കൃത്രിമ മധുരം ആരോഗ്യകരമല്ലെന്ന് പഠനം
text_fieldsലണ്ടൻ: പ്രമേഹരോഗികൾ അടക്കമുള്ളവർ ഉപയോഗിക്കുന്ന കൃത്രിമ മധുരം നൽകുന്ന രാസവ സ്തുക്കൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ഗവേഷകർ. യൂറോപ്യൻ ര ാജ്യങ്ങളിൽ ഇതുസംബന്ധിച്ച് പുറത്തുവന്ന 56 പഠനങ്ങൾ വിശകലനം ചെയ്തശേഷം, പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ ‘ബ്രിട്ടീഷ് മെഡിക്കൽ ജേണലി’ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇൗ വിവരമുള്ളത്.
രോഗികൾ നേരിട്ട് ഉപയോഗിക്കുന്നതും ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതുമായ പഞ്ചസാരയല്ലാത്ത മധുര വസ്തുക്കളെക്കുറിച്ചാണ് പഠനം നടന്നത്്. ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, അർബുദം, ഹൃദയരോഗങ്ങൾ, വായിലെ രോഗങ്ങൾ എന്നിവക്ക് കൃത്രിമ മധുരവസ്തുക്കൾ വഴിമരുന്നിടുമെന്നാണ് പുതിയ കെണ്ടത്തലിൽ പറയുന്നത്. ഇത്തരം രാസവസ്തുക്കൾ കൂടുതലായി കഴിക്കുന്നത് കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം, കൃത്രിമ മധുരം നൽകുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറച്ചപ്പോൾ വ്യക്തികളിൽ ശരീരഭാരം നേരിയ തോതിൽ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് ഗുർഗോവോൺ പരാസ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ നേഹ പഷാനിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.