സല്‍ഫി മുഖം ചുളിക്കും
text_fieldsലണ്ടന്‍: സെല്‍ഫിഭ്രമമുള്ളവര്‍ സൂക്ഷിക്കുക. നിരന്തരം സെല്‍ഫിയെടുക്കുന്നത് മുഖത്തെ ചര്‍മത്തെ ഗുരുതരമായി ബാധിക്കുമെന്ന് ത്വഗ്രോഗവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്മാര്‍ട്ട്ഫോണുകളിലെ വെളിച്ചവും വിദ്യുത്കാന്തിക തരംഗങ്ങളുമാണ് സെല്‍ഫിയിലെ വില്ലന്മാര്‍. ഇവ ചര്‍മങ്ങളില്‍ ചുളിവ് വീഴ്ത്തുമെന്ന് മാത്രമല്ല, അവയുടെ ആയുസ്സും കുറക്കുമെന്ന് യു.എസിലെ പ്രമുഖ ചര്‍മരോഗ ക്ളിനിക്കിന്‍െറ ഡയറക്ടറായ ഡോ. സൈമണ്‍ സൊകെയ് പറയുന്നു.
ലണ്ടനില്‍ ഞായറാഴ്ച സമാപിച്ച ചര്‍മസൗന്ദര്യ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട്ഫോണുകളില്‍നിന്ന് പ്രസരിക്കുന്ന സാധാരണ വെളിച്ചംതന്നെ ചര്‍മത്തിന് ഹാനികരമാണ്.ലേപനങ്ങളോ എണ്ണയോ ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധമാവില്ളെന്നും നന്നായി മുഖം കഴുകുകയാണ് നല്ലതെന്നും ഡോ. സെയ്ന്‍ ഒബാഗി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.