ആസ്പിരിൻ മരുന്നുകളുടെ ഉപയോഗം അർബുദസാധ്യത കുറക്കും –പഠനം
text_fieldsബെയ്ജിങ്: ദീർഘകാലമായി ആസ്പിരിൻ ഗുളിക കഴിക്കുന്നവർക്ക് ദഹനേന്ദ്രിയ വ്യവസഥയെ ബാധിക്കുന്ന അർബുദം വരാൻ സാധ്യത കുറവെന്ന് പഠനം. സ്ഥിരമായി ആസ്പിരിൻ ഗുളിക കഴിക്കുന്നവരും അല്ലാത്തവരുമായ ആറു ലക്ഷം പേരിൽ ഹോേങ്കാങ്ങിലെ ചൈനീസ് യൂനിവേഴ്സിറ്റി ഗവേഷണ വിദ്യാർഥികൾ നടത്തിയ പഠനത്തിലാണ് പുതിയ വിവരം. പഠനം നടത്തിയവരിൽ ഏഴരവർഷം മുതൽ മരുന്നു കഴിക്കുന്നവർ ഉണ്ടായിരുന്നു. അവരിൽ കരൾ, അന്നനാളം എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസർ സാധ്യത 47 ശതമാനം കുറവാണെന്ന് കണ്ടെത്തി. ആഗ്നേയ ഗ്രന്ഥിക്ക് കാൻസർ വരാൻ 34 ശതമാനം കുറവാെണന്നും കണ്ടു. വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാൻസർ വരാൻ 24 ശതമാനം കുറവും.
വൻകുടൽ, മലാശയം, ആമാശയം, ആഗ്നേയഗ്രന്ഥി എന്നീ അവയവങ്ങളെ ബാധിക്കുന്ന അർബുദം മൂലമാണ് യൂറോപ്പിൽ കൂടുതൽ ആളുകളും മരിക്കുന്നത്. ആസ്പിരിൻ ഗുളിക കഴിക്കുന്നവരിൽ ശ്വാസകോശം, പ്രോസ്റ്റേറ്റ് അർബുദങ്ങളും ബാധിക്കാനുള്ള സാധ്യതയും കുറവാണത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.