പ്രവാസികൾ വൃക്കരോഗങ്ങളെ കരുതിയിരിക്കണം
text_fieldsമസ്കത്ത്: പ്രവാസികൾ വൃക്കരോഗങ്ങളെ കരുതിയിരിക്കണമെന്ന് അപ്പോളോ ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ.എ.എൻ നാഗരാജ്. വൃക്കയിലെ കല്ലുകൾ പ്രവാസികളിൽ പ്രത്യേകിച്ച് പുറംജോലിക്കാരിൽ ധാരാളമായി കണ്ടുവരുന്നുണ്ട്. അമിതമായ ചൂടിൽ പുറം ജോലിക്കാരുടെ ശരീരത്തിലെ ജലാംശം വേഗത്തിൽ കുറയും. ധാരാളം വെള്ളം കുടിക്കുകയാണ് ഏക പ്രതിവിധി.
ദിവസം പത്തുമുതൽ 12 വരെ ഗ്ലാസ് വെള്ളം എന്ന തോതിൽ മൂന്നു മുതൽ നാലുലിറ്റർ വരെ വെള്ളം ശരീരത്തിനാവശ്യമാണ്. മത്സ്യവും മാംസവും അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഉപ്പ് അമിതമാവുകയും ചെയ്യരുത്.
പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. മുതിർന്ന പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധക്കുള്ള സാധ്യത കൂടുതലാണെന്നും ഡോ.നാഗരാജ് പറഞ്ഞു. മൂത്രാശയത്തിലെയും വൃക്കയിലെയും കാൻസർ, മൂത്രനാളിയിലെ പഴുപ്പും പുരുഷൻമാരിൽ സാധാരണയായി കണ്ടുവരുന്നുണ്ട്. ഇത്തരം അവസ്ഥകൾ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
അപ്പോളോ ആശുപത്രിയിലെ ഒാർത്തോപീഡിക്, യൂറോളജി ഡിപ്പാർട്ട്മെൻറുകളുടെ വിപുലീകരണത്തിെൻറ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെനിറ്റോ യൂറിനറി സർജറിയാണ് യൂറോളജി വിഭാഗത്തിൽ പുതുതായി ആരംഭിച്ചത്.
സ്പോർട്സ് ഇഞ്ച്വറികൾക്കുള്ള വിശദമായ പരിശോധനയും ചികിത്സയുമാണ് ഒാർത്തോപീഡിക് വിഭാഗത്തിൽ ഏർപ്പെടുത്തിയത്. ജർമനിയിൽ നിന്നുള്ള മുതിർന്ന ഒാർത്തോപീഡിക്സ് ആൻഡ് ട്രോമറ്റോളജി കൺസൽട്ടൻറ് ഡോ. വ്ലാദ്മിർനെക്കിെൻറ സേവനമാണ് ഇതിനായി ലഭ്യമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.