍ തനിക്ക് താങ്ങായി മാറിയ കിംസിലെ ഡോക്ടര്‍മാര്‍ക്കും തനിക്ക് കരള്‍ പകുത്ത് നല്‍കിയ അമ്മക്കുമെപ്പാമായിരുന്ന ശാലോമോന്‍െറ പിറന്നാളാഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.