ഓട്ടിസം മിനുട്ടുകൾക്കുള്ളിൽ കണ്ടെത്താം
text_fieldsദോഹ: മിനുട്ടുകൾക്കുള്ളിൽ ഓട്ടിസം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഖത്തർ വിജയകരമായി പരീക്ഷിച്ചു. ഖത്തർ ബയോമെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ആറ് മാസം വരെ പ്രായമുള്ള കുഞ്ഞിെൻറ കണ്ണിെൻറ ചലനങ്ങൾ നിരീക്ഷിച്ചാണ് പുതിയ സാങ്കേതികവിദ്യയിലൂടെ ഓട്ടിസം തിരിച്ചറിയാൻ സാധിക്കുക. ഓട്ടിസവുമായി ബന്ധപ്പെട്ട് കണ്ണിനുണ്ടാകുന്ന അസാധാരണ ചലങ്ങൾ മനസ്സിലാക്കി എ എസ് ഡി(ഓട്ടിസം സ്പെക്ട്രം ഓഫ് ഡിസോർഡർ) തിരിച്ചറിയാൻ ഇതിലൂടെ സാധിക്കുന്നുവെന്നും 85 ശതമാനത്തോളം ഇതിന് കൃത്യതയുണ്ടെന്നും ബയോമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ അവകാശപ്പെടുന്നു.
വളരെ നേരത്തെ തന്നെ ഓട്ടിസമെന്ന രോഗാവസ്ഥ തിരിച്ചറിയാൻ സാധിച്ചാൽ കുഞ്ഞിെൻറ വളർച്ചയിൽ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്ന് ഗവേഷക സംഘത്തലവൻ ഡോ. ഉമർ അൽ അഗ്നാഫ് അൽ ജസീറയോട് പറഞ്ഞു. രോഗബാധയുള്ളവർക്ക് ദീർഘകാലം ആവശ്യമായ പരിചരണം ലഭിക്കാതെ വന്നാൽ സ്ഥിതി സങ്കീർണ്ണമാകുമെന്നും അതിനാൽ തന്നെ നേരത്തെ കണ്ടെത്തുന്നതാണ് ഏറെ ഉത്തമമെന്നും ഡോ. അൽ അഗ്നാഫ് വ്യക്തമാക്കി.
അതേസമയം, ഓട്ടിസവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ ഖത്തറിൽ നൂറിലൊരു കുട്ടി ഓട്ടിസവുമായി ബന്ധപ്പെട്ട രോഗത്തിന് കീഴ്പ്പെട്ടിരിക്കുന്നുവെന്ന് മേഖലയിൽ ഇത് സംബന്ധിച്ച് നടത്തിയ പ്രഥമ പഠനത്തിൽ വ്യക്തമാക്കുന്നു. ഏപ്രിൽ രണ്ട് തിങ്കളാഴ്ചയാണ് ആഗോള തലത്തിൽ ഓട്ടിസം ദിനം ആചരിച്ചത്. വ്യക്തിയുടെ തലച്ചോറിെൻറ വികാസവുമായി ബന്ധപ്പെട്ട തകരാറാണ് ഓട്ടിസത്തിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് 68 ൽ ഒരു കുട്ടിക്ക് ഓട്ടിസം ബാധിച്ചതായി അമേരിക്കൻ സെൻറർ ഫോർ ഡിസീസിെൻറ സർവേ അടയാളപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.