കോവാക്സിൻ പരീക്ഷണം നാളെ മുതൽ; മനുഷ്യരിൽ പരീക്ഷിക്കുന്നതിന് എയിംസ് അനുമതി
text_fieldsകൂടുതൽ കോവിഡ് മരുന്ന് പരീക്ഷണത്തിന് രാജ്യത്ത് കളമൊരുങ്ങുന്നു. എയിംസ് എത്തിക്കൽ കമ്മിറ്റി ഇതിനുള്ള അനുമതി നൽകി. തിങ്കളാഴ്ച പരീക്ഷണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR)കോവിഡ് മരുന്ന് പരീക്ഷണത്തിനായി തെരെഞ്ഞടുത്ത 12 സെൻററുകളിൽ എയിംസ് ഡൽഹിയും ഉൾപ്പെട്ടിരുന്നു.
ആദ്യ ഘട്ടത്തിൽ 375പേരിലാണ് പരീക്ഷണം നടത്തുക. നിലവിൽ പരീക്ഷണത്തിനായി എയിംസിലുള്ളവരും കുറച്ച് സന്നദ്ധ പ്രവർത്തകരും തയ്യാറായിട്ടുണ്ട്. 18 നും 55 വയസിനും ഇടയിലുള്ള കോവിഡ് രോഗമില്ലാത്തവരെയാണ് ഇതിനായി തെരഞ്ഞെടുക്കുക. പരീക്ഷണത്തിൽ പെങ്കടുക്കാൻ താൽപ്പര്യമുള്ളവർക്ക് Ctaiims.covid19@gmail.com എന്ന വിലാസത്തിൽ ഇൗ മെയിൽ ചെയ്യുകയൊ 7428847499 എന്ന നമ്പരിൽ വിളിക്കുകയൊ ചെയ്യാമെന്ന് എയിംസ് പ്രഫസറായ സഞ്ചയ് റായ് പറഞ്ഞു.
ഐ.സി.എം.ആറിെൻറ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി (എൻഐവി) യുമായി സഹകരിച്ച് ഭാരത് ബയോടെക് ഇന്ത്യ (ബിബിഎൽ) വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ നേരത്തെ പരീക്ഷിച്ച് തുടങ്ങിയിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പി.ജി.െഎ.എം.എസ് എന്നിവിടങ്ങളിലെ രോഗികൾക്ക് വാക്സിൻ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.