അൽഷിമേഴ്സിനെ കാപ്പികുടിച്ച് പ്രതിരോധിക്കാം
text_fieldsലണ്ടൻ: നിരന്തരം കാപ്പി കുടിക്കുന്നതു മൂലം വീട്ടുകാരിൽ നിന്ന് ശകാരം കേൾക്കുന്നവർക്ക് സന്തോഷവാർത്ത. കാപ്പി അൾഷിമേഴ്സിെന പ്രതിരോധിക്കുമെന്ന് പുതിയ പഠനങ്ങൾ അവകാശെപ്പടുന്നു. അൾഷിമേഴ്സ്, പാർക്കിൻസൺസ് പോലുള്ള നാഡീ സംബന്ധമായ രോഗങ്ങളെയും പ്രായമേറുേമ്പാൾ ഉണ്ടാകുന്ന ഒാർമത്തകരാറുകളെയും കാപ്പി കുടിയിലൂടെ പരിഹരിക്കാം. ദിവസം മൂന്നു മുതൽ അഞ്ചു കപ്പ് കാപ്പി വെര കുടിക്കുന്നത് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻറിഫിക് ഇൻഫർമേഷൻ ഒാൺ കോഫിയാണ് കാപ്പിയുടെ ഗുണഫലം പുറത്തു വിട്ടിരിക്കുന്നത്. കാപ്പി അൾഷിമേഴ്സ് സാധ്യത 27 ശതമാനം കുറക്കുമെന്നാണ് റിപ്പോർട്ട്. ദീർഘകാലമായുള്ള കാപ്പികുടിയാണ് രോഗപ്രതിരോധത്തിന് സഹായിക്കുകയെന്നും റിപ്പോർട്ട് പറയുന്നു.
കാപ്പിയിലടങ്ങിയ ചേരുവകളാകാം രോഗപ്രതിരോധത്തിന് സഹായിക്കുന്നത്. എന്നാൽ ഏത് ചേരുവയാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.