ആപ്പിളിലും ബാക്ടീരിയ
text_fieldsലണ്ടൻ: ദിവസേന ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാെമന്നാണ് പാശ്ചാത്യരുടെ പഴമെ ാഴി. എന്നാൽ, പഴമൊഴിയിലും പതിരുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. വിറ്റമ ിനുകൾക്കും നാരുകൾക്കും പുറമെ 240 ഗ്രാം തൂക്കം വരുന്ന ഒരു ആപ്പിളിൽ 10 കോടിയോളം ബാക്ടീ രിയകളുമുണ്ടത്രെ. കൂടാതെ, കുമിളുകളും ആപ്പിളുകളിലുണ്ട്. എന്നാൽ, ഇവ മനുഷ്യശരീരത്തിന് ഭീഷണിയാണെന്ന് പറയാനാവില്ല.
ഒരു ഫലം വളർന്ന രീതി മനസ്സിലാക്കിയാൽ മാത്രമേ ഇവയിലടങ്ങിയ ബാക്ടീരിയകൾ ശരീരത്തിന് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നതെന്ന് പറയാൻ പറ്റൂവെന്നാണ് ഗവേഷകരുടെ അഭിപ്രായം. ജൈവകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന ആപ്പിളുകൾ പരമ്പരാഗത രീതിയിലുള്ളതിനെക്കാൾ കൂടുതൽ രുചിയുള്ളതും ആരോഗ്യപ്രദവുമാണെന്നാണ് കണ്ടെത്തൽ.
ഇവയിൽ ബാക്ടീരിയകളുടെ അളവും കുറവാണ്. കൂടാതെ, പരിസ്ഥിതി സൗഹൃദപരവുമാണ്. ആസ്ട്രേലിയയിലെ ‘ഗ്രാസ് യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജി’യിലെ പ്രഫ. ഗാബ്രിലെ ബെർഗിെൻറ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് കണ്ടെത്തലുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ‘ഫോണ്ടിയർ ഇൻ മൈക്രോബയോളജി’ എന്ന ശാസ്തജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദഹനപ്രക്രിയക്ക് ആവശ്യമായ, ആമാശയത്തിലും കുടലിലും സ്ഥിതിചെയ്യുന്ന സൂക്ഷ്മജീവികളുടെ എണ്ണം വർധിപ്പിക്കാൻ ആപ്പിളിലെ ബാക്ടീരികൾക്ക് കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ പാചകം ചെയ്ത ആഹാരത്തേക്കാൾ മികച്ചതാണ് ആപ്പിൾപോലെ നേരിട്ട് കഴിക്കുന്ന ഫലങ്ങളെന്ന് പ്രഫ. ഗാബ്രിലെ ബെർഗ് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.