ചികിത്സ രംഗത്തെ പണക്കൊതിക്കെതിരെ ജാഗ്രത വേണം –ഹൈകോടതി
text_fieldsകൊച്ചി: സർക്കാർ മേഖലയിലടക്കം ആരോഗ്യ ചികിത്സ രംഗത്ത് നിലനിൽക്കുന്ന പണക്കൊതിക് കെതിരെ ജാഗ്രത വേണമെന്ന് ഹൈകോടതി. ആതുരശുശ്രൂഷ മേഖലയും മറ്റിടങ്ങളെ പോലെ ഉപഭോക ്തൃവത്കരണത്തിെൻറ ഭാഗമായി മാറിയെന്നും ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് അശേ ാക് മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിരീക്ഷിച്ചു. അനധികൃത അവധിയെടുത്തെന ്ന പേരിൽ സർവിസിൽനിന്ന് പിരിച്ചുവിട്ട കോഴിക്കോട് മെഡിക്കൽ കോളജിലെ ഒാർത്തോപീഡിക ് വിഭാഗം അസോ. പ്രഫസർ പി. ഗോപിനാഥനെ തിരിച്ചെടുക്കാനുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) ഉത്തരവിനെതിരായ സർക്കാറിെൻറ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
2010 ഫെബ്രുവരി 20 മുതൽ അനധികൃത അവധിയിലാണെന്ന് വിലയിരുത്തിയാണ് ഡോ. ഗോപിനാഥനെ പിരിച്ചുവിട്ടത്. രോഗം ബാധിച്ച് പൂർണമായും കിടപ്പിലായതിനാൽ അവധിക്ക് അപേക്ഷിച്ചിരുന്നെന്നും ഇതു പരിഗണിക്കാതെ, അന്വേഷണം പോലും നടത്താതെ പിരിച്ചു വിട്ടെന്നുമായിരുന്നു ഹരജിക്കാരെൻറ ആരോപണം. ജോലിയിൽ പ്രവേശിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഗോപിനാഥൻ വ്യക്തമാക്കി. തുടർന്നാണ് സർവിസിൽ തിരിച്ചെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്.
എന്നാൽ, അമേരിക്കയിലേക്ക് പോകാൻ േഡാ. ഗോപിനാഥൻ വിസ സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി സർക്കാർ ഹൈകോടതിയെ സമീപിച്ചു. കിടപ്പിലാണെന്ന് പറഞ്ഞ സമയത്ത് വിസക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചക്ക് പോയിട്ടുണ്ട്. വിദേശത്ത് ഉപരിപഠനത്തിന് അനുമതി തേടിയിരുന്നതായും സർക്കാർ ചൂണ്ടിക്കാട്ടി. സർവിസിൽ തിരികെ കയറുമ്പോൾ സീനിയോറിറ്റി ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഡോ. ഗോപിനാഥൻ നൽകിയ അപ്പീലും പരിഗണനക്കെത്തി.
അവധി അപേക്ഷ പരിഗണിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരായി ആരോഗ്യസ്ഥിതി വ്യക്തമാക്കാൻ ഡോക്ടർക്ക് നിർദേശം നൽകിയെങ്കിലും പൂർണമായും കിടപ്പിലായതിനാൽ ഹാജരാകാനാവില്ലെന്ന മറുപടിയായിരുന്നു നൽകിയത്. എന്നാൽ, പൂർണമായും കിടപ്പിലായെന്ന് പറയുന്ന സമയത്ത് വിസ ഇൻറർവ്യൂവിന് ഹാജരാകാനായതും വിദേശത്തു പോയി ഉപരിപഠനം നടത്താനാവുന്നതും എങ്ങനെയെന്നതിന് ഹരജിക്കാരൻ ഉത്തരം പറയേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി.
നടപടിക്രമം പാലിക്കാതെയാണ് സർക്കാർ പിരിച്ചുവിട്ടതെന്ന വാദം അംഗീകരിച്ച ഡിവിഷൻ ബെഞ്ച് ഇത്തരം നടപടികൾ ഇനി പാടില്ലെന്ന് വ്യക്തമാക്കി. തുടർന്ന് അന്യായമായി ഹാജരായില്ലെന്ന വിഷയത്തിൽ ആരോഗ്യവകുപ്പും സർക്കാറും ഉചിതമായ അന്വേഷണം നടത്തി തീരുമാനമെടുക്കാൻ ഡിവിഷൻബെഞ്ച് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.